22 August, 2019 11:55:26 AM


കെവിന്‍ വധം: 10 പ്രതികള്‍ കുറ്റക്കാര്‍; ചാക്കോ ജോണ്‍ അടക്കം നാലു പേരെ വെറുതെവിട്ടു; വിധി മറ്റന്നാള്‍

.



കോട്ടയം: കെവിന്‍ വധം ദുരഭിമാന കൊലയാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കേസില്‍ പത്ത് പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷാ മറ്റന്നാള്‍ വിധിക്കും. നാലു പ്രതികളെ കോടതി വെറുതെ വിട്ടു. 1,2,3,4,6,7,8,9,11,12 എന്നീ പ്രതികളാണ് കുറ്റക്കാരായി കണ്ടെത്തിയത്. കേസില്‍ 14 പ്രതികളാണുണ്ടായിരുന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ (5ാം പ്രതി) അടക്കം നാലു പേരെയാണ് വെറുതെ വിട്ടത്.


അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ക്രൈസ്തവ സമുദായത്തിലെ താഴ്ന്ന വിഭാഗത്തില്‍പെട്ട ആളായതിനാലാണ് കെവിനെ കൊലപ്പെടുത്തിയതെന്ന നീനുവിന്റെ മൊഴിയാണ് ഏറ്റവും നിര്‍ണായകമായത്. 


ചാക്കോയ്ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിയിരിക്കാമെന്ന് പ്രോസിക്യുഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ പ്രതികള്‍ക്കെതിരെയും ഐപിസി 302, 364 എന്നിവ അടക്കം പത്ത് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടു പോയി വിലപേശല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വധശിക്ഷ മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവയെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K