10 August, 2017 12:12:17 AM
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ചാലക്കുടി നഗരസഭയാണ് ലൈസന്‍സ് റദ്ദാക്കിയത്. നഗരസഭക്ക് ലൈസന്‍സ് റദ്ദാക്കാന്‍ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ചാലക്കുടി നഗരസഭയുടെ നടപടി ചോദ്യം ചെയ്ത് ദിലീപിന്റെ സഹോദരനും തിയേറ്ററിന്റെ മനേജറുമായ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. തിയേറ്റര്‍ സമുച്ചയത്തിന് ആവശ്യമായ എല്ലാ ലൈസന്‍സുമുണ്ടെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. തിയേറ്ററിലെ ജനറേറ്ററിന്റെ മോട്ടോറിന് ലൈസന്‍സില്ലെന്ന് കാണിച്ചാണ് ലൈസന്‍സ് റദ്ദാക്കിയതെന്ന് നോട്ടീസില്‍ പറയുന്നു. രണ്ടരവര്‍ഷത്തിനിടെ ഇങ്ങനെയൊരു പ്രശ്നം ആരും ഉന്നയിച്ചിട്ടില്ലെന്നും നടപടിക്കുമുമ്പ് തങ്ങളുടെ ഭാഗം കേട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു