01 January, 2020 07:40:12 PM


നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്‍റെ വിടുതല്‍ ഹര്‍ജിയില്‍ ജനുവരി നാലിന് വിധി പറയും



കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കൊച്ചിയിലെ വിചാരണ കോടതിയില്‍ വാദം പൂര്‍ത്തിയായി. ജനുവരി നാലിന് ഹര്‍ജിയില്‍ വിധി പറയും. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറിയിലായിരുന്നു വാദം കേട്ടത്. പ്രതിയായി തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന വാദവുമായാണ് ദിലീപ് ഹര്‍ജി നല്‍കിയത്. അതേസമയം, ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യമാക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കോടതി അനുമതിയോടെ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നേരത്തെ പരിശോധിച്ചിരുന്നു. ദിലീപിനു പുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവര്‍ക്കായിരുന്നു കോടതി പ്രോസിക്യൂഷന്റെ സാന്നിധ്യത്തില്‍ ദൃശ്യം പരിശോധിക്കാന്‍ അനുവാദം നല്‍കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K