04 August, 2019 11:48:30 AM
ശബരിമല കേസ് വാദിക്കുന്നതിന് ദേവസ്വം ബോര്‍ഡ് പണം തന്നിട്ടില്ലെന്ന് അഭിഭാഷകന്‍ അഭിഷേക് സിങ്‌വി
തിരുവനന്തപുരം: ശബരിമല കേസില്‍ ഹാജരാകുന്നതിന് തിരുവിതാങ്കൂര്‍ ദേവസ്വം ബോര്‍ഡ് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് അഭിഭാഷകന്‍ അഭിഷേക് സിങ്‌വി. കേസില്‍ ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെടുന്ന പ്രതിഫലം താങ്ങാന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ രംഗത്തുവന്നിരിക്കുന്നത്.
സാധാരണയായി താന്‍ 20 മുതല്‍ 25 ലക്ഷം വരെയാണ് അവസാന വാദം കേള്‍ക്കുന്ന ദിവസം വാങ്ങുന്നത്. എന്നാല്‍ ഇത് 15 ലക്ഷമാക്ക് കുറച്ചാണ് താന്‍ എത്തിയത് എന്നും അഭിഭാഷകന്‍ പറഞ്ഞു. ശബരിമല കേസില്‍ താന്‍ മൂന്ന് തവണ അന്തിമവാദങ്ങളിലും പുനപരിശോധനാ ഹര്‍ജ്ജിയിലും താന്‍ ഹാജരായി. ഇതിന് പുറമെ ആറു തവണ നിയമോപദേശം നല്‍കുകയും ചെയ്തു.
മൊത്തം ഒരു കേസിന് 93 ലക്ഷം വേണ്ടതിന് വാങ്ങിയത് 62 ലക്ഷമാണ് വാങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു. പ്രതിഫലം കുറയ്ക്കണമെന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ബോര്‍ഡ് പ്രതിഫലമായി ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും സിങ്‌വി വ്യക്തമാക്കി