16 June, 2019 04:30:51 PM
ശരീരത്തില്‍ നിന്നും പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; മന്ത്രവാദി അറസ്റ്റില്‍
ഹൈദരാബാദ്: ശരീരത്തില്‍ നിന്നും പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഹൈദരാബാദിലെ ബോറബന്ദയിലാണ് സംഭവം ഉണ്ടായത്. മുസ്ലീം മന്ത്രവാദിയായ അസം പ്രദേശത്ത് തന്നെയുള്ള 19കാരിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയെ പ്രതിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. സ്ഥിരമായി ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനവും നടത്തിയിരുന്നു.
വീട് പിശാചിന്റെ വലയത്തിലാണെന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ബാധ ഒഴിപ്പിക്കാനായി താന്‍ സഹായിക്കാമെന്നും ഇയാള്‍ മാതാപിതാക്കളോട് പറഞ്ഞു. ബാധ ഒഴിപ്പിക്കാനായി കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഒരു ദര്‍ഗ സന്ദര്‍ശിക്കണമെന്ന് ഇയാള്‍ വീട്ടുകാരോട് നിര്‍ദേശിച്ചു. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും ദര്‍ഗയിലെത്തിച്ചശേഷം ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു. യാത്രക്ക് ശേഷം തിരികെ ഹൈദാരാബാദിലെത്തിയ ശേഷവും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം.
പിന്നീട് ഒരു ദിവസം വീട്ടിലെത്തിയ പ്രതി ബാധയെ ഭയപ്പെടുത്താനെന്ന വ്യാജേന ചില മന്ത്രങ്ങള്‍ ജപിക്കണമെന്ന് പറഞ്ഞ് മാതാപിതാക്കളെ വീടിന് പുറത്തിറക്കി. തുടര്‍ന്ന് വീട്ടില്‍വെച്ച് പെണ്‍കുട്ടിയെ ഒരിക്കല്‍കൂടി ബലാത്സംഗം ചെയ്തു. ബലാത്സംഗ കുറ്റം ചുമത്തിയ ഇയാള്‍ക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു.
ഒരു ദിവസം വീട്ടിലെത്തിയ ഇയാള്‍ പിശാചുക്കളെ ഭയപ്പെടുത്താനായി ചില മന്ത്രങ്ങള്‍ ജപിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളെ വീടിനു പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ഒരിക്കല്‍ കൂടി പീഡിപ്പിച്ചു. ബലാത്സംഗക്കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ എസ്ആര്‍ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. വൈദ്യസഹായത്തിനും കൗണ്‍സിലിങിനുമായി പെണ്‍കുട്ടിയെ ഭരോസ സെന്ററിലേയ്ക്ക് അയച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.