12 July, 2017 12:30:01 PM
നടിയുടെ നഗ്നത ഒളിഞ്ഞുനോക്കിയ ദിലീപ് ഇന്ന് ജീവിച്ചിരിക്കില്ലായിരുന്നു - കഥാകൃത്ത് റഫീഖ്
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ദിലീപ് അകത്തായതോടെ ദിലീപിന്‍റെ സ്വഭാവദൂഷ്യം സംബന്ധിച്ച ഗുരുതര ആരോപണങ്ങളുമായി കഥാകൃത്ത് റഫീഖ് സീലാട്ട് രംഗത്ത്. ദിലീപ് നായകനായ പടനായകന്‍ എന്ന ചിത്രം ഉള്‍പ്പെടെ പല ചിത്രങ്ങളുടെയും കഥാകൃത്ത് റഫീഖ് സീലാട്ട് ആണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയില്‍ ദിലീപ് നടത്തിയ ഒളിഞ്ഞുനോട്ടവും താനുള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാന്‍ ദിലീപ് സ്വീകരിച്ച മാര്‍ഗ്ഗങ്ങളും ഫേസ്ബുക്കിലൂടെ റഫീഖ് വെളിപ്പെടുത്തുന്നു.
റഫീഖ് സീലാട്ടിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പ്രിയപ്പെട്ട ദിലിപ്,
നിന്നെ 1996 സെപ്ററംബർ 3 വരെ ഞാൻ ഗോപാലക്യഷ്ണൻ എന്നാണ് വിളിച്ചിരുന്നത്.പ്രക്യതിയേയും മനുഷ്യനേയും ഒരു പോലെ സ്നേഹിച്ചിരുന്നതും മനുഷ്യന്‍റെ നന്മ മാത്രം ആശിച്ചിരുന്ന ക്യഷ്ണ ഭഗവാന്‍റെ പേരിന് നീ ഒരിക്കലും അർഹനല്ലെന്ന് ആ രാത്രിയിലെ നിന്നില് ഉറങ്ങിക്കിടക്കുന്ന ചെകുത്താന്‍റെ ക്രൂരമായ തനി സ്വരൂപം എന്നെ ബോദ്ധ്യപ്പെടുത്തി. ഓർമ്മയുണ്ടോ നിനക്ക് എറണാകുളം എലൈറ്റ് ഹോട്ടലിൽ നീയും നിന്റെ കൂട്ടുകാരും മദ്യത്തിന്‍റെ ലഹരിയില് അർമാതിച്ചിരുന്നപ്പപ്പോള് മണിക്കൂറുകളോളം നിന്റെ മുന്നില് എന്നെ ദ്രോഹിക്കരുതെന്ന് പറഞ്ഞ് യാചിച്ചു നിന്ന ഹ്യദയം കൊണ്ട് ബ്രാഹ്മിണനായ ഈ ഭിക്ഷുവിനെ.?
അന്ന് നീ പറഞ്ഞത് അടിവരയോടുകൂടി എന്റെ മനസ്സില് ഞാൻ കുറിച്ചിട്ടിരുന്നു. നിന്റെ അദ്ധ്യായം കഴിഞ്ഞൂ,,നീ എന്ന എഴുത്തുകാരൻ ഇവിടെ മരിച്ചു.ശേഷ ക്രിയകള് ചെയ്യുവാൻ കല്പ്പിക്കപ്പെട്ടവനായി അവതരിച്ച അവതാരമാണ് ഞാൻ.എന്റെ ഊഴമാണ് ഇനി.മഹാഭാരതമെന്ന മഹത് ഗ്രന്ഥത്തിലെ ആ ചതിയന്റെ അലർച്ചയാണ് ഞാൻ അപ്പോള് കേട്ടത്.അശ്വതമാ ഹത കുഞ്ചരഹാ. നീണ്ട 20വർഷം തരക്കേടില്ലാതെ എഴുതിയിരുന്ന ഞാൻ എന്ന എഴുത്തുകാരനെ ഉന്മൂലനം ചെയ്യുവാൻ നിന്നെ പ്രേരിപ്പിച്ച ചേതോ വികാരം എനിക്കും നിനക്കും മാത്രമെ അറിയൂ.
ദുര്യോധന വംശിതനായ ഞാൻ ഇന്ന് വരെ അതാരോടും ഉരുവിട്ടിട്ടില്ല. പക്ഷേ ശകുനിയായ നിനക്കതറിയാം. ഇന്ന് എന്റെ ഊഴമാണ്. ജനം അതറിയട്ടെ. സല്ലാപം ഷൂട്ടിംഗ് കഴിഞ്ഞ് നില്ക്കുന്ന കാലം. നീ അന്ന് മലയാള സിനിമയില് ആരുമല്ല. എന്റെ പടനായകൻ എന്ന സിനിമയില് ജയറാമും സുരേഷ് ഗോപിയും ചെയ്യേണ്ട വേഷം വിജയരാഘവനേയും നിന്നേയും വെച്ച് ഞാൻ പ്ളാൻ ചെയ്യുന്നു. നിർമ്മാതാക്കള്ക്ക് വിജയരാഘവനോട് അഭിപ്രായ വ്യത്യാസമില്ല, പക്ഷേ നിന്നെ വേണ്ടായെന്നവർ തീർത്തു പറഞ്ഞു. അവരുടെ കൈയ്യും കാലും പിടിച്ച് നിന്നിലെ കഴിവുകള് തിരിച്ചറിഞ്ഞ എന്നിലെ എഴുത്തുകാരൻ നിർമ്മാതാവിനെ നിർബ്വന്ധിച്ചു സമ്മതിപ്പിച്ചു.
ഷൂട്ടിംഗ് തുടങ്ങി മൂന്നാം നാള് രാത്രിയില് നമ്മള് ക്യാമ്പ് ചെയ്യുന്ന എറണാകുളത്തെ ഓർക്കിഡ് ഹോട്ടലിന്റെ ടെറസ്സില് ഞാൻ പുകവലിക്കുവാനായി വന്നപ്പോള് ആ കാഴ്ചകണ്ട് ഞാൻ ഞെട്ടിത്തെറിക്കുകയായിരുന്നു. പരിചയമില്ലാത്ത ഏതോ ഒരുവൻ തല കിഴായി നിൽക്കുന്ന നിന്റെ കാലിൽ പിടിച്ചിരിക്കുന്നു. അവന്റെ കൈയ്യൊന്നു തെറ്റിയാല് നീ ഇന്ന് ഈ ഭൂമിയില് ഓർമ്മകള് മാത്രമായേനെ. മറ്റ് പലതും ഒളിഞ്ഞ് നോക്കുകയായിരുന്നു നിന്റെ ലക്ഷ്യം.
അന്ന് ഞാൻ അവിടെ സദാചാര പോലീസ് കളിക്കുകയായിരുന്നില്ല,നിന്റെ ജീവൻ രക്ഷിക്കാനായിരുന്നു ഞാൻ നിന്നെ ശകാരിച്ചത്. നിർഭാഗ്യവശാല് മറ്റ് പലരും അത് കണ്ടിരുന്നു. ഈ വാർത്ത പരസ്യമായതോടെ നപുംസകമായ നിന്നിലെ ശത്രുത വർദ്ധിച്ചു. ചിത്രത്തിലെ നായകനെ ഓരോന്ന് പറഞ്ഞ് നീ ആശയകുഴപ്പത്തിലാക്കി തിരക്കഥ മോശമാണെന്ന് വരുത്തി തീർത്ത് ഒരു മാദ്ധ്യമ പ്രവർത്തക സഹായിയെ തിരുത്തല് വാദിയായി പത്മനാഭന്റെ മണ്ണില് പിറന്ന ഒരു സഹ സംവിധായകന്റെ കുശാഗ്ര ബുദ്ധിയോടെ നീ അവിടെയും ക്വൊട്ടേഷൻ ഏല്പ്പ്പിച്ചു.
അവൻ അച്ചടി ഭാഷയില് എന്തൊക്കെയോ വിളിച്ചു കൂകി ഒടുക്കം അമിതമായി മദ്യപിച്ച് ട്രെയിനില് നിന്നും വീണു ഭൗതീക ശരീരമായി അവൻ മാറി.സഹ സംവിധായകൻ അനാഥ പ്രേതമായി ഇപ്പോഴും ഗതികിട്ടാതെ പത്മനാഭന്റെ മണ്ണില് അലയുന്നു.വൈരാഗ്യം മനസ്സില് കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്.ഇപ്പോള് ഈ വാർത്ത കേട്ടപ്പോള് ഞാൻ സന്തോഷിച്ചില്ല .കാരണം ഞാൻ നിന്നെപ്പോലെ ്‌ഒരു ചെറ്റയെല്ലെടാ…സുഹ്യത്തുക്കളെ,ഇവൻ എനിക്കും മറ്റ് പല സഹ പ്രഹർത്തകർക്കും നല്കിയ സ്വർണ്ണ പാര നിങ്ങള് കേള്ക്കാൻ തയ്യാറാണെങ്കില് പങ്ക് വെക്കാൻ ഞാനും തയ്യാറാണ്…
റഫീക് സീലാട്ട്