22 June, 2019 02:59:06 PM


ശബ്ദം തന്‍റേത് എന്ന് വിനായകന്‍; എന്നാല്‍ പറഞ്ഞത് പുരുഷനോട്; സംഭവിച്ചത് തുറന്ന് പറഞ്ഞ് യുവാവ്



കൊച്ചി: ഫോണിലൂടെ അശ്ലീല ചുവയില്‍ സംസാരിച്ച കേസില്‍ ശബ്ദം തന്റെ തന്നെയെന്ന് സമ്മതിച്ച് നടന്‍ വിനായകന്‍. അതേസമയം താന്‍ സ്ത്രീയോടല്ല സംസാരിച്ചതെന്നും മറുവശത്ത് പുരുഷനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലീസിന് യുവതി കൈമാറിയ കോള്‍ റെക്കോഡുകള്‍ തന്റെ തന്നെയാണെന്ന് വിനായകന്‍ സമ്മതിച്ചു.


അതേസമയം, വിനായകന്‍ ആദ്യം സംസാരിച്ച പുരുഷന്‍ താനാണെന്ന് പറഞ്ഞ് യുവാവ് രംഗത്തുവന്നു. ദളിത് ആക്ടിവിസ്റ്റ് ദിനു വെയിലാണ് ഇതുമായി ബന്ധപ്പെട്ട് രംഗത്തുവന്നത്. തന്നോട് ലൈംഗീക ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തില്‍ മോശമായി ചിലത് പറഞ്ഞുവെന്നും ദിനു പറഞ്ഞു. തുടര്‍ന്ന് വിനായകന്‍ നീ ദളിതാണോടാ എന്ന് ആവര്‍ത്തിച്ച് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ അമ്മയെ ചേര്‍ച്ച് ലൈംഗീകാധിക്ഷേപം നടത്തി.


അധിക്ഷേപം തുടര്‍ന്നപ്പോള്‍ ഫോണ്‍ കട്ട് ചെയ്ത ദിനുവിനെ വിനായകന്‍ തിരിച്ചു വിളിക്കുകയായിരുന്നുവെന്നും ആ കോള്‍ പരാതിക്കാരി എടുക്കുകയായിരുന്നു. ഈ സമയത്താണ് കൂടെ കിടക്കുമോ എന്ന തരത്തില്‍ സംസാരിച്ചത്. എന്നും ദിനു പറഞ്ഞു. ദളിത് സംഘടനയുടെ പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ച യുവതിയോട് ലൈംഗീകച്ചുവയോടെ സംസാരിച്ചെന്ന പരാതിയിലാണ് കല്‍പ്പറ്റ് പോലീസ് നേരത്തെ കേസെടുത്തിരുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K