01 February, 2019 02:25:25 PM


തിരക്കുളള ബസ്സില്‍ യാത്രചെയ്ത് മോഷണം; തമിഴ് യുവതി അറസ്റ്റില്‍



മാന്നാര്‍: ചെന്നിത്തല കല്ലൂംമൂട് ജംഗ്‌ഷനില്‍ വച്ച്‌ ബസില്‍ ഒപ്പം യാത്ര ചെയ്‌ത മലയാളീ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പിടിയില്‍. തമിഴ്‌നാട് തിരുന്നല്‍വേലി തൂത്തുക്കുടി അണ്ണാനഗര്‍ 13-ാം നമ്പര്‍ വീട്ടില്‍ കല്യാണി (38) യാണ് അറസ്റ്റിലായത്. യാത്രക്കാരാണ് ഇവരെ ഇവരെ മാന്നാര്‍ പോലീസില്‍ ഏല്‍പ്പിച്ചത്. എണ്ണയ്ക്കാട് കുഴിവേലില്‍ പുത്തന്‍ വീട്ടില്‍ രാഘവന്‍റെ ഭാര്യ സരസമ്മയുടെ രണ്ടര പവന്‍ വരുന്ന മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. പൊട്ടിച്ച മാല ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. കോടതില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. തിരക്കുള്ള ബസുകളില്‍ യാത്ര ചെയ്ത് മാലയും പണവും അപഹരിക്കുന്ന തമിഴ്‌നാട് മോഷണ സംഘത്തിലെ കണ്ണികളാണ് ഇവരെന്നും കൂടുതല്‍ പേര്‍ ഇത്തരത്തില്‍ തമ്പടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതി മുമ്പും ഇത്തരത്തില്‍ മോഷണക്കേസില്‍ പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K