23 March, 2016 04:07:05 PM
കാറില്‍ നിന്നും രണ്ടര കോടിയുടെ കുഴല്‍പ്പണം പിടികൂടി
മലപ്പുറം : കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കാറില്‍ കൊണ്ടുവന്ന രണ്ടരകോടി രൂപ പോലീസ് പിടികൂടി. അങ്ങാടിപ്പുറം കണ്ണംപള്ളിയാലില്‍ മുഹമ്മദ് നിസാര്‍ (27), തിരൂര്‍ക്കാട് ചില്ലുപുറത്ത് മുസ്തഫ (37), കോട്ടക്കല്‍ പുത്തൂര്‍ ലാളക്കണ്ടില്‍ അല്‍ത്തീഫ് (31) എന്നിവരാണ് പിടിയിലായവര്‍.
കാറിലുണ്ടായിരുന്ന യുവാക്കളുടെ പരിഭ്രമം കണ്ട് ചോദ്യം ചെയ്തപ്പോഴാണ് കുഴല്‍പ്പണത്തിന്‍റെ കാര്യം വെളിയിലായത്. കാറിന്‍റെ പിന്നിലെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചത്. ബാംഗളൂരുവിലെ ഒരു ഹിന്ദിക്കാരനാണ് പണം നല്‍കിയതെന്നും അങ്ങാടിപ്പുറം സ്വദേശിയായ അന്‍വര്‍ സാദത്ത് എന്നയാള്‍ക്ക് എത്തിക്കാനായി കൊണ്ടുപോകുകയായിരുന്നെന്നും ഇവര്‍ മൊഴി നല്‍കി.