11 February, 2020 12:26:55 PM
യുവാവിനെ നഗ്നനാക്കി ഹണിട്രാപ്പ്: യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ഹരിയാന: ചണ്ഡീഗഢിൽ ഹണിട്രാപ്പ് പരാതിയിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഫ്രിഡ്ജ് ശരിയാക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെയാണ് യുവതിയും സഹായികളും കെണിയിൽപ്പെടുത്തിയത്. യുവാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. ഫ്രിഡ്ജ് ശരിയാക്കാനാണ് അപരിചതയായ സ്ത്രീ യുവാവിനെ വീട്ടിലേക്ക് വിളിച്ചത്.
യുവാവ് വീടിനുള്ളിൽ പ്രവേശിച്ച ഉടൻ യുവതി വാതിലുകൾ അടച്ചു. തുടർന്ന് വീടിനുള്ളിലുണ്ടായിരുന്ന രണ്ട് യുവാക്കളും യുവതിയും ചേർന്ന് യുവാവിനെ ഭീഷണിപ്പെടുത്തി. യുവതി വിവസ്ത്രയായ ശേഷം നവദീപിനെയും നഗ്നനാക്കി. ഈ സമയം കൂടെയുണ്ടായിരുന്ന രണ്ട് പേർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് അമ്പതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു.
പണം നൽകിയില്ലെങ്കിൽ യുവതിയെ പീഡിപ്പിച്ചെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുമെന്നായിരുന്നു ഭീഷണി. യുവാവിന്‍റെ കൈവശം ഉണ്ടായിരുന്ന മുപ്പതിനായിരത്തോളം രൂപ മൂന്നംഗ സംഘം കൈക്കാലക്കി. യുവാവിന്‍റെ പരാതി ലഭിച്ചയുടൻ പൊലീസ് സംഭവ സ്ഥലത്തെത്തി ഹണിട്രാപ്പ് സംഘത്തിലെ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. യുവാവിൽ നിന്ന് തട്ടിയെടുത്ത പണവും മൊബൈൽ ഫോണുകളും ഇരുചക്രവാഹനവും പൊലീസ് പിടിച്ചെടുത്തു.