02 June, 2019 12:29:04 AM
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ആലുവ സ്വദേശി വയോധികന്‍ പോലീസ് പിടിയില്‍
വൈക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. ആലുവ ഏലൂർക്കര മൂപ്പത്തടം അട്ടച്ചിറ വീട്ടിൽ യൂസഫ് (63) ആണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി തൃശൂർ ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു.
കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ തലയോലപ്പറമ്പ് എസ്.ഐ ടി.എം. സൂഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോബ്, വിനോദ്, വനിത സിവിൽ പോലീസ് ഓഫിസർ ഷിംല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.