09 June, 2019 08:45:02 AM
ചേര്‍ത്തലയില്‍ 72 കാരിയായ മുത്തശ്ശിയെ ചെറുമകന്‍ തല്ലി കൊന്നു; മരിച്ച സ്ത്രീയുടെ മൂന്ന് മക്കള്‍ ജയിലില്‍
ചേര്‍ത്തല: പട്ടണക്കാട് മുത്തശ്ശിയെ ചെറുമകന്‍ തല്ലി കൊന്നു. ചേര്‍ത്തല പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഹരിജന്‍ കോളനിയില്‍ 72 വയസുള്ള ശാന്തയെയാണ് 21കാരനായ കൊച്ചുമകന്‍ അനന്തു അടിച്ചു കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി പട്ടണക്കാട് പൊലീസില്‍ കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
രണ്ട് ദിവസം മുന്‍പാണ് ശാന്തയുടെ മകള്‍ ഷീലയും കൊച്ചുമകന്‍ അനന്തുവും പട്ടണക്കാടുള്ള വീട്ടില്‍ എത്തിയത്. പിന്നീട് കൊല നടന്ന ദിവസം രാവിലെ ഷീല തിരികെ അരൂരിലുള്ള വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് അത്താഴത്തിന് ശേഷമാണ് കൊല നടന്നത്. എന്നാല്‍ എന്തിനാണ് കൊലപാതകം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കാപ്പ പ്രകാരം ജയിലില്‍ കഴിയുന്ന ചന്ദ്രദാസ്, ഹരിദാസ്, സുമ എന്നിവരാണ് ശാന്തയുടെ മറ്റ് മക്കള്‍. ഭര്‍ത്താവ് പ്രഭാകരനും കുറച്ച് വര്‍ഷം മുമ്പ് കൊല്ലപ്പെട്ടതാണ്.