14 December, 2019 06:41:05 PM
ഭരതനാട്യം നര്‍ത്തകിയും കലാക്ഷേത്ര ഫൗണ്ടേഷന്‍ മുന്‍ ഡയറക്ടറുമായ ലീലാ സാംസണെതിരെ അഴിമതിക്കേസ്
ചെന്നൈ: ഭരതനാട്യം നര്‍ത്തകിയും കലാക്ഷേത്ര ഫൗണ്ടേഷന്‍ മുന്‍ ഡയറക്ടറുമായ ലീലാ സാംസണും മറ്റ് നാല് പേര്‍ക്കും എതിരെ കേസെടുത്ത് സിബിഐ. കലാക്ഷേത്രയുടെ കൂത്തമ്പലം നവീകരിച്ചതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നും ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നവീകരണത്തിന് ചെലവാക്കിയ 7.02 കോടി രൂപ ഉപയോഗമില്ലാതെയായി എന്നാണ് 2017 ല്‍ സാംസ്കാരിക വകുപ്പിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. 2005 ലെ പൊതുസാമ്പത്തിക നിയമം അനുസരിച്ചല്ല കാര്‍ഡിന്‍റെ (സെന്‍ട്രല്‍ ഫോര്‍ ആര്‍കിടക്ചറല്‍ റിസര്‍ച്ച് ആന്‍റ് ഡിസൈന്‍) കണ്‍സല്‍ട്ടന്‍റ് ആര്‍ക്കിടെക്ടിന് നമവീകരിക്കാനുള്ള അനുമതി നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.