27 April, 2019 10:33:01 PM
ആദ്യമായി പ്രണയചുംബനം നല്‍കിയത് പതിനഞ്ചാം വയസ്സില്‍; ശ്രദ്ധയുടെ തുറന്നുപറച്ചില്‍ വിവാദത്തില്‍
കൊച്ചി: നിവിൻ പോളി നായകനായ തമിഴ് ചിത്രം റിച്ചിയിലെ നായികയായി കയ്യടി നേടിയ താരമായ ശ്രദ്ധ ശ്രീനാഥിന്‍റെ പ്രണയത്തെ കുറിച്ചുള്ള തുറന്നുപറച്ചില്‍ വിവാദത്തില്‍. പതിനഞ്ചാം വയസ്സിലാണ് താൻ പ്രണയചുംബനം നല്‍കിയത് എന്ന് ശ്രദ്ധ പറഞ്ഞതാണ് വിവാദത്തിലായത്.
ആദ്യമായി പ്രണയചുംബനം നല്‍കിയത് പതിനഞ്ചാം വയസ്സിലാണ്. ഇപ്പോള്‍ കാമുകനില്ല. നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായി ഡേറ്റ് ചെയ്യാനാണ് താല്‍പര്യമെന്നും ശ്രദ്ധ ശ്രീനാഥ് പറയുന്നു. സമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധയെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്.