25 January, 2020 10:54:43 AM
കിഴക്കന്‍ തുര്‍ക്കിയില്‍ ഭൂചലനം: 18 പേര് മരിച്ചു, 30 ലധികം പേരെ കാണാതായി; 6.8 തീവ്രത
അങ്കാറം: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനത്തില്‍ 18 പേര് മരിച്ചു. സംഭവത്തിൽ 553 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിനു പിന്നാലെ 30 പേരെ കാണാതായിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയായ എലാസിലെ ചെറിയ പട്ടണമായ സിവ്രിജയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
പ്രാദേശിക സമയം രാത്രി 8.55 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് തുര്‍ക്കി സര്‍ക്കാർ വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും തെരച്ചില്‍ തുടരുകയാണ്. മലാത്യ പ്രവിശ്യയില്‍ ആരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നും എന്നാല്‍ 30 പൗരന്മാരെ കണ്ടെത്താന്‍ എലാസിഗില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു