25 June, 2019 09:27:51 PM
വനിതാ ജയിലില്‍നിന്ന് രണ്ട് പ്രതികള്‍ തടവുചാടി; കേരളത്തിലെ ആദ്യസംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നും വിചാരണ തടവുകാരായ രണ്ടു പേർ തടവ് ചാടി. ചൊവ്വാഴ്ച വൈകിട്ട് 4.30നായിരുന്നു സംഭവം. മോഷണക്കേസ് പ്രതികളായ വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞി നട വെള്ളിയം ദേശം തേക്കുംകര പുത്തൻ വീട്ടിൽ ശിൽപ എന്നിവരാണു രക്ഷപ്പെട്ടത്.
അന്തേവാസികളെ തിരികെ സെല്ലിലേക്കു പ്രവേശിപ്പിക്കുന്നതിനിടെ ആണ് പേർ രക്ഷപ്പെട്ട വിവരം ജീവനക്കാർ അറിഞ്ഞത്. തുടർന്നു ജയിൽ ഡിജിപി ഋഷിരാജ് സിങ്, ഡിഐജി സന്തോഷ് കുമാർ തുടങ്ങിയവർ സ്ഥലത്ത് എത്തി. സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാർ ജയിലിൽ നിന്നും രക്ഷപ്പെടുന്നത്.