21 February, 2019 09:10:46 PM
ഇരട്ടക്കൊലപാതകം: ഉദുമ എം.എല്‍.എയുടെ പങ്കും അന്വേഷിക്കണം - മുല്ലപ്പള്ളി രാമചന്ദ്രന്‍
ആയിരം ദിവസം പൂർത്തിയാക്കുന്ന സര്‍ക്കാരിന്‍റെ പ്രധാന നേട്ടം 29 രാഷ്ട്രീയ കൊലപാതകങ്ങളെന്നും മുല്ലപ്പള്ളി
ഏറ്റൂമാനൂർ: എൽ.ഡി.എഫ്.സർക്കാർ ആയിരം ദിവസം പൂർത്തിയാക്കുമ്പോൾ 29 രാഷ്ട്രീയ കൊലപാതകങ്ങളാണ് ബാക്കിപത്രമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഏറ്റുമാനൂരില്‍ പറഞ്ഞു. ജനമഹായാത്രയ്ക്ക് ഏറ്റുമാനൂരിൽ സ്വീകരണം നൽകിയ ശേഷം നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമരാഷട്രീയത്തിന് അറുതി വരുത്താൻ ഈ ഭരണത്തെ തൂത്തെറിയേണ്ട ഉത്തരവാദിത്വമുണ്ട്. ശബരിമല വിഷയത്തിൽ കോൺഗ്രസ് എടുത്തത് ജനാധിപത്യ മതേതരത്വ രാജ്യത്ത് സ്വീകരിക്കേണ്ട നിലപാട് തന്നെയാണ്. കോൺഗ്രസ് വിശ്വാസികളുടെ കൂടെയാണന്നും സമൂഹം ആ നിലപാട് അംഗികരിച്ചു കഴിഞ്ഞുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്‍റ് കെ.ജി ഹരിദാസിന്‍റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന സമ്മേളനം കെ.പി.സി.സി. വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ജോസഫ് വാഴക്കൻ, ലതിക സുഭാഷ്, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, ജി ഗോപകുമാർ, ആനന്ദ് പഞ്ഞിക്കാരൻ, എം. മുരളി, അഗസ്റ്റിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. യാത്രയുടെ ഭാഗമായി മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയുടെ സമ്പൂർണ്ണ ജീവചരിത്രത്തെ ആസ്പദമാക്കി ചിത്രപ്രദർശനവുമുണ്ടായിരുന്നു.