16 July, 2017 10:31:03 PM


ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച സംഭവത്തില്‍ കമല്‍ഹാസന്‍ മാപ്പു പറഞ്ഞു



ചെന്നൈ: ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച സംഭവത്തില്‍ നടന്‍ കമല്‍ഹാസന്‍ മാപ്പു പറഞ്ഞു. പേര് വെളിപ്പെടുത്തിയതില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ കമല്‍ഹാസനു നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ മാപ്പ് പറയുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞത്.

എന്നാല്‍ ഒരു കമ്മിറ്റിയുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മാപ്പു പറയുന്നതെന്നും ആരും നിയമത്തിന് മുകളിലല്ലെന്ന തിരിച്ചറിഞ്ഞതുകൊണ്ട് മാപ്പ് പറയാന്‍ തയ്യറായതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ തന്റെ പ്രതികരണം അറിയിക്കുന്നതിനിടെയാണ് നടിയുടെ പേര് പരാമര്‍ശിച്ചത്. പേര് പരാമര്‍ശിക്കുന്നത് നിയമവിരുദ്ധമല്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നുവെങ്കിലും എന്തിനാണ് പേര് മറച്ചുവയ്ക്കുന്നതെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.

സംഭവത്തില്‍ കമല്‍ഹാസനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. കളമശേരി പോലീസും സംഭവത്തില്‍ കമല്‍ഹാസനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K