05 June, 2019 10:12:37 AM


സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സീരിയല്‍ കില്ലർ പിടിയിൽ




ദില്ലി: സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കൊടും കുറ്റവാളിയായ പരമ്പര കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആറ് സ്ത്രീകളെയാണ് ഖമറുസ്മാന്‍ സര്‍ക്കാര്‍ എന്ന 42 കാരന്‍ കൊലപ്പെടുത്തിയത്. 2013 മുതല്‍ പല കൊ്‌ലപാതകങ്ങളിലും ഇയാള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറയുന്നു.


ഈസ്റ്റ് ബുര്‍ദ്വാനില്‍ വെച്ച് വെസ്റ്റ് ബംഗാള്‍ പോലീസാണ് ഖമറുസ്മാനെ അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സമീപത്തുള്ള സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഖമറുസ്മാനെ കുടുക്കിയത്. കറുപ്പും ചുവപ്പും നിറം കലര്‍ന്ന ബൈക്കില്‍ നൈലോണ്‍ ബാഗുമായി ഒരാള്‍ പോകുന്നത് സിസി ടിവിയില്‍ പതിഞ്ഞിരുന്നു. പിന്നീട് അത് ഖമറുസ്മാനാണെന്ന് വ്യക്തമാവുകയും പോലീസ് പിടികൂടുകയുമായിരുന്നു. ഇയാളുടെ പക്കലുള്ള ബാഗില്‍ സൈക്കിള്‍ ചെയിനും ഇരുമ്പ് ദണ്ഡുമാണെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഇയാള്‍ ഉപയോഗിക്കുന്നത് ഇവയാണെന്നും പോലീസ് പറയുന്നു.


ചെറുകിട വ്യാപാരിയായ ഖമറുസ്മാന്‍ ഉച്ചയ്ക്ക് ശേഷമാണ് കുറ്റകൃത്യം നടത്തുന്നത്. സ്ത്രീകള്‍ തനിച്ചുള്ള വീടുകളാണ് ഖമറുസ്മാന്‍ തെരഞ്ഞെടുക്കുന്നത്. ഓഫീസര്‍മാരെ പോലെ വേഷം ധരിച്ച് വൈദ്യുത റീഡിങ് നോക്കാനെന്ന വ്യാജേനയാണ് ഇയാള്‍ വീടുകളില്‍ എത്തുക. വീടിനുള്ളില്‍ പ്രവേശിച്ച ശേഷം കൈയ്യില്‍ കരുതിയിരിക്കുന്ന സൈക്കിള്‍ ചെയിനോ ഇരുമ്പ ദണ്ഡോ ഉപയോഗിച്ച് സ്ത്രീയെ കൊലപ്പെടുത്തും. തുടര്‍ന്ന് ആ മൃതദേഹവുമായി പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും. വീട്ടില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ ഇയാള്‍ മോഷ്ടിക്കാറുണ്ടെന്നും പോലീസ് പറയുന്നു.


കൊലപാതകത്തിന് ശേഷം ചില സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ഇയാള്‍ മൂര്‍ച്ചയേറിയ ആയുധം കടത്തിയതായും കണ്ടെത്തി. മധ്യവയസ്‌കരായ സ്ത്രീകളാണ് ഖമറുസ്മാന്റെ ഇരകള്‍. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് ഖമറുസ്മാന്‍. പുതുല്‍ മാജി എന്ന സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഖമറുസ്മാന്‍ പിടിയിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K