09 February, 2020 07:11:33 AM
പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
തൃശൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വെട്ടിക്കാട്ടിരി പടിഞ്ഞാറാം കുന്നത്ത് അബ്ദുല്‍ സമദ് (22), മലപ്പുറം തിരൂര്‍ മമ്പുറത്ത് ചെമ്പഴവീട്ടില്‍ മുബാറക് (35) എന്നിവരാണ് ചെറുതുരുത്തി പൊലീസി പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ അബ്ദുല്‍ സമദ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിക്കുകയും തുടര്‍ന്ന് സുഹൃത്തിന് കാഴ്ച വയ്ക്കുകയുമായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലീസ് ഇരുവരെയും പിടികൂടി. ശനിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.