17 September, 2017 09:44:39 PM


ബിക്കിനി ധരിക്കുന്നത് എങ്ങിനെ ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാകും ? - തപ്സി പന്നു



മുംബൈ: സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സദാചാര പൊലീസിംഗുമായി സംസ്‌കാരം പഠിപ്പിക്കാന്‍ വരുന്നവർക്ക് മറുപടിയുമായി നടി തപ്സി പന്നു. ഒരുമാതിരിപ്പെട്ട നടിമാരെല്ലാം സദാചാര പാഠങ്ങള്‍ മനസിലാക്കിയവരാണ്. തന്നെ ഭാരതീയ സംസ്‌കാരം പഠിപ്പിക്കാനെത്തിയ സദാചാരപ്രവർത്തകർക്കെതിരെയാണ്  മടിച്ചിരിക്കാതെ തപ്‌സി പ്രതികരിച്ചത്.


ബിക്കിനി ധരിച്ചാല്‍ അത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാകുന്നതെങ്ങനെ എന്നാണ് നടി ചോദിച്ചത്. ഒരു ഇന്ത്യക്കാരി എന്ന നിലയിലും ഇന്ത്യന്‍ സംസ്‌കാരം പിന്തുടരുന്ന ആള്‍ എന്ന നിലയിലും ബിക്കിനി ധരിക്കാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും നടി പറയുന്നു. പണ്ട് വളരെ കുറച്ച് വസ്ത്രം മാത്രമേ ആളുകള്‍ ധരിച്ചിരുന്നുള്ളൂ. ചലച്ചിത്ര നടികള്‍ ബിക്കിനിയായിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ അന്ന് അവരെ ആരാധിച്ചവര്‍ക്ക് ഇപ്പോഴെങ്ങനെയാണ് ബിക്കിനി സംസ്‌കാരത്തിന് ചേരാതാകുന്നത്? ഇക്കാര്യം മനസിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K