07 December, 2019 03:15:14 PM


സിനിമാ താരം ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി



കൊച്ചി: സിനിമാ താരം ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി. രണ്ടുപേരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത് എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ എത്തിയാണ്. ഗായിക അമൃതാ സുരേഷ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത് ഒരു സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയിലൂടെ ആണ്. ഇതേ ഷോയില്‍ അതിഥിയായി എത്തിയ സിനിമാ താരം ബാലയുമായി 2010 ലാണ് വിവാഹിതയാകുന്നത്.

2012ല്‍ മകള്‍ അവന്തിക ജനിച്ച ശേഷം 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിക്കുകയും വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെ ഇരുവരും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇരുവരും എറണാകുളം കുടുംബ കോടതിയില്‍ എത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്. ഏഴു വയസ്സുള്ള ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്ക്കൊപ്പം വിടാനും ഇരുവരും തമ്മില്‍ ധാരണയായി. നടന്‍ ബാല തന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയില്‍ ഹാജരായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K