03 April, 2019 09:54:43 PM
വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സമൂഹമാധ്യമങ്ങളിലുടെ രാഷ്ട്രീയ നേതാക്കളെ പരിഹസിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഷാഹിദാ കമാല്‍ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ രാഷ്ട്രീയ പാര്‍ട്ടികളേയും നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടുവെന്ന പരാതിയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോടാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.