കോട്ടയം: കോട്ടയത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ മരിച്ചകാണക്കാരി തെക്കേ പറമ്പിൽ റോസമ്മ പൈലിക്ക് (90) കൊവിഡ് സ്ഥിരീകരിച്ചു.
-

ലക്നോ: യുപി മന്ത്രി കമലാ റാണി വരുണ്‍(62) കോവിഡ് ബാധിച്ചു മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന കമലാ റാണി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ലക്നോവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കമലാ റാണിയുടെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു
-

കാസർഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാസർഗോഡ് തൃക്കരിപ്പുർ സ്വദേശി അസൈനാർ ഹാജി(78) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ശ്വാസതടസത്തെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപ് കോവിഡ് സ്ഥിരീകരിച്ചു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
-

കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കിജില്ലയിലെ സബ് ഇൻസ്പെക്ടർ അജിതൻ (55) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചതായി കെപിഓഎ ജനറൽ സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു. ഹൃദയസ്തഭനം മൂലമായിരുന്നു മരണം. കേരളത്തിൽ കോവിഡ് ബാധിച്ച് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്.
സഹപ്രവർത്തകന്‍റെ മരണത്തിൽ കുടുംബത്തിന് അനുശോചനം അറിയിച്ചു കൊണ്ടാണ് കെപിഓഎയുടെ പ്രസ്താവന. അജിതന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പൊലീസ് മേധാവിയും എല്ലാം നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഡോക്ടര്‍മാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല. രക്ഷപ്പെടുത്താൻ പരമാവധി ശ്രമങ്ങൾ നടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നന്ദി അറിയിക്കുന്ന കുറിപ്പിൽ ഉദ്യോഗസ്ഥന്‍റെ കുടുംബത്തോടൊപ്പം പൊലീസ് സംഘടനകളും ഡിപ്പാർട്മെന്‍റും സർക്കാരും ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്.
-

ആലുവ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം മല്ലിശ്ശേരി എം.പി അഷറഫ് (53) ആണ് മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് വിവരം.
-

കൊല്‍ക്കത്ത: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷനുമായിരുന്ന സോമന് മിത്ര അന്തരിച്ചു. 78 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ കൊല്‍ക്കത്തിയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു ഏതാനും ദിവസങ്ങളായി അദ്ദേഹം കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മിത്രയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് അധികൃതര്‍ പറഞ്ഞു. സോമന് മിത്ര ദീര്‍ഘകാലം എംഎല്‍എയും എംപിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008-ല് പ്രഗതിശീല് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസ് വിട്ട ചരിത്രമുള്ളയാളാണ് അദ്ദേഹം. 2009-ല് തൃണമൂലില്‍ ചേര്‍ന്ന് ഡയമണ്ട് ഹാര്‍ബര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014-ലാണ് സോമന് മിത്ര കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
-

ഏറ്റുമാനൂർ: വടക്കേനട കാർത്തികാസദനത്തിൽ വി.കെ.ഗോവിന്ദൻ നായർ (92) അന്തരിച്ചു. ഓണംതുരുത്ത് വാർലായിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ രത്നമ്മ, മക്കൾ: ഉമാദേവി, രമ വിശ്വനാഥൻ (മുന്‍ ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്), ശ്രീകുമാർ, ശ്രീനികുമാർ, സ്മിത, മരുമക്കൾ: സുരേഷ് ബാബു (പാലാഴി), വിശ്വനാഥൻ (മുന്‍ ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം), ഷീല ശ്രീകുമാർ, രേഖ ശ്രീനികുമാർ, അനിൽ. സംസ്കാരം ശനിയാഴ്ച പകൽ 11 മണിക്ക് വീട്ടുവളപ്പില്‍.
-

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം തടിക്കകടവ് സ്വദേശി കുഞ്ഞുവീരാന് (67) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പ്രമേഹം, രക്തസമ്മർദം എന്നി അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞുവീരാന് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ എട്ടുമുതല്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പ്ലാസ്മ തെറാപ്പി അടക്കമുളള ചികിത്സകള്‍ നടത്തിയിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നത് എന്നത് വ്യക്തമല്ല.
-

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ബിജു കൂമ്പിക്കന്‍റെ മാതാവും മുന്‍ ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പരേതനായ ജോസഫ് കൂമ്പിക്കന്‍റെ ഭാര്യയുമായ മേരി ജോസഫ് (78) അന്തരിച്ചു. സംസ്കാരം നാളെ (19/7/2020) 2.30 ന്.
-

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം തിരൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍(70) ആണ് മരിച്ചത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ബംഗളൂരുവില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം സംസ്കരിക്കും
-

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരുന്ന ഇടക്കുന്നം സ്വദേശി മരിച്ചു. ഇടക്കുന്നം ജമാഅത്ത് പരിപാലന സമിതി അംഗമായ പാറത്തോട് പീഡികയിൽ അബ്ദുൽ സലാം (71) ആണ് മരിച്ചത്. അബ്ദുൽ സലാം ന്യുമോണിയ ബാധിതനായാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയത്. അവിടെ രോഗം സ്ഥിരീകരിച്ചു ഐസലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇതുവരെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഓട്ടോ ഡ്രൈവറായിരുന്നു. 48 പേർ പ്രഥമ സമ്പർക്ക പട്ടികയിലുണ്ട്. അവർ നിരീക്ഷണത്തിലാണ്. മകന്‍റെ സ്രവ പരിശോധന കഴിഞ്ഞ ദിവസം നടന്നിരുന്നു. അബ്ദുൽ സലാമിന്‍റെ സ്രവം വീണ്ടും പരിശോധിക്കും. പരിശോധന ഫലം ലഭിച്ച ശേഷമേ മൃതദേഹം വിട്ടു നൽകുകയുള്ളൂ. സ്രവം പരിശോധനക്കായി സാമ്പിൾ ആലപ്പുഴ മെഡിക്കൽ കോളജ് വൈറോളജിക്കൽ ലാബിലേക്ക് അയച്ചു. മുൻപ് ഇടക്കുന്നം കണ്ടെയിൻമെൻ്റ് സോണല്ലാത്തതിനാലും രോഗത്തിൻ്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതിനാലും പോസിറ്റീവ് ഒന്നുകൂടി കൺഫോം ചെയ്യണമെന്ന് അധികൃതർ പറഞ്ഞു.
-

ജോഹന്നാസ് ബര്‍ഗ് : ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാക്കളായ നെല്‍സണ്‍ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളായ സിന്‍ഡ്‌സി മണ്ടേല(59) അന്തരിച്ചു. ഇന്ന് രാവിലെ ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. രണ്ടാമത്തെ ഭാര്യയായ വിന്നി മണ്ടേലയിലുണ്ടായ ആറാമത്തെ കുട്ടിയാണ് സിന്‍ഡ്‌സി മണ്ടേല.
നിലവില്‍ ഡെന്‍മാര്‍ക്കിലെ സൗത്ത് ആഫ്രിക്കന്‍ അംബാസഡര്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. 1985ല്‍ വെള്ളക്കാരുടെ വര്‍ണവിവേചനത്തിന് എതിരായ സംഘര്‍ഷങ്ങളെ അപലപിച്ചാല്‍ മണ്ടേലയെ ജയില്‍ മോചിതനാക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം എഴുതിയ കത്ത് പൊതുവേദിയില്‍ വായിച്ചതോടെയാണ് സിന്‍ഡ്‌സി ജനശ്രദ്ധ നേടിയത്. നാല് മക്കളുണ്ട്.
-

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. 63 വയസായിരുന്നു. മെഡിക്കല്‍ ഷോപ്പ് ഉടമയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. രാവിലെയായിരുന്നു ഇദ്ദേഹം മരിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധയില്‍ കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സ്രവം പരിശോധനയ്ക്ക് അയച്ചു. ഇവിടെയും ഫലം പോസിറ്റീവായതോടെയാണ് കൊവിഡ് മരണമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
-

ഏറ്റുമാനൂര്‍: നീണ്ടൂര്‍ ഓണംതുരുത്തിൽ 4 വയസുകാരൻ വീടിന് പിന്നിലെ തോട്ടില്‍ വീണു മരിച്ചു. കളമ്പുകാട്ടിൽ ഷിബു ഫിലിപ്പിന്‍റെ മകൻ ഡാനിയൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തര മണിയോടെ സഹോദരങ്ങളോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാരും സമീപ വാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടയില്‍ ഉച്ചയ്ക്ക് ഒന്നരയോടെ ഓലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസെത്തി മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ പിതാവ് ഷിബു ഗള്‍ഫിലാണ്. അമ്മ: അനീഷ. സഹോദരങ്ങള്‍: ഡിയോണ്‍, ഡെല്‍വിന്‍ .
-

ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ ആദ്യകാല പത്രഏജന്‍റ് ശക്തിനഗർ വികെബി റോഡിൽ ചൈത്രം വീട്ടിൽ എം.ഗോപാലപണിക്കർ (91) അന്തരിച്ചു. മക്കള്‍: ജയശ്രീ.ജി (റിട്ട മാനേജര്‍, ബാങ്ക് ഓഫ് ബറോഡ), സതീഷ് (റിട്ട ഡിവൈഎസ്പി), ഷിന്‍ ഗോപാല്‍ (പൂജാ സെന്‍റര്‍, ഏറ്റുമാനൂര്‍), മരുമക്കള്‍: പരേതനായ മുകുന്ദന്‍, ശ്രീകല, ജയന്തി. സംസ്കാരം ഇന്ന് 3ന് കോട്ടയം മുട്ടമ്പലം ശ്മശാനത്തില്‍.
-

വൈക്കം: കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ കല്ലറയില്‍ വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങിമരിച്ചു. കല്ലറ ചിറയിൽ ജയിംസ് - ജസി ദമ്പതികളുടെ മകനും സെന്‍റ് തോമസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ ആൽബിൻ ജയിംസ് (15) ആണ് മണിയംതുരുത്ത് തോട്ടിൽ മുങ്ങിമരിച്ചത്. ഇന്ന് വൈകിട്ട് നാലിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മൃതദേഹം മുട്ടുചിറ ആശുപത്രി മോർച്ചറിയിൽ.
-

കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. പുത്തൂരിനു സമീപം തേവലപ്പുറത്തു ദുബായിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിൽ കഴിയവെ മരിച്ച തേവലപ്പുറം ആലിൻകുന്നുംപുറം മനോജ് ഭവനിൽ മനോജിനാണ് ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
ഈ മാസം ഒന്നിനാണ് ഇയാൾ സുഹൃത്തിനൊപ്പം നാട്ടിലെത്തിയത്. സുഹൃത്തിനൊപ്പം വീടെടുത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥകള്‍ തുടങ്ങി. ഇന്ന് രാവിലെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് സ്രവപരിശോധനയ്ക്കായി കൊണ്ടുപോവാനിരിക്കെയാണ് പുലർച്ചെ മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട സുഹൃത്തിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊല്ലം ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 28 ആയി.
-
കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കൊച്ചി ബ്രോഡ് വെയിലെ വ്യാപാരി യൂസഫ് (66) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 26 ആയി. കഴിഞ്ഞ 28നാണ് ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. ദീർഘനാളായി ഇദ്ദേഹം പ്രമേഹത്തിന് ചികിത്സയിലായിരുന്നു.
ശ്വാസകോശത്തിൽ കൊവിഡ് ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് 28ആം തിയതി മുതൽ ഇദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വസനസഹായിയുടെ സഹായത്തോടെയാണ് ഇദ്ദേഹം കഴിഞ്ഞു കൊണ്ടിരുന്നത്. എന്നാൽ കൊവിഡ് ന്യുമോണിയ രൂക്ഷമായി വൃക്കകളുടെ ഉൾപ്പെടെ പ്രവർത്തനത്തെ ബാധിക്കുകയും മരണപ്പെടുകയുമായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നാളെ ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിക്കും.
-
കോട്ടയം: കടുവാക്കുളം പൂവൻതുരുത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു. വിദേശത്തു നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. പൂവൻതുരുത്ത് ലാവണ്യത്തിൽ മധു ( 45 ) വിനെയാണ് ഞായറാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 26 നാണ് ഇദ്ദേഹം ദുബായിയിൽ നിന്നും എത്തിയത്. വീട്ടിൽ എത്തി ക്വാറീനിൽ കഴിയുകയായിരുന്നു.
-

മലപ്പുറം : മലേഷ്യയില്‍ നിന്നു തിരിച്ചെത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. തിരൂരങ്ങാടി മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി റാഷിദ് (35) ആണ് മരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്നു ഇന്നു വൈകിട്ട് മൂന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 15ന് തിരിച്ചെത്തിയ യുവാവിനെ നേരത്തെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയിരുന്നെങ്കിലും പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
-

മുംബൈ: പ്രമുഖ ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാൻ (71) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായായിരുന്നു അന്ത്യം.
ശ്വാസതടസത്തെ തുടർന്ന് ജൂൺ 20 ന് സരോജ് ഖാനെ ഗുരു നാനാക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാകുകയും ആശുപത്രിയിൽനിന്ന് മടങ്ങാൻ തയാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം എത്തിയത്.
നാല് പതിറ്റാണ്ട് കാലം രണ്ടായിരത്തിലധികം ഗാനങ്ങൾക്കാണ് സരോജ് ഖാൻ നൃത്തസംവിധാനം നിർവഹിച്ചത്. ഹവാ ഹവായി (മിസ്റ്റർ ഇന്ത്യ), ഏക് ദോ തീൻ (തേസാബ്), ധക് ധക് കർനേ (ബേട്ടാ) തുടങ്ങിയ പ്രശ്തഗാനങ്ങൾക്ക് നൃത്തസംവിധാനം ചെയ്ത് സരോജ് ഖാൻ ആയിരുന്നു.
-

ദില്ലി: ദില്ലിയിൽ കോവിഡ് ബാധിച്ച് കന്യാസ്ത്രീ ഉൾപ്പെടെ രണ്ട് മലയാളികൾ കൂടി മരിച്ചു. എഫ്ഐഎച്ച് കോൺവെന്റ് പ്രൊവിൻഷ്യാൾ സിസ്റ്റർ അജയമേരി, പന്തളം സ്വദേശി തങ്കച്ചൻ മത്തായി (65) എന്നിവരാണ് മരിച്ചത്. ഒരാഴ്ച്ചയായി കോവിഡ് രോഗബാധിതരായി ഇവർ ചികിത്സയിലായിരുന്നു.
-

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ സിദ്ധാര്‍ത്ഥ വിജയന്‍ അന്തരിച്ചു. ഇന്ന് രാവിലെ 6 ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആയിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. വൈകിട്ട് 4 വരെ നെടുങ്ങാട് വീട്ടുവളപ്പില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും, ശവസംസ്കാരം വൈകിട്ട് 5 ന് വൈപ്പിന്‍, മുരിക്കുംപാടം പൊതു ശ്മശാനത്തില്‍ നടക്കും.
കലാഭവന്‍ മണിയുടെ 45-ല്‍പരം ആല്‍ബങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. മൂന്ന് മലയാള സിനിമയ്‌ക്കും നിരവധി തമിഴ് മലയാളം റീമേക്കുകള്‍ക്കും കാസറ്റുകള്‍ക്കും വിജയന്‍ ഈണം നല്‍കി. മൂവായിരത്തോളം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. 1983ലെ ഓണക്കാലത്ത് സുജാതയും മാര്‍ക്കോസും ചേര്‍ന്ന് ആലപിച്ച അത്തപ്പൂക്കളം എന്ന ആല്‍ബമാണ് ആദ്യ ആല്‍ബം. തുടര്‍ന്ന് മാഗ്നാ സൗണ്ട്, ഗീതം കാസറ്റ്, ഈസ്റ്റ് കോസ്റ്റ്, സിബിഎസ് എന്നിവയ്ക്കായി ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ ചിട്ടപ്പെടുത്തി.
സ്വാമി തിന്തകത്തോം എന്ന അയ്യപ്പഭക്തിഗാന ആല്‍ബത്തിനുവേണ്ടി 1999ലാണ് മണിയുമായി ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് മുടങ്ങാതെ 11 അയ്യപ്പഭക്തിഗാന കാസറ്റുകള്‍ ഇറക്കി. 'മകരപ്പുലരി'യാണ് അവസാന കാസറ്റ്. കൂടാതെ നാടന്‍പാട്ടുകളുടെ 10 കാസറ്റുകള്‍, ചാലക്കുടിക്കാരന്‍ ചങ്ങാതി, അമ്മ ഉമ്മ മമ്മി, മണിച്ചേട്ടാ നിമ്മി വിളിക്കുന്നു എന്നീ കോമഡി ആല്‍ബങ്ങളും ഉള്‍പ്പെടെ 45 കാസറ്റുകള്‍ മണിക്കായി ഇറക്കി.
വൈപ്പിന്‍ നെടുങ്ങാട് മണിയന്തുരുത്തില് ചാത്തന്റെയും കുഞ്ഞുപെണ്ണിന്റെയും മകനാണ്. നാട്ടിലെ പൗര്‍ണമി ആര്‍ട്സ് ക്ലബ്ബിലെ ഹാര്‍മോണിയം സ്വയം വായിച്ചു പഠിച്ച വിജയന്‍ ജില്ലാ കലോത്സവത്തില്‍ ഉപകരണ സംഗീതത്തില്‍ ജേതാവായി. ഇതോടെയാണ് പൂര്‍ണമായും സംഗീത രംഗത്തേക്ക് മാറിയത്. നെടുങ്ങാട് വിജയന്‍ എന്നറിയപ്പെട്ടിരുന്ന വിജയന്‍ നടന് തിക്കുറിശിയാണ് സിദ്ധാര്‍ഥ് വിജയനെന്ന പേരു നല്‍കിയത്. ഭാര്യ: ദേവി. മക്കള്‍: നിസരി, സരിഗ
-

റിയാദ്: കോട്ടയം അതിരമ്പുഴ സ്വദേശി റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു. അതിരമ്പുഴ നിരപ്പേല്‍ ഇക്ബാല്‍ റാവുത്തര്‍ (67) ആണ് മരിച്ചത്. രണ്ടാഴ്ചയിലേറെയായി കിംഗ് ഫഹദ് മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 36 വര്‍ഷമായി കുടുംബസമേതം സൗദിയില്‍ താമസിക്കുന്ന ഇദ്ദേഹം കണ്‍സള്‍ട്ടന്റ് കമ്പനിയില്‍ ഐഎസ്ഓ സ്‌പെഷ്യലിസ്റ്റായിരുന്നു. റിയാദിലെ മലയാളികള്‍ക്കിടയില്‍ സാമൂഹ്യസേവനരംഗത്തും സജീവമായിരുന്നു. ഭാര്യ ഫാത്തിമാബീവി സഫീജ. മക്കള്‍ : ഫെബിന (ടെക്‌നോപാര്‍ക്ക്), റയാന്‍ (മോഡേണ്‍ സ്‌കൂള്‍, റിയാദ്). സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.
-
കൊല്ലം: കോവിഡ് ബാധിച്ച് കൊല്ലം മുഖത്തല സ്വദേശി സൗദിയിൽ മരിച്ചു. മുഖത്തല പാങ്കോണം ഇലഞ്ഞിക്കൽ പൊയ്കയിൽ വീട്ടിൽ മൈതീൻകുഞ്ഞിന്റെയും പരേതയായ ആസിയ ഉമ്മയുടെയും മകൻ സനോഫർ (45) ആണ് മരിച്ചത്. കഴിഞ്ഞ 25 വർഷമായി സൗദിയിലെ റിയാദിൽ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു. രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം സൗദിയിൽ നടക്കും. സനോഫർ ഒന്നര വർഷം മുമ്പാണ് ഒടുവിൽ നാട്ടിലെത്തിയത്. ഭാര്യ: ഷാഹിദാ ബീവി. മക്കൾ: ഫാത്തിമ, സഫ്‌ന (ഇരുവരും വിദ്യാർഥികൾ).
-

കോട്ടയം: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം ഈരാറ്റുപേട്ട ചേന്നാട് അതമ്പനാല്‍ പരേതനായ ഗോപിയുടെയും ഓമനയുടെയും മകന്‍ എ.ജി.പ്രസാദ് (55) ആണ് മരിച്ചത്. മുപ്പത് ദിവസമായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രമേഹരോഗി കൂടിയായ പ്രസാദിന്‍റെ ആരോഗ്യനില വഷളായത് ന്യുമോണിയാ ബാധിച്ചതോടെയാണ്. രണ്ട് തവണ നടത്തിയ പരിശോധനകളില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നുവെങ്കിലും പിന്നീട് വീണ്ടും പോസിറ്റീവ് ആയതായും ബന്ധുക്കള്‍ പറയുന്നു.
തിങ്കളാഴ്ച വൈകിട്ട് നാലര മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി റിയാദില്‍ ബിസിനസ് ചെയ്യുകയാണ് പ്രസാദ്. റിയാദില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നഴ്സ് ആയ തൊടുപുഴ ഇടവട്ടി കടുക്കഞ്ചേരില്‍ കുടുംബാംഗം സുമയാണ് ഭാര്യ. മക്കള്‍ അമിര്‍ജിത് (ആസ്ത്രേലിയ), അബിനാഷ് (പ്ലസ് ടു വിദ്യാര്‍ത്ഥി, എറണാകുളം), അജയദേവ് (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി, റിയാദ്). ചേന്നാട് നിന്നും മാറി എറണാകുളം ചോറ്റാനിക്കരയലാണ് പ്രസാദ് താമസിച്ചിരുന്നത്. സംസ്കാരം റിയാദില്‍ നടക്കും. ഇതിനിടെ ഏറ്റുമാനൂര്‍ സ്വദേശിയാണ് മരിച്ച പ്രസാദ് എന്ന നിലയിലാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ എത്തിയത്.
-
കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. കഴിഞ്ഞ 10 ന് ഡല്‍ഹി നിസാമുദ്ദീനില്‍നിന്ന് ട്രെയിനിലാണ് വസന്തകുമാര്‍ നാട്ടിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണം പ്രകടിപ്പിച്ചതോടെ 17 ന് കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏതാനും ദിവസമായി വെന്റിലേറ്ററിലായിരുന്നു.
-

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍മേയര്‍ യു.ടി. രാജന്‍(70) അന്തരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. അഭിഭാഷകന്‍, രാഷ്ട്രീയ നേതാവ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായ യു.ടി. അപ്പുവൈദ്യരുടേയും ചിരുതക്കുട്ടിയുടേയും മകനാണ്. കെ.എസ്.യു. വിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്.
കോഴിക്കോട് ഗവ. ലോ കോളേജില്‍ നിയമവിദ്യാര്‍ഥിയായിരിക്കെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹിയായിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഇടതുമുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസ്-എസ് പാര്‍ട്ടിലീഡറായി തിരഞ്ഞെടുക്കപ്പെട്ട രാജന്‍ 1990 ഫെബ്രുവരി അഞ്ചിനാണ് മേയറായി ചുമതലയേറ്റത്. ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസ് എസിന് മേയര്‍പദവി ലഭിച്ചപ്പോഴാണ് രാജന്‍ നഗരപിതാവായത്. ഒരു വര്‍ഷം ആ പദവിയിലിരുന്നു.
1991-ല്‍ ന്യൂയോര്‍ക്കില്‍നടന്ന ലോക പരിസ്ഥിതിസമ്മേളനത്തില്‍ അദ്ദേഹം കോഴിക്കോട് കോര്‍പ്പറേഷനെ പ്രതിനിധീകരിച്ചു. യു.കെ., യു.എസ്.എ., കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ രാജന്‍ 2019-ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു.
-

കണ്ണൂർ: ഐഎൻടിയുസി നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്.
-

തൃശൂര്‍: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ കഴിയുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം നടുവിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ആദ്യ സര്‍ജറി വിജയകരമായെങ്കിലും രണ്ടാമത്തെ സര്‍ജറിക്ക് അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. 2007ല്‍ ചോക്ലേറ്റ് എന്ന സിനിമയിലൂടെ സഹതിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായി.
-

കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂര്‍ എക്‌സൈസ് ഓഫിസിലെ ഡ്രൈവര്‍ പടിയൂര്‍ സുനില്‍ (28) ആണ് ഇന്നു രാവിലെ മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി. കണ്ണൂര്‍ പരിയാരം സർക്കാർ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 14നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
-
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്. ശനിയാഴ്ച ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡിഎംഒ അറിയിച്ചു. ഇയാളുടെ സ്രവ പരിശോധനാ ഫലം ചൊവ്വാഴ്ച കിട്ടും.
-

ഏറ്റുമാനൂര്‍: ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയ ദിവസം തന്നെ ഏറ്റുമാനൂരില്‍ മരിച്ച യുവാവിന്‍റെ മരണകാരണം കോവിഡ് അല്ലെന്ന് സ്ഥിരീകരിച്ചതായി തെള്ളകത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു. വെട്ടിമുകള്‍ പുന്നത്തുറ കവല ഭാഗത്ത് പുളിങ്ങാപ്പള്ളില്‍ സെബാസ്റ്റ്യന്‍ ജോര്‍ജിന്‍റെ (കുട്ടപ്പന്‍) മകന്‍ ടിനി സെബാസ്റ്റ്യന്‍ (32) ആണ് ഇന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. രാത്രി 11.15 മണി കഴിഞ്ഞാണ് പരിശോധനാഫലം നെഗറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചത്. ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം സ്രവം എടുത്ത് പരിശോധിച്ചതിന്‍റെ ഫലമാണ് നെഗറ്റീവായത്. ദില്ലിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അന്ധനായ ടിനി വീട്ടില്‍ 14 ദിവസം ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയത് ഞായറാഴ്ചയാണ്.
തിങ്കളാഴ്ച രാവിലെ മാതാപിതാക്കളോടൊപ്പം ഏറ്റുമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തി ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയതിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങി. വീട്ടിലെത്തിയശേഷം ദേഹാസ്വാസ്ഥ്യമുണ്ടായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസം മുട്ടലുമായാണ് രാവിലെ 11.30 മണിയോടെ ആശുപത്രിയിലെത്തിയ ടിനി 2 മണിയോടെ അത്യാഹിതവിഭാഗത്തില്‍വെച്ച് തന്നെ മരിക്കുകയായിരുന്നു. ഗൃഹനിരീക്ഷണത്തിലായിരുന്ന സമയത്ത് കോവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നില്ല. സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തുമ്പോഴും രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മങ്കോമ്പ് കണ്ടത്തില്‍ കുടുംബാംഗം ലൈസമ്മയാണ് മരിച്ച ടിനിയുടെ മാതാവ്. സഹോദരങ്ങള്‍: ടിഷ് മോന്‍ സെബാസ്റ്റ്യന്‍, ടിന്നുമോന്‍ സെബാസ്റ്റ്യന്‍.
-

ഏറ്റുമാനൂര്‍: ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയ ദിവസം തന്നെ ഏറ്റുമാനൂരില്‍ യുവാവ് മരിച്ചു. പുന്നത്തുറ കവല ഭാഗത്ത് പുളിങ്ങാപ്പള്ളില്‍ സെബാസ്റ്റ്യന്‍ ജോര്‍ജിന്‍റെ (കുട്ടപ്പന്‍) മകന്‍ ടിനി സെബാസ്റ്റ്യന്‍ (32) ആണ് ഇന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ദില്ലിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന അന്ധനായ ടിനി വീട്ടില്‍ 14 ദിവസം ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയത് ഞായറാഴ്ചയാണ്. തിങ്കളാഴ്ച രാവിലെ മാതാപിതാക്കളോടൊപ്പം ഏറ്റുമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തി ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയതിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങി.
തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസം മുട്ടലുമായാണ് രാവിലെ 11.30 മണിയോടെ ആശുപത്രിയിലെത്തിയത്. 2 മണിയോടെ അത്യാഹിതവിഭാഗത്തില്‍വെച്ച് തന്നെ മരിക്കുകയും ചെയ്തു. ഗൃഹനിരീക്ഷണത്തിലായിരുന്ന സമയത്ത് കോവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നില്ല. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുമില്ല. ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രാത്രി 10 മണിയോടെ പരിശോധനാഫലം ലഭിച്ചേക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മങ്കോമ്പ് കണ്ടത്തില്‍ കുടുംബാംഗം ലൈസമ്മയാണ് മരിച്ച ടിനിയുടെ മാതാവ്. സഹോദരങ്ങള്‍: ടിഷ് മോന്‍ സെബാസ്റ്റ്യന്‍, ടിന്നുമോന്‍ സെബാസ്റ്റ്യന്‍
-

തിരുവനന്തപുരം: സംഗീതസംവിധായകൻ എം.ജി.രാധാകൃഷ്ണന്റെ ഭാര്യയും ഗാനരചയിതാവുമായ പദ്മജ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളിൽ സജീവസാന്നിധ്യമായിരുന്നു പദ്മജ. എം.ആർ.രാജകൃഷ്ണൻ സംഗീതം നിർവഹിച്ച മിസ്റ്റർ ബീൻ-ദി ലാഫ് റയറ്റ് എന്ന ചിത്രത്തിലെ നാലു പാട്ടുകൾ എഴുതിയത് പത്മജ രാധാകൃഷ്ണനാണ്. എം.ജി.രാധാകൃഷ്ണന്റെ ഓർമകളിൽ പദ്മജ എഴുതി 2017ൽ പുറത്തിറങ്ങിയ "നിന്നെ ഞാൻ കാണുന്നു' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എം.ജി.രാധാകൃഷ്ണന്റെ മരണശേഷവും സാംസ്‌കാരിക രംഗത്ത് അവർ സജീവവുമായിരുന്നു. പ്രശസ്ത ഓഡിയോഗ്രാഫർ എം.ആർ രാജകൃഷ്ണൻ മകനാണ്.
-

ആലപ്പുഴ: മുനിസിപ്പാലിറ്റി പള്ളാത്തുരുത്തി വാർഡിൽ പഴവീട് ചക്രപ്പുരക്കൽ കേശവന്‍റെ മകൻ ചന്ദ്രൻ (60) മുങ്ങി മരിച്ചു. ഞായറാഴ്ച വൈകിട്ട് 3.45 മണിയോടെ ചക്രപ്പുരക്കൽ പാലത്തിന് സമീപം കനാൽ കൽകെട്ടിൽ നിന്നും കാൽ വഴുതി വെള്ളത്തിൽ വീണതെന്ന് പറയപ്പെടുന്നു. ഫയർഫോഴ്സ് എത്തി വെള്ളത്തിൽ നിന്നും എടുത്ത് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചുങ്കം ബാബു ഓയിൽ മിൽസിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
-

കൊല്ലം: എഴുത്തുകാരനും സാഹിത്യ വിമര്‍ശകനും റിട്ട. കോളേജ് അധ്യാപകനുമായ മൈനാഗപ്പള്ളി കോവൂര്‍ ഉത്രട്ടാതിയില്‍ ഡോ. ആര്‍.ഭദ്രന്‍പിള്ള (62) അന്തരിച്ചു. പത്തനംതിട്ട കാത്തലിക് കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ആയിരുന്നു. സംസ്‌ക്കാര ജാലകം, വാക്കിന്റെ ബഹിരാകാശങ്ങള്‍, വിമര്‍ശനത്തിന്റെ ജാഗരൂഗതകള്‍, ചിന്തയുടെ വര്‍ണങ്ങള്‍ എന്നിവ പ്രധാന കൃതികളാണ്. ഇ.വി കൃഷ്ണപിള്ള സ്മാരക പുരസ്‌ക്കാരം, കെ.പി അപ്പന്‍ പുരസ്‌ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: എന്‍ എസ് സുലേഖ. മക്കള്‍: ഡോ കാര്‍ത്തിക എസ് ഭദ്രന്‍, കാര്‍ത്തിക് എസ് ഭദ്രന്‍. മരുമകന്‍: ജെ എസ് അനന്തകൃഷ്ണന്‍. സംസ്‌ക്കാരം 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
-

ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് എംഎൽഎ മരിച്ചു. ഡിഎംകെ സൗത്ത് ചെന്നൈ അധ്യക്ഷൻ കൂടിയായ ജെ. അൻപഴകനാണ് മരിച്ചത്. ചെപ്പോക്ക് എംഎൽഎ ആയിരുന്നു. 61 വയസ്സായിരുന്നു. ഈ മാസം രണ്ടാം തിയ്യതിയാണ് എംഎല്‍എക്ക് രോഗം സ്ഥിരീകരിച്ചത്. ഡോക്ടര്‍ റെല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ആരോഗ്യനില ഗുരുതരമായി. വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് നിഗമനം.
രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എയാണ് അന്‍പഴകന്‍. ഇന്ന് അദ്ദേഹത്തിന്‍റെ ജന്മദിനമാണ്. ജന്മദിനത്തില്‍ തന്നെയായി അദ്ദേഹത്തിന്‍റെ മരണവും. ഡിഎംകെയിലെ പ്രധാന നേതാക്കളില്‍ ഒരാളാണ്. പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സ്വന്തം മണ്ഡലത്തില്‍ നിരവധി പേര്‍ കോവിഡ് ബാധിതരായതോടെ എംഎല്‍എ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അതിനിടെയാണ് രോഗബാധയും മരണവും സംബന്ധിച്ചത്
-

ഗിറ്റെഗ: ബുറുണ്ടി പ്രസിഡന്‍റ് പിരെ കുറുൻസിസെ (55) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ശനിയാഴ്ച ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പിരെ കുറുൻസിസെയുടെ നില മെച്ചപ്പെട്ടിരുന്നു. പക്ഷേ, അപ്രതീക്ഷിതമായെത്തിയ ഹൃദയാഘാതം അദ്ദേഹത്തിന്‍റെ ജീവൻ കവരുകയായിരുന്നു. 15 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന ശേഷം ഈ ഓഗസ്റ്റിൽ സ്ഥാനമൊഴിയാനിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.
-

ആലുവ: ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരൻകുഴി എസ്.എ. ഹസൻ (51) ആണ് മരിച്ചത്. ഒരു വർഷമായി ദുബായിൽ ബിസിനസ് ചെയ്തു വരികയായിരുന്നു. ദുബായിക്കാരൻ എന്ന സിനിമ നിർമിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.