10 January, 2020 10:09:38 PM


ഓസ്ട്രേലിയയില്‍ വീണ്ടും കാട്ടുതീ മുന്നറിയിപ്പ് ; രണ്ടര ലക്ഷത്തോളം ജനങ്ങളെ ഒഴിപ്പിക്കുന്നു



ഓസ്ട്രേലിയ:  ഓസ്ട്രേലിയയില്‍ വീണ്ടും കാട്ടുതീ മുന്നറിയിപ്പ്. രണ്ടര ലക്ഷത്തോളം ആളുകള്‍ക്ക് വീടൊഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ശക്തമായ കാറ്റുവീശുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വീണ്ടും കാട്ടുതീ പടരാനുള്ള സാധ്യതയുണ്ടെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. സൈന്യത്തെ സജ്ജമാക്കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയരാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴയില്‍ കാട്ടുതീയ്ക്ക് നേരിയ ശമനമുണ്ടായിരുന്നു. ദുരന്തമുന്നറിയിപ്പിനെത്തുടര്‍ന്ന് രണ്ട് ലക്ഷത്തി നാല്‍പതിനായിരത്തോളം ആളുകള്‍ക്ക് മൊബൈല്‍ ഫോണ്‍ വഴിയും അപായ സന്ദേശമയച്ചിട്ടുണ്ട.് എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാന്‍ മൊബൈല്‍ സന്ദേശങ്ങളിലൂടെ നിര്‍ദേശം നല്‍കിയതായി ദുരന്തനിവാരണ വിഭാഗം മേധാവി ആന്‍ഡ്രൂ ക്രിസ്പ് വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K