05 April, 2016 10:28:53 PM


സണ്ണി ലിയോണിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൂജ മിശ്ര


മുംബൈ : സണ്ണി ലിയോണിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിഗ്‌ബോസ് സീസൺ 5 മത്സരാർത്ഥിയും മോഡലുമായ പൂജ മിശ്ര പരാതി നല്‍കി. അഭിമുഖങ്ങളിലൂടെ തന്നെ അപമാനിക്കുകയും  നാണംകെടുത്തുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് പൂജ മിശ്ര പരാതി നൽകിയത്. നൂറ് കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നതത്രേ. മുബൈ ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

തന്നോടുള്ള അസൂയയും വൈരാഗ്യവും സണ്ണിയുടെ പല അഭിമുഖങ്ങളിലും വ്യക്തമാണെന്നും ഒരു മാധ്യമത്തി തന്നെക്കുറിച്ച് വളരെ മോശമായ പരാമശമുണ്ടായിരുന്നുവെന്നും പൂജ പരാതിപ്പെട്ടു. ബിഗ് ബോസിലൂടെയാണ് സണ്ണി ലിയോണും ബോളിവുഡിലേക്കെത്തുന്നത്. പൂജ മിശ്രയുടെ വരവിന് ശേഷമായിരുന്നു ബിഗ് ബോസി സണ്ണിയെത്തിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K