16 June, 2019 12:06:06 PM
കൊല്ലം കടക്കലില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ ; സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍
കൊല്ലം: കടക്കലില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സുഹൃത്ത് കസ്റ്റഡിയില്‍. മുക്കട പണയില്‍ വീട്ടില്‍ ശ്രീകുമാര്‍ ആണ് മരിച്ചത്. ശ്രീകുമാറിന്‍റെ സുഹൃത്ത് ഗോപകുമാറിനെ കടയ്ക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഗോപകുമാറിന്‍റെ മാതൃസഹഹോദരനായ പ്രസാദിന്‍റെ വീട്ടിലാണ് ശ്രീകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെകുറിച്ച് നാട്ടുകാര്‍ പറയുന്നതിങ്ങനെ.
കഴിഞ്ഞ ദിവസം പ്രസാദും മാതാവ് സുകുമാരിയും പ്രസാദിന്‍റെ സഹോദരിയുടെ വീട്ടിലേക്ക് പോയതിന് പിന്നാലെ ഗോപകുമാര്‍ വീട്ടിലെത്തിയിരുന്നു. പിന്നാലെ സുഹൃത്ത് ശ്രീകുമാറും എത്തി. വൈകിട്ട് ഗോപകുമാര്‍ മുക്കട കവലയില്‍ എത്തി താന്‍ ശ്രീകുമാറിനെ കൊന്നതായി നാട്ടുകാരില്‍ ചിലരോട് പറയുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ഗോപകുമാറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.