10 December, 2019 02:42:04 PM


കേരള ഫാഷന്‍ റണ്‍വേ പരിപാടിക്ക് സമപാനം



കൊച്ചി: രാജ്യാന്തര മോഡലുകളും പ്രമുഖ ഡിസൈനര്‍മാരും പ്രമുഖ ബ്രാന്‍ഡുകളും ഒത്തുചേര്‍ന്ന കേരള ഫാഷന്‍ റണ്‍വേ സീസണ്‍ രണ്ട് ഹോളിഡേ ഇന്‍ ഹോട്ടലില്‍ അരങ്ങേറി. 'കേരളത്തെ ഫാഷന്‍ ഹബ്ബായി ഉയര്‍ത്തുകയായിരുന്നു ഷോയുടെ ലക്ഷ്യമെ'ന്ന് ഷോ ഡയറക്ടറും എസ്പാര്‍ട്ടോ ഇവന്‍റസ് സി.ഇ.ഒയുമായ സുല്‍ഫി അലി പറഞ്ഞു.

സഫീന ഖാന്‍, ആമിന്‍ ഫാരിസ്റ്റര്‍, എസ്.ആര്‍. കോസ്റ്റ്യൂംസ് തുടങ്ങിയ ഡിസൈനര്‍മാര്‍ പങ്കെടുത്തു. ഗ്രാന്‍ഡ് ഫിനാലെയില്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ് 2018 നെഹല്‍ ചുടാസമ, താരങ്ങളായ രാജീവ് പിള്ള, പാര്‍വതി കൃഷ്ണ എന്നിവരും പങ്കെടുത്തു.

ഇരുപതോളം ഡിസൈനര്‍മാരും അറുപതില്‍പ്പരം മോഡലുകളും ഷോയില്‍ പങ്കെടുത്തു. ഡാലു കൃഷ്ണദാസ്, ജൂഡ് ഫെലിക്‌സ് എന്നിവരുടെയാണ് കൊറിയോഗ്രാഫി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K