01 February, 2020 09:38:21 PM
നിര്‍ഭയ കേസ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ്മയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി
ദില്ലി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശർമ്മ സമർപ്പിച്ച ദയാ ഹർജി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഹർജി തള്ളിയത്. കേസിൽ രണ്ടാമത്തെ പ്രതിയുടെ ദയാഹർജിയാണ് രാഷ്ട്രപതി തള്ളുന്നത്. മറ്റൊരു പ്രതിയായ മുകേഷ് കുമാർ സിങിന്റെ ദയാ ഹർജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.
കേസിലെ നാല് പ്രതികളുടേയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാൻ മരണ വാറണ്ട് ഉണ്ടായിരുന്നു. എന്നാൽ പ്രതികളെ തൂക്കിലേറ്റാനുള്ള വാറണ്ട് ഡൽഹി പാട്യാല കോടതി സ്റ്റേ വെള്ളിയാഴ്ച സ്റ്റേ ചെയ്യുകയുണ്ടായി. വിനയ് ശർമ്മയുടെ ദയാ ഹർജി നിൽനിൽക്കുന്നതിനെ തുടർന്നായിരുന്നു ഇത്. ദയാ ഹർജി രാഷ്ട്രപതി തള്ളിയാൽ 14 ദിവസം വരെ ശിക്ഷ നടപ്പിലാക്കാൻ പാടില്ലെന്നാണ് ചട്ടം.
മറ്റു രണ്ടു പ്രതികളായ അക്ഷയ് കുമാറിനും പവൻ ഗുപ്തയ്ക്കും ഇനി ദയാ ഹർജി നൽകാൻ അവസരമുണ്ട്. അതുകൊണ്ട് തന്നെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളും. ഒരാളുടെയെങ്കിലും അപേക്ഷ തീർപ്പാവാതെ നിൽക്കുന്നുണ്ടെങ്കിൽ ആരെയുംതൂക്കിലേറ്റാനാവില്ലെന്നതാണ് ഡൽഹി ജയിൽച്ചട്ടം പറയുന്നത്.