15 February, 2016 03:27:07 PM
സെലിബ്രിറ്റികളെ കൊല്ലുന്നത് മലയാളികളുടെ ആഘോഷം : മമ്മൂട്ടിക്കും കിട്ടി ചെറിയൊരു പണി
സെലിബ്രിറ്റികളെ ഇടയ്ക്കൊക്കെ ഒന്ന് കൊല്ലുകയോ ആശുപത്രിയിലാക്കുകയോ ചെയ്തില്ലെങ്കില്‍ ആരാധകര്‍ക്ക് ഉറക്കം വരില്ല. ഫെയ്സ്ബുക്കിലെയും വാട്സ് ആപ്പിലെയും ലേറ്റസ്റ്റ് ഇര മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്.
ദുബായില്‍ ചില ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടയില്‍ ക്ഷീണം അനുഭവപ്പെട്ട മമ്മൂട്ടി നാട്ടിലെത്തി മകള്‍ക്കൊപ്പം രണ്ട് ദിവസം തങ്ങുകയും ആശുപത്രിയില്‍ ചെക്കപ്പ് നടത്തുകയും ചെയ്തപ്പൊഴേ വന്നു വാര്‍ത്ത. മമ്മൂട്ടി ആശുപത്രിയില്‍. രക്തസമ്മര്‍ദ്ദം കൂടിയതാണ് കാരണം.
വാര്‍ത്ത കേള്‍ക്കേണ്ട താമസം. വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും ഈ വാര്‍ത്ത തരംഗമായി ആഘോഷിക്കാന്‍ തുടങ്ങി. സഹികെട്ട് മമ്മൂട്ടി തന്നെ തനിക്ക് ഒരു പ്രശ്നവുമില്ല എന്നു പറഞ്ഞ് രംഗത്തെത്തിയതോടെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ത്തിയവര്‍ക്കൊക്കെ പിന്നെ ഇതിന് മറുപടി കൊടുക്കേണ്ട ഗതിയായി.