27 September, 2019 01:40:36 PM
അന്ത്യമില്ലാതെ കാസ്റ്റിംഗ് കൗച്ച്: സംവിധായകരില്‍ നിന്നുള്ള ദുരനുഭവം വെളിപ്പെടുത്തി സുർവീൺ ചൗള
മുംബൈ: കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകൾ അവസാനിക്കുന്നില്ല. കന്നഡ, തെലുങ്ക്, ഹിന്ദി, പഞ്ചാബി തുടങ്ങിയ ഭാഷകളിലൂടെ ശ്രദ്ധേയയായ സുര്‍വീൺ ചൗളയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ഇപ്പോൾ തുറന്നടിച്ചിരിക്കുന്നത്. ബോളിവുഡില്‍ നിന്നു രണ്ട് തവണയും തെന്നിന്ത്യയില്‍ നിന്നു മൂന്ന് തവണയും കാസ്റ്റിംഗ് കൗച്ച് അഭിമുഖീകരിക്കേണ്ടി വന്നതായി സുര്‍വീൺ പറയുന്നു.
ബോളിവുഡിൽ നിന്നുള്ള സംവിധായകരായ രണ്ടു പേര് തന്നോട് മോശമായി സംസാരിച്ചു. തെന്നിന്ത്യയിലെ ഒരു സിനിമ സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറി. ഔദ്യോഗികമല്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി അയാള്‍ തന്നെ മുംബൈയിലേക്ക് ക്ഷണിച്ചു. പിന്നീട് അയാളുടെ ഫോണ്‍ കോള്‍ എടുക്കാതെയിരിക്കുകയാണ് ചെയ്തതെന്നും നടി. ആ സംവിധായകനൊപ്പമുളള സിനിമ പിന്നീട് നടന്നില്ല. ബോളിവുഡില്‍ ഹേറ്റ് സ്റ്റോറി 2, അഗ്ലി തുടങ്ങിയ സിനിമകളിലൂടെയാണ് സുർവീൺ ശ്രദ്ധിക്കപ്പെട്ടത്.