22 February, 2016 05:04:13 PM


തന്‍റെ ഗര്‍ഭത്തിനുത്തരവാദിയായ ഫെയ്സ്ബുക്കിനെതിരെ നടി ഷംന കാസിം



ചെന്നൈ : താന്‍ ഗര്‍ഭിണിയാണെന്നുള്ള തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഫെയ്സ്ബുക്കിനെതിരെ നടി ഷംന കാസിം രംഗത്ത്. ഗര്‍ഭിണിയായി അഭിനയിച്ച ഒരു ചിത്രം പുറത്തിറങ്ങിയതിനു ശേഷമാണ് തനിക്കെതിരെ അപവാദ പ്രചരണം ഫെയ്സ്ബുക്ക് നടത്തിയതെന്നും ആയതിനാല്‍ ഈ സോഷ്യല്‍ മീഡിയ നിരോധിക്കണമെന്നും ഷംന കാസിം ആവശ്യപ്പെടുന്നു.

ഇത്തരം അപവാദ പ്രചരണങ്ങള്‍ നടത്തുമ്പോള്‍ അത് വ്യക്തികളെ എങ്ങനെ ബാധിക്കുന്നെന്ന് സോഷ്യല്‍ മീഡിയ ചിന്തിക്കാറില്ലെന്നും ഫെയ്സ്ബുക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ആരെങ്കിലും വരികയാണെങ്കില്‍ അവരെ പിന്തുണയ്ക്കുന്നെന്നും അവര്‍ പറഞ്ഞു.  യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പലപ്പോഴും സോഷ്യല്‍ മീഡിയായില്‍  പ്രചരിപ്പിക്കുന്നതെന്നും ഷംന പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K