26 May, 2019 07:42:29 AM


എറണാകുളം നെട്ടൂരില്‍ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി



കൊച്ചി: എറണാകുളത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂർ സ്വദേശിനി ബിനിയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിക്കാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം ഭർത്താവ് ആന്‍റണി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K