08 March, 2020 07:44:06 PM


ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്തി മുൻ സൈനികൻ ആത്‍മഹത്യ ചെയ്തു



 

ചടയമംഗലം: കൊല്ലം ജില്ലയിൽ ചടയമംഗലം കടയ്ക്കൽ  ഇട്ടിവ വയ്യാനത്ത് വിമുക്ത ഭടൻ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്‍മഹത്യ ചെയ്തു. നാടിനെ നടുക്കിയ കൊലപാതകങ്ങൾ ഉച്ചയ്ക്ക് ശേഷമാണു നാട്ടുകാർ അറിഞ്ഞത്. ഉയർന്ന സാമ്പത്തിക പശ്ചാത്തലമുള്ള സുദർശനൻ ആണ് ഭാര്യ വസന്തകുമാരി, മകൻ വിശാഖ് എന്നിവരെ കൊലപ്പടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.


കുടുംബവഴക്കാണ് കൊലപാതകകാരണം എന്നാണ് അറിയുന്നത്. സുദര്‍ശനന് ഭാര്യയുമായി സ്വത്തു സംബന്ധിച്ച് കേസുകൾ നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിശാഖ് വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനാണ്. കടയ്ക്കൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K