
ഏറ്റുമാനൂര്: പുന്നത്തുറ ശങ്കരമംഗലം (പീഞ്ഞാണിയിൽ ) ഓമനക്കുട്ടിയമ്മ (90)അന്തരിച്ചു. സംസ്ക്കാരം 12/3 /2025 ബുധനാഴ്ച 3 pm ന് വീട്ടുവളപ്പിൽ.
ഏറ്റുമാനൂര്: പുന്നത്തുറ ശങ്കരമംഗലം (പീഞ്ഞാണിയിൽ ) ഓമനക്കുട്ടിയമ്മ (90)അന്തരിച്ചു. സംസ്ക്കാരം 12/3 /2025 ബുധനാഴ്ച 3 pm ന് വീട്ടുവളപ്പിൽ.
ചെന്നൈ: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല് (62) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗമാണ്. 2022 ജനുവരിയില് നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസലിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്. വാസവന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിപ്പിച്ചപ്പോള് രണ്ടുതവണയും റസല് ജില്ലാ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല വഹിച്ചിരുന്നു. പിന്നീട് വാസവന് നിയമസഭാംഗമായതോടെയാണ് റസല് ആദ്യമായി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
1981 മുതല് സിപിഎം അംഗമാണ്. 28 വർഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു.
ഏറ്റുമാനൂർ: ശക്തിനഗർ വി കെ ബി റോഡിൽ പ്രണാമിൽ ടി.പുരുഷോത്തമൻ നായർ (ടി .പി. നായർ - 92) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പില്. ഭാര്യ: പരേതയായ ടി.ആർ. ലീലാമ്മ. മകൾ: ഷീലാ പി നായർ (അസിസ്റ്റൻ്റ് ഡയറക്ടർ, സോയിൽ സർവേ, എറണാകുളം), മരുമകൻ: വി. സുഭാഷ് ബാബു (റിട്ട. ചീഫ് ജനറൽ മാനേജർ, കെൽട്രോൺ), കൊച്ചുമക്കൾ: ആതിര, അരവിന്ദ്, ആരതി
പാലാ: കൂനാനിക്കൽ ജോസിൻ്റെ ഭാര്യ മോളി ജോസ് (66)അന്തരിച്ചു. സംസ്കാര ശുശ്രൂഷാകർമ്മങ്ങൾ ഇന്ന്(ബുധൻ) മൂന്നുമണിക്ക് പാലാക്കാട് കുരിശു പള്ളിക്കു സമീപമുള്ള വീട്ടിൽ ആരംഭിക്കുന്നതും കിഴപറയാർ സെൻ്റ് ഗ്രിഗോറിയസ് പള്ളിയിലെ കുടുംബ കല്ലറയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. മക്കൾ ജോം ജോസ് (എസ് എച്ച് ഗേൾസ് ഹൈസ്കൂൾ,രാമപുരം) അനു രൂപേഷ് (പോപ്പുലർ മോട്ടോഴ്സ് പാലാ) കരോൾ ജോസ് (സൗത്ത് ഇൻഡ്യൻ ബാങ്ക്, പ്രവിത്താനം). മരുമക്കൾ: അനു ജോം (സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ, കടപ്ലാമറ്റം) രൂപേഷ് ചിങ്ങം കുന്നത്ത്,വലവൂർ (റിലയൻസ് സൂപ്പർ മാർക്കറ്റ്, പാലാ) റീസാ കരോൾ (മണർകാട്ട്, ഇളന്തോട്ടം)
ഏറ്റുമാനൂര് : ശക്തിനഗര് ശ്രീരംഗില് (SRA - 42, എം.സി.റോഡ്) കെ.എസ്.ഈ.ബി റിട്ട. അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ കെ.ജി. ശാന്തകുമാരി (81) അന്തരിച്ചു. പരേത ഉഴവൂർ കൂരിക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ് ഓതറ മന്നത്തു പൊയ്കയിൽ കെ എൻ ഗോപാലകൃഷ്ണൻ നായർ (കെഎസ്ഇബി റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ). മക്കൾ: ബിജുകുമാർ (യു എസ് എ), ഡോ ബിന്ദു. മരുമക്കൾ: നിഷിത, അഡ്വ. രഞ്ജിത്ത്. സംസ്കാരം നാളെ (വ്യാഴം) 2 മണിക്ക് വീട്ടുവളപ്പില്.
പാലാ: പാലാ കടപ്പാട്ടൂർ മാളിയേക്കൽ ഗോപാലൻ (79) അന്തരിച്ചു. ഭാര്യ: അമ്മുക്കുട്ടി ഇളകുളം കൊച്ചു കിഴക്കേതിൽ കുടുംബാംഗം. മക്കൾ: ബാബു, മധു, ഹരി, മനോജ്. മരുമക്കൾ: ഗീത, സിന്ധു, ലാലി, നിഷ. സംസ്കാരം ഞായറാഴ്ച (24/11/2024) രാവിലെ ഒൻപതിന് പാലാ മുൻസിപ്പൽ പൊതു ശ്മാശനത്തിൽ.
ഏറ്റുമാനൂർ : ശക്തിനഗർ കോണിക്കൽ ചാക്കോ കെ വി (കുഞ്ഞുമോൻ - 70) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 3ന് ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ (ശാന്തിതീരം).
വയലാ: ആമ്പശേരിൽ എം. പി. അമ്മിണിക്കുട്ടിയമ്മ (82) അന്തരിച്ചു. വയല ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയും വയല മമ്പള്ളിൽ കുടുംബാംഗവുമാണ്. ഭർത്താവ്: പരേതനായ എ. കെ. നാരായണൻ നായർ (റിട്ട. സ്റ്റേഷൻ മാനേജർ സതേൺ റയിൽവേ). മക്കൾ: അരുൺ, അജിത് (എച്ച് എസ് എസ് കൂത്താട്ടുകുളം) മരുമക്കൾ: സരിത ( കൃഷ്ണവിലാസ് മേമ്മുറി), ആശ (പാണതറ കിടങ്ങൂർ). സംസ്കാരം നാളെ (ബുധൻ) 2 ന് വീട്ടുവളപ്പിൽ.