11 December, 2019 04:55:06 PM


നിര്‍മാതാക്കള്‍ക്ക് മനോരോഗം; പരസ്യ വിമര്‍ശനത്തില്‍ ക്ഷമാപണം നടത്തി ഷെയ്ന്‍ നിഗം



തിരുവനന്തപുരം: നടന്‍ ഷെയ്ന്‍ നിഗവും സിനിമാ നിര്‍മ്മാതാക്കളുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ ഷെയ്ന്‍ പരസ്യ വിമര്‍ശനം നടത്തിയതാണ് ഇപ്പോള്‍ കാര്യങ്ങള്‍ വീണ്ടും രൂക്ഷമാക്കിയിരിക്കുന്നത്. ഇതില്‍ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണെന്നും ഞാനെന്‍റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയതെന്നും പറഞ്ഞുള്ള കുറിപ്പാണ് താരം തന്‍റെ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പങ്കുവച്ചിരിക്കുന്നത്. ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു എന്നും താരം കുറിച്ചു.
അതിനിടെ യുവനടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിച്ചേക്കും. രണ്ട് സിനിമകള്‍ക്ക് മുടക്കിയ തുക തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഈ മാസം 19 ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച്‌ തീരുമാനമെടുക്കും.

ഷെയ്ന്‍ നിഗത്തിന്‍റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയില്‍ ഞാന്‍ നടത്തിയ പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്‍റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയത്. ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു… എന്നെക്കുറിച്ച്‌ ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്‍റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച്‌ താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാന്‍ആരാധിക്കുന്ന എന്‍റെ ദൈവവും ഞാന്‍ വിശ്വസിക്കുന്ന എന്‍റെ സംഘടനയും എന്നും എന്‍റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K