17 April, 2019 09:37:36 PM


ആംബുലൻസ് യാത്രക്ക് പിന്നിലെ ദുരൂഹതകള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിനിലിന്‍റെ വിവാദപോസ്റ്റ് വീണ്ടും



തിരുവനന്തപുരം: മംഗലാപുരത്തുനിന്നും ആംബുലന്‍സില്‍ അമ‍ൃതാ ആശുപത്രിയില്‍ എത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്ന പരാതിയെ തുടര്‍ന്ന് ബിനില്‍ സോമസുന്ദരം എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെ ചില ചോദ്യങ്ങളുമായി ബിനില്‍ സോമസുന്ദരം രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ട്രോളുകയും 400 പേരെ മുക്കി കൊന്നിട്ട് വൺ ടൂ ത്രി പറഞ്ഞ് തന്നെ ട്രോളുകയും ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ബിനില്‍ തന്‍റെ പുതിയ പോസ്റ്റ് ഇന്ന് വൈകിട്ട് 7.47ന് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്.

"എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ട്രോളുകയും 400 പേരെ മുക്കി കൊന്നിട്ട് വൺ ടൂ ത്രി പറഞ്ഞ് എന്നെ ട്രോളുകയും ചെയ്ത എല്ലാവർക്കും നന്ദി!

കാര്യങ്ങൾ ഇത്രത്തോളുമായ സ്ഥിതിക്ക് ചില ചോദ്യങ്ങൾ ഞാൻ ചോദിക്കട്ടെ!

1. ഹൃദയ ശസ്ത്രക്രിയകൾക്കായ് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് തന്നെ രോഗികളെ ആംബുലൻസിൽ എന്തിന് സ്ഥിരമായ് കൊണ്ടു വരുന്നു ???

2. ഇന്ത്യാന ഹോസ്പിറ്റൽ & ഹാർട്ട് റിസേർച്ച് സെന്ററും മണിപ്പാൽ കസ്തുർബ പോലുള്ള സെപഷ്യലിസ്റ്റ് ആശുപത്രികളുള്ള മംഗലാപുരത്ത് നിന്നും റോഡ് മാർഗം റിസ്ക് എടുത്ത് തിരുവനന്തപുരത്തേക്ക് തന്നെ എന്തിന് കൊണ്ടുവരണം ???

3. ആംബുലൻസ് ഡ്രൈവർ തന്നെ പറയുന്നു  താൻ 5 തവണ രോഗിയുമായ് വന്നതായ് !! മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് രോഗിയുമായ് വരുന്നതിന്റെ പിന്നിലെ ദുരൂഹത എന്താണ് ???

4. ആരോഗ്യ മന്ത്രി ഇടപെട്ട് അമൃതയിൽ ചികിത്സ ഒരുക്കിയിട്ടും, നാസറിന്റെ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലിന്റെയാളുകൾ തിരുവനന്തപുരത്ത് തന്നെ ചികിത്സ നടത്തണമെന്നാവശ്യം ഉന്നയിച്ചു ???

ഈ ചോദ്യങ്ങൾക്കുത്തരം തേടിയോ ഈ ആംബുലൻസ് യാത്രക്ക് പിന്നിലെ ദുരൂഹതകളോ അന്വേഷിച്ച് പുറത്ത് കൊണ്ടുവരാൻ കേരള പോലീസിനോ ആഭ്യന്തര-രഹസ്യാന്വേഷണ ഏജൻസികൾക്കോ കഴിയുമോ ??

രോഗികളായ ഏവർക്കും ഭഗവാൻ ധന്വന്തരി മൂർത്തിയുടെ കടാക്ഷം ഉണ്ടാകാനായ് പ്രാർത്ഥിക്കുന്നു.

ബിനിൽ സോമസുന്ദരം



ജിഹാദിയുടെ വിത്ത് എന്നായിരുന്നു ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ്. കുട്ടിയുടെ അച്ഛന്‍റെയും അമ്മയുടെയും പേര് എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ന്യൂനപക്ഷ വിത്തായതിനാലാണ് സര്‍ക്കാര്‍ ചികിത്സ സൗജന്യമാക്കിയതെന്നും കുറിച്ചിരുന്നു. എന്നാല്‍ പോസ്റ്റിനെതിരെ ആളുകള്‍ രംഗത്തെത്തിയതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. മാത്രമല്ല, തന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് ആരോ ഹാക്ക് ചെയ്തതായി സംശയിക്കുന്നുവെന്ന് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. 


ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ ഒന്നടങ്കം ആവശ്യപ്പെട്ട് സംഭവം വിവാദമായതോടെ ബിനിലിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ശബരിമല ആചാര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളാണ് ഇയാള്‍. ആചാരസംരക്ഷണയജ്ഞവുമായി ശബരിമല സന്നിധിയില്‍ എന്ന് പറഞ്ഞ് നിരവധി ചിത്രങ്ങളും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K