05 January, 2020 01:24:29 PM
താണ്ഡവമാടി കാട്ടുതീ : ഓസ്‌ട്രേലിയയില്‍ മരണം 24 കവിഞ്ഞു
സിഡ്‌നി: ഓസ്‌ട്രേലിയയിലെ പശ്ചിമതീരത്ത് താണ്ഡവമാടി കാട്ടുതീ. നിലവില്‍ ഇവിടെ കടുത്ത ചൂടും ശക്തമായ കാറ്റും ഉള്ളതിനാല്‍ തീയണയ്ക്കാനോ നിയന്ത്രിക്കാനോ കഴിയാതെ രക്ഷാപ്രവര്‍ത്തനവും ബുദ്ധിമുട്ടുകയാണ്. വിക്ടോറിയയില്‍ 14 സ്ഥലങ്ങളിലും ന്യൂ സൗത്ത് വെയ്ല്‍സില്‍ 11 ഇടങ്ങളിലും സ്ഥിതി വഷളാകുകയാണ്. പുകയും ചാരവും അന്തരീക്ഷത്തില്‍ കലര്‍ന്ന് ഇവിടെ ജനജീവിതം ദുസ്സഹമാകുകയാണ്.
അതേസമയം സിഡ്‌നി നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. കാട്ടുതീ നേരിടുന്ന സൈന്യത്തെ സഹായിക്കുന്നതിനായി 3000 റിസര്‍വ് സൈനികരെക്കൂടി നിയോഗിച്ചു. മൂന്നാമതൊരു യുദ്ധക്കപ്പല്‍ കൂടി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കിയിട്ടുണ്ട്.സിഡ്‌നിയില്‍ ഇന്നലത്തെ താപനില 45 ഡിഗ്രിയായിരുന്നു. പെന്റിത്തില്‍ 48.9 ഡിഗ്രി. സെപ്റ്റംബര്‍ 23ന് ആരംഭിച്ച ഈ വര്‍ഷത്തെ കാട്ടുതീ സീസണില്‍ ഇതുവരെ 23 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.