05 January, 2019 02:47:32 PM


തയ്യല്‍ക്കട ഉടമയായ സ്ത്രീയെ പട്ടാപ്പകല്‍ കഴുത്തറുത്ത് കൊന്നു; സംശയത്തിന്‍റെ നിഴലില്‍ മുന്‍ ഭര്‍ത്താവ്




കൊല്ലം: തയ്യല്‍ക്കടയുടമയായ സ്ത്രീയെ പട്ടാപ്പകല്‍ കടയ്ക്കുള്ളില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലൂര്‍വിള വടക്കേവിള പായിക്കുളം കളീലില്‍ മുക്കിനടുത്ത് അക്കരവിള നഗര്‍-158 എ, സ്വപ്നത്തില്‍ അജിതാകുമാരി (46) ആണ് കൊല്ലപ്പെട്ടത്. 


ശനിയാഴ്ച 11.45-ന് പള്ളിമുക്ക് ഫാത്തിമ മെമ്മോറിയല്‍ ബി.എഡ്.കോളേജിന് സമീപത്തെ ഫൈന്‍ സ്റ്റിച്ചിങ് എന്ന തയ്യല്‍ക്കടയിലാണ് കൊലപാതകം നടന്നത്. കഴുത്തില്‍ കത്തി തറച്ചനിലയില്‍ വെട്ടും കുത്തുമേറ്റ് ചോരയില്‍ കുളിച്ചുകിടന്ന അജിതകുമാരിയെ വഴിയാത്രക്കാരാണ് ആദ്യം കണ്ടത്. സ്ഥലം കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.


ആളൊഴിഞ്ഞ സമയത്ത് സ്‌കൂട്ടറില്‍ കടയിലെത്തിയ ആളാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. കഴുത്തിന്റെ ഇരുവശങ്ങളിലുമാണ് കുത്തേറ്റിരുന്നത്. ഭര്‍ത്താവ് സുകുമാരനുമായി ഏറെക്കാലമായി പിണങ്ങിക്കഴിയുകയായിരുന്ന അജിതകുമാരി രണ്ട് ആണ്‍മക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. അടുത്തിടെ ഇവര്‍ വിവാഹമോചിതയായതായി ബന്ധുക്കള്‍ പറയുന്നു




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K