10 August, 2017 08:14:50 PM
മലയാളസിനിമയില്‍ നടിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് ഹിമശങ്കര്‍
കൊച്ചി: സിനിമയിൽ അവസരം ലഭിക്കുന്നതിന് കിടപ്പറ പങ്കിടണമെന്ന രീതി മലയാള സിനിമയിലുണ്ടെന്ന് ചലച്ചിത്ര–നാടക നടി ഹിമ ശങ്കർ. കിടപ്പറ പങ്കിട്ടാൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തന്നെയും സിനിമ മേഖലയിലുള്ള ചിലർ സമീപിച്ചിട്ടുണ്ടെന്നും ഹിമ ശങ്കർ പറഞ്ഞു.
സ്കൂൾ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്താണ് ഇത്തരമൊരു ഓഫർ ഉണ്ടായത്. പാക്കേജ് സംവിധാനം സമ്മതമാണെങ്കിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്താണ് ചിലർ വിളിച്ചത്. സിനിമിയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോൾ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടിയെന്നും ഹിമ പറഞ്ഞു.
ഇത്തരത്തിൽ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനു ശേഷം ശല്യമുണ്ടായില്ല. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോൾ അത്തരക്കാരുടെ ശല്യം ഇല്ലാത്തതെന്നും അവർ പറഞ്ഞു. സ്ത്രീകൾ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹം ആവശ്യപ്പെടാറുണ്ട്. എന്നാൽ അഭിപ്രായം പറഞ്ഞാൽ ഇതേ സമൂഹം തന്നെ സ്ത്രീകളെ പഴി പറയുമെന്നും ഹിമ ശങ്കർ പറഞ്ഞു.