16 April, 2016 12:53:10 PM


ശ്വാസതടസത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍



മുംബൈ: ശ്വസതടസത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പനി ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടായ ഛര്‍ദിയാണ് ആരോഗ്യനില വഷളാകാന്‍ കാരണമായത്. ശനിയാഴ്ച പുലര്‍ച്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദി തുടര്‍ന്നതിനാല്‍ ഡോക്ടര്‍മാര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അടുത്ത 72 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K