18 March, 2019 06:21:07 AM


ജലനിരപ്പ് കുറഞ്ഞു: വൈദ്യുതി ഉപയോഗം കുതിച്ച്‌ ഉയരുന്നു; കേരളം ആശങ്കയില്‍




തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്ന ഡാമുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയായി. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച്‌ അണക്കെട്ടുകളില്‍ 50.69 ശതമാനം വെള്ളമാണ് ഉള്ളത്. 2098.73 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനു ആവശ്യമായ വെള്ളം മാത്രമാണ് സംഭരണികളില്‍ ഉളളത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം അണക്കെട്ടുകളില്‍ ജലനിരപ്പ് 52.13 ശതമാനമായിരുന്നു.


76 ദിവസത്തിനു ശേഷം മാത്രമേ മഴ ലഭിക്കൂ എന്നാണു കെഎസ്‌ഇബിയുടെ കണക്ക്. നിലവിലെ സാഹചര്യത്തില്‍ മഴക്കാലം വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമേ ഉള്ളൂ. വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുകയാണ്. ശരാശരി വൈദ്യുതി ഉപയോഗം ഇപ്പോള്‍ പ്രതിദിനം 80 ദശലക്ഷം യൂണിറ്റിനു മുകളില്‍ എത്തിയിരിക്കുകയാണ്. എസ്‌എസ്‌എല്‍സി പരീക്ഷ തുടങ്ങിയതോടെയാണ് ഉപയോഗം ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതോടെ സംസ്ഥാനത്തെ ഉപയോഗം കുതിച്ച്‌ ഉയരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K