
-
പത്തനംതിട്ട: കേരള കോൺഗ്രസ് മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം(80) അന്തരിച്ചു. ചെങ്ങന്നൂരിലെ കല്ലിശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌സി സ്ഥാപകനും മുന്‍ രാജ്യസഭാ അംഗവുമായിരുന്നു തോമസ് കുതിരവട്ടം.കേരള കോൺഗ്രസ്(എം) നേതാവായിരുന്നെങ്കിലും ഒരു ഘട്ടത്തിൽ തെറ്റിപ്പിരിഞ്ഞ് കേരള കോൺഗ്രസ് (ബി)യിൽ ചേർന്നിരുന്നു. പിന്നീട് വീണ്ടും കേരള കോൺഗ്രസ് (എം)ൽ തിരികെ എത്തിയെങ്കിലും സജീവ പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.കഴിഞ്ഞ രണ്ടാഴ്ച്ചയായി രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു. വൃക്ക രോഗം ബാധിച്ച തോമസ് കുതിരവട്ടം നാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു. 1984 മുതല്‍ 91 വരെ തോമസ് കുതിരവട്ടം രാജ്യസഭാ അംഗമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ജോണി കുതിരവട്ടമടക്കമുള്ളവര്‍ കേരള കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരാണ്.
-

ഏറ്റുമാനൂർ: പ്രമുഖ കോൺഗ്രസ് നേതാവും വളരെ കാലം ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന സി എസ് ജോസഫ് അന്തരിച്ചു. സംസ്കാരം പിന്നീട്
-
കോട്ടയം: പ്രശസ്ത ശില്‍പി കാഞ്ഞിരപ്പള്ളി കരിപ്പാറപറമ്പില്‍ സാബു ജോസഫ് (77) അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. കാഞ്ഞിരപ്പള്ളി കരിപ്പാറപറമ്പില്‍ പരേതരായ കെ സി ജോസഫ്, അച്ചാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കാഞ്ഞിരപ്പള്ളി കടമപ്പുഴ ഫാറ്റിമ. മക്കള്‍: ആൻ ട്രീസ അല്‍ഫോൻസ്, റോസ്‌മേരി അന്റണി, ലിസ് മരിയ സാബു. മരുമക്കള്‍: പ്രവീണ്‍ അല്‍ഫോൻസ് ജോണ്‍ പിട്ടാപ്പള്ളി, ആന്റണി ജോസ് കോണിക്കര.ഷെവലിയർ ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദര പുത്രനാണ്. പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ സാലൂ ജോർജ് സഹോദരനാണ്. സംസ്കാരം പിന്നീട്.കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളുടെയും പ്രതിമ തീർത്തത് സാബുവാണ്. തിരുവനന്തപുരത്തെ സി കേശവൻ, അക്കാമ്മ ചെറിയാൻ, മുവാറ്റുപുഴയിലെ കെ എം ജോർജ്. കോട്ടയം നഗരത്തിലെ പിടി ചാക്കോ, ബെഞ്ചിമൻ ബെയ്ലി തുടങ്ങി പ്രതിമകള്‍ സാബുവിന്റെ സൃഷ്ടികളാണ്.വിശുദ്ധ അല്‍ഫോൻസാമ്മ, വാഴ്ത്തപ്പെട്ട തേവർപറമ്പില്‍ കുഞ്ഞച്ചൻ, കർദിനാള്‍ ജോസഫ് പാറേക്കാട്ടില്‍, കോട്ടയ്ക്കല്‍ ആര്യവെെദ്യശാല വെെദ്യരത്നം പി എസ് വാര്യർ, ചലച്ചിത്ര സംവിധായകൻ കുഞ്ചാക്കോ, കോട്ടയം രൂപത മുൻ ബിഷപ്പ് മാർ തോമസ് തറയില്‍, കട്ടക്കയത്തില്‍ ചെറിയാൻ മാപ്പിള, കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിലെ ഈശോസഭ സ്താപകൻ വിശുദ്ധ ഇഗ്നേഷ്യസ് ലയോള തുടങ്ങിയ പ്രതിമകളും തീർത്തിട്ടുണ്ട്.കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂള്‍, തുമ്ബ സെന്റ് സേവ്യേഴ്സ് കോളജ്, മദ്രാസ് കോളേജ് ഓഫ് ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാലം പൂർത്തിയാക്കി. ശില്‍പകലയില്‍ മദ്രാസ് കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സില്‍ നിന്ന് അ‌്ച് വർഷത്തെ ഡിപ്ലോമ ആൻഡ് പോസ്റ്റ് ഡിപ്ലോമ കോഴ്സ് പഠനമികവിന്റെ ആനൂകൂല്യത്തില്‍ നാലുവർഷം കൊണ്ട് സാബു പൂർത്തിയാക്കി.
-

ഏറ്റുമാനൂർ: ഏറ്റുമാനൂർ വികസന സമിതിയുടെ നേതാവ് പുന്നത്തുറ മുല്ലൂർ എം.എസ്. ഉദയകുമാർ (51) കുഴഞ്ഞുവീണു മരിച്ചു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പിൽഗ്രിം ഷെൽട്ടർ നിർമാണവുമായി ബന്ധപ്പെട്ട കേസ് സംബന്ധിച്ച കാര്യങ്ങൾക്കായി ഹൈക്കോടതിയിലേക്ക് പോയ വഴിക്ക് എറണാകുളത്ത് വെച്ചായിരുന്നു മരണം.
-
കൊച്ചി: മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ ആയിരുന്നു. ഏഷ്യാനെറ്റിലെ 'സിനിമാല' എന്ന ആക്ഷേപഹാസ്യ പരിപാടിയിലും നിരവധി സ്റ്റേജ് ഷോകളിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരെ അനുകരിച്ചതിലൂടെ ജനപ്രീതി നേടിയ കലാകാരനാണ്. ഇന്ന് രാവിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കളമശ്ശേരി നേവൽ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു രഘു. പി എസ് രഘു എന്നതാണ് മുഴുവൻ പേര്.
-
പൂനെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സുരേഷ് കൽമാഡി (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് ഓഫീസ് അറിയിച്ചു. പൂനെയിൽ നിന്നുള്ള കരുത്തനായ രാഷ്ട്രീയ നേതാവായിരുന്ന കൽമാഡി, റെയിൽവേ സഹമന്ത്രിയായും ദീർഘകാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനെയിൽ നിന്ന് ഒന്നിലധികം തവണ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
-
കൊച്ചി:വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു. 77 വയസായിരുന്നു. അടുത്തിടെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യാവസ്ഥ മോശമാവുകയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ അപ്പച്ചന്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു.1965ല്‍ പുറത്തിറങ്ങിയ ഒതേനന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് അപ്പച്ചന്‍ സിനിമയിലേക്ക് കടന്നുവരുന്നത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലെ വേഷം കരിയറില്‍ നിര്‍ണായകമായി. അടൂര്‍ ചിത്രങ്ങളിലായിരുന്നു പിന്നീട് അപ്പച്ചന്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയത്. അനന്തരമായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒരു ചിത്രം.വില്ലന്‍ വേഷങ്ങളും ക്യാരക്ടര്‍ വേഷങ്ങളിലുമായി തന്റെ കരിയര്‍ പുന്നപ്ര അപ്പച്ചന്‍ തുടര്‍ന്നു. നക്ഷത്രങ്ങളേ കാവല്‍, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ആട്ടക്കലാശം തുടങ്ങി നിരവധി ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.
-

ഏറ്റുമാനൂർ: ശ്രീകൈലാസിൽ സോമസുന്ദര പിള്ള (ശിവൻ പിള്ള - 73) അന്തരിച്ചു. സംസ്കാരം നാളെ (ഞായർ) 3 മണിക്ക് വീട്ടുവളപ്പിൽ.
-
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. ഭർത്താവ് പരേതനായ വിശ്വനാഥൻ നായർ. പത്തനംതിട്ട ഇലന്തൂർ പുന്നയ്ക്കൽ കുടുംബാംഗമാണ്. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്. സംസ്കാരം ബുധനാഴ്ച. സഹോദരന്റെയും അച്ഛന്റെയും മരണശേഷം മോഹൻലാൽ അമ്മയെ പരിപാലിച്ചു കൊണ്ട് കൂടെയുണ്ടായിരുന്നു. മോഹൻലാലിന്റെ അഭാവത്തിൽ ഭാര്യ സുചിത്ര അമ്മയുടെ ഒപ്പമുണ്ടാവും. അമ്മയുടെ പ്രിയപ്പെട്ട മകനാണ് മോഹൻലാൽ. ആദ്യകാല സിനിമകളിൽ അഭിനയിച്ചു കാണിച്ച പല ചേഷ്‌ടകളും വീട്ടിലും അതുപോലെ തന്നെ പ്രകടിപ്പിക്കാറുള്ള മകനാണ് മോഹൻലാൽ എന്ന് അമ്മ ഒരിക്കൽ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പത്ത് വർഷം മുൻപായിരുന്നു ശാന്തകുമാരിക്ക് പക്ഷാഘാതമുണ്ടായത്. അതിനുശേഷമാണ് ആരോഗ്യനില മോശമായത്.
-
കോട്ടയം: മുന്‍ എംഎല്‍എ പി എം മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ചില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തും. ഭാര്യ കുസുമം മാത്യൂ.1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. ഒടുവിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. നിയമസഭയിലെ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി, കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍, റബ്ബര്‍ മാര്‍ക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ്, യൂത്ത് ഫ്രണ്ട് സംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. കൊച്ചിയില്‍ വച്ചായിരുന്നു അന്ത്യം. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നുറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 69 വയസ്സായിരുന്നുനര്മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ്. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു.പല സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും അതിന്റെ സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. വ്രടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു
-
കൊച്ചി: എറണാകുളം റിനൈ മെഡിസിറ്റിയിലെ ചീഫ് ഫിസിഷ്യൻ കോലഞ്ചേരി കാട്ടുമറ്റത്തിൽ ഡോ.കെ.സി. ജോയ് (75) കിണറ്റിൽ വീണ് മരിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട് ചേർന്നുള്ള സ്ഥലത്തെ കിണർ വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു ജോയ്.ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കിണർ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനിടെ അബദ്ധത്തിൽ കാല് വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആൾമറയില്ലാത്ത കിണറായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി കിണറ്റിൽ നിന്നും ഇദ്ദേഹത്തെ പുറത്തെടുത്തു. ഗുരുതരാവസ്ഥയിലായിരുന്ന ഡോക്ടറെ ഉടൻ തന്നെ കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
-

പേരൂർ: മാലിയിൽ പുത്തൻപുരയിൽ മുരളീധരൻ നായർ (73) അന്തരിച്ചു. ഭാര്യ: ലീല, മക്കൾ: ശ്രീജിത്ത്, ശ്രീജ, മരുമകൻ: സന്തോഷ്. സംസ്കാരം തിങ്കളാഴ്ച (15-12-2025) 3 മണിക്ക് വീട്ടുവളപ്പിൽ.
-

മാന്നാനം: കാനറാ ബാങ്ക് റിട്ടയേഡ് ചീഫ് മാനേജർ ചന്ദ്രമംഗലത്ത് സി എൻ മധുസൂദനൻ നായർ (74) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധൻ) 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ഏറ്റുമാനൂർ വാഴക്കരോട്ട് വീട്ടിൽ പ്രസന്നകുമാരി (റിട്ടയേഡ് സീനിയർ അക്കൗണ്ട്സ് ഓഫിസർ BSNL). മക്കൾ: കിരൺ എം (ദുബായ്), അരുൺ എം (USA), മരുമക്കൾ: നിത രാജഗോപാൽ (ദുബായ്), Dr ആർഷ വിജയകുമാർ (USA).
-
ഏറ്റുമാനൂര്‍: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഭര്‍ത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത്, കേരളസര്‍ക്കാര്‍). കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു. മക്കള്‍: പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എന്‍ രാമചന്ദ്രന്‍ ഐപിഎസ് (മുന്‍ എസ്പി കോട്ടയം). മരുമക്കള്‍: ബീന പോള്‍, അപര്‍ണ രാമചന്ദ്രന്‍. സംസ്‌കാരം ഡിസംബര്‍ രണ്ടിന് ഏറ്റുമാനൂരിലെ വസതിയില്‍ ഉച്ചക്ക് രണ്ടുമണിക്ക്.
-

കോഴിക്കോട് : സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല (59) അന്തരിച്ചു. 2021ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
-
മുംബൈ: ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരായ ധര്‍മേന്ദ്ര അന്തരിച്ചു (89 ) . മുംബൈയിലെ വസതിയില്‍ വെച്ചാണ് വിയോഗം. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. അടുത്തിടെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നടൻ വീട്ടിലേക്ക് തിരിച്ചെത്തിയത്.1960ൽ 'ദിൽ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമയിൽ തുടക്കം കുറിക്കുന്നത്. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ധർമേന്ദ്ര ഒടുവിൽ അഭിനയിച്ച 'ഇക്കിസ്' എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.1997ൽ, ബോളിവുഡിന് നൽകിയ സംഭാവനകൾക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ഫിലിംഫെയർ നടനെ ആദരിച്ചു. രാജസ്ഥാനിലെ ബിക്കാനീർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം ലോക്സഭയിലെ ഭാരതീയ ജനതാ പാർട്ടി എംപിയായിരുന്നു.
-
വാഷിങ്ടണ്‍: ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസായിരുന്നു. 20ാം നൂറ്റാണ്ടില്‍ ശാസ്ത്ര ലോകത്ത് നിര്‍ണായക വഴിത്തിരിവായ മാറിയ ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന(ഡബിള്‍ ഹീലിക്‌സ്)യുടെ കണ്ടുപിടിത്തതിന് 1962ല്‍ വൈദ്യശാസ്ത്രത്തിന് നൊബേല്‍ പുരസ്‌കാരം നേടി. ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് ക്രിക്കിനൊപ്പമായിരുന്നു അദ്ദേഹം ഡിഎന്‍എയുടെ ഘടന കണ്ടെത്തിയത്.1953ല്‍ 24ാം വയസിലായിരുന്നു ജെയിംസ് വാട്‌സണ്‍ ഡിഎന്‍എയുടെ ഘടന കണ്ടെത്തിയത്. താനും ഫ്രാന്‍സിസിക് ക്രിക്കും നൂറ്റാണ്ടിന്റെ കണ്ടെത്തലാണ് നടത്തിയതെന്ന് അഭിപ്രായപ്പെട്ടിരുന്ന ജെയിംസ് വാട്‌സണ്‍ ഈ കണ്ടെത്തല്‍ സമൂഹത്തില്‍ ഇത്രയും ചലനമുണ്ടാക്കുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു ഒരിക്കല്‍ പ്രതികരിച്ചത്.രോഗികള്‍ക്ക് ജീനുകള്‍ നല്‍കി ചികിത്സിക്കുക, ഡിഎന്‍എ സാമ്പിളുകളില്‍ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, കുടുംബ വംശാവലി കണ്ടെത്തുക തുടങ്ങിയ നിര്‍ണായകമായ വഴിത്തിരിവുകള്‍ക്കെല്ലാം തുടക്കമായത് ഡിഎന്‍എയുടെ ഘടന കണ്ടെത്തിയതോടെയാണ്. മനുഷ്യ ജീനോം മാപ്പ് ചെയ്യുന്നതിനുള്ള പദ്ധതിക്കും അദ്ദേഹം മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവ ശാസ്ത്രജ്ഞര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും അദ്ദേഹം നല്‍കി.എന്നാല്‍ മഹാ കണ്ടുപിടിത്തതിന്റെ പേരില്‍ ശാസ്ത്ര ലോകത്ത് ആദരണീയനായ ജെയിംസ് വാട്‌സന്റെ കറുത്ത വംശജരെ അധിക്ഷേപിക്കുന്ന പരാമര്‍ശം കടുത്ത വിമര്‍ശനങ്ങള്‍ നേരിടാന്‍ കാരണമായി. 2007ല്‍ സണ്‍ഡേ മാഗസിനിലായിരുന്നു ജെയിംസ് വാട്‌സന്റെ വിവാദ പരാമര്‍ശം വന്നത്. കറുത്ത വര്‍ഗക്കാര്‍ വെള്ളക്കാരേക്കാള്‍ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപ പരാമര്‍ശമായിരുന്നു അദ്ദേഹം നടത്തിയത്. 'എല്ലാവരും തുല്യരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കറുത്ത വര്‍ഗക്കാരായ ജീവനക്കാരുമായി ഇടപഴകുന്ന ആളുകള്‍ക്ക് ഇത് സത്യമല്ലെന്ന് മനസിലാകും', എന്നതായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
-
കൊല്ലം: പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു. കഥാപ്രസംഗ കലയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച കലാകാരനാണ്. സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. കേരള കാഥിക പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായും ഇരവിപുരം ഭാസി പ്രവർത്തിച്ചിട്ടുണ്ട്.കൊല്ലം എസ്എൻ കോളജിലെ പഠനകാലത്ത് (1957-62) ഇരവിപുരം ഭാസി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അതേസമയം തന്നെ സംഗീതമത്സരങ്ങളിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. കോളജ് ആർട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. 1959-ൽ ഡൽഹിയിൽ നടന്ന അന്തർദ്ദേശീയ യുവജനോത്സവത്തിൽ ഗാനമത്സരത്തിലും പങ്കെടുത്തു.ഇടവാ മുസ്ലീം ഹൈസ്കൂളിൽ ഭാഷാദ്ധ്യാപകനായി നിയമനം ലഭിച്ചെങ്കിലും, ആ ജോലി ഉപേക്ഷിച്ചാണ് ഇരവിപുരം ഭാസി പൂർണ്ണമായി കഥാപ്രസംഗ രംഗത്തേക്ക് തിരിയുന്നത്. ഇപ്റ്റയുടെ (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ) ആദ്യകാല സംഘാടകനും സംസ്ഥാന സെക്രട്ടറിയുമായിരുന്നു.നിരവധി കഥകൾ ഇരവിപുരം ഭാസി വേദിയിലെത്തിച്ചു. എം എൻ സത്യാർത്ഥി ബംഗാളിയിൽ നിന്ന് മൊഴിമാറ്റം ചെയ്ത 'പൊയ്മുഖം' എന്ന കഥാപ്രസംഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ ആയിരുന്നു. ശാന്തിനികേതനം, കതിരുകാണാക്കിളി, ദമയന്തി, യാഗം, സേതുബന്ധനം, പൊയ്മുഖങ്ങൾ, ഉഷ്ണമേഖല എന്നിവ ഇരവിപുരം ഭാസി വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.കൂടാതെ, ഭാരതരത്നം (നെഹ്രുവിൻ്റെ ജീവചരിത്രം), മഴു (എബ്രഹാം ലിങ്കൻ്റെ ജീവചരിത്രം) തുടങ്ങിയ ജീവചരിത്ര കഥകളും അദ്ദേഹം അവതരിപ്പിച്ചു. സംഗീത നാടക അക്കാദമി അവാർഡിന് പുറമേ, പ്രഥമ കല്ലട വി വി കുട്ടി അവാർഡ്, ആർ പി പുത്തൂർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇരവിപുരം ഭാസിക്ക് ലഭിച്ചിട്ടുണ്ട്.
-
തലശ്ശേരി: സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസിൽ എ എൻ ആമിന അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഭർത്താവ്: എ കെ നിഷാദ്(മസ്‌ക്കറ്റ്). പിതാവ്: പരേതനായ കോമത്ത് ഉസ്മാൻ. മാതാവ്: പരേതയായ എ എൻ സെറീന. മക്കൾ: ഫാത്തിമ നൗറിൻ(ചാർട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാർഥി വെല്ലൂർ), സാറ. മറ്റൊരു സഹോദരൻ: എ എൻ ഷാഹിർ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് വയലളം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.
-

ഏറ്റുമാനൂർ: ഡിസ്ട്രിക്ട് ഗവ. പ്ലീഡറും പേരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായിരുന്ന ഏറ്റുമാനൂർ ഇരട്ടാനായിൽ അഡ്വ. വിക്രമൻ നായർ (77) അന്തരിച്ചു. പേരൂർ മഠത്തിത്തറ കുടുംബാംഗമാണ്. ഭാര്യ: തൃപ്പൂണിത്തുറ ശിവജ്യോതിയിൽ കൃഷ്ണകുമാരി, മക്കൾ: വിവേക് വിക്രം (ഇന്ത്യൻ എയർഫോഴ്സ്, ആഗ്ര - റഫാൽ പൈലറ്റ്), പാർവതി വിക്രം (അമേരിക്ക), ആനന്ദ് വിക്രം (ബഹറിൻ), മരുമക്കൾ: ദിവ്യ വിവേക് (കങ്ങഴ), സന്ദീപ്, കൊല്ലം (അമേരിക്ക), ആതിര ആനന്ദ് (മുളന്തുരുത്തി). സംസ്കാരം വെള്ളിയാഴ്ച 3 ന് ഏറ്റുമാനൂർ പേരൂർ റോഡിലുള്ള വീട്ടുവളപ്പിൽ.
-
കോട്ടയം: ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു. ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന്‍ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീർത്തിരുന്നു. ലോലന്‍റെ ബെല്‍ ബോട്ടം പാന്‍റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാര്‍ അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാര്‍ക്ക് ലോലന്‍ എന്ന വിളിപ്പേരും വീണു.കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കാർട്ടൂൺ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവർ എൻഡിങ് സർക്കിൾ എന്ന അനിമേഷൻ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തൻ്റെ കഥാപാത്രം ചലിക്കുന്നത് കാണും മുൻപാണ് ചെല്ലൻ്റെ മടക്കം.1948 ല്‍ പൗലോസിന്‍റേയും, മാര്‍ത്തയുടേയും മകനായി ജനിച്ച ചെല്ലന്‍ 2002ല്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പെയിന്‍ററായിട്ടാണ് വിരമിച്ചത്. കോട്ടയം വടവാതൂരിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. പുത്രന്‍ സുരേഷ്.സംസ്കാരചടങ്ങുകൾ തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് വടവാതൂരിൽ നടക്കും.
-

ഏറ്റുമാനൂര്‍ : കോട്ടയം പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് ഏറ്റുമാനൂർ മാടപ്പാട് ഇടവൂർ സോമശേഖരന്‍ നായര്‍ കെ.യു. (60) ദില്ലിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തിങ്കളാഴ്ച പകല്‍ റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സോമശേഖരനെ ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണമടയുകയായിരുന്നു. പുന്നത്തുറ ഈസ്റ്റ് ഇടവൂര്‍ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ്. ഭാര്യ: ജിജി, മക്കള്‍: അമല്‍ (കാനഡ), അശ്വതി (ടിസിഎസ്, കാക്കനാട്), മരുമകള്‍: ദിവ്യ (കാനഡ). മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച 12ന് മാടപ്പാട് ചന്തക്കവലയിലുള്ള സ്വവസതിയിലെ ചടങ്ങുകൾക്കു ശേഷം പുന്നത്തുറയിലെ തറവാട്ട് വീട്ടുവളപ്പിൽ.
കോട്ടയം സ്വദേശിയും ദില്ലിയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നയാളുമായ ഒരു സുഹൃത്തിന് സോമശേഖരൻനായർ ഇടനിലക്കാരനായി 80 ലക്ഷം രൂപയോളം ബ്ലേഡ് പലിശയ്ക്ക് എടുത്തു നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇയാൾ പണം തിരികെ നൽകാതെ വന്നതോടെ ബാങ്കിൽ നിന്നും പലരുടെ പേരിൽ വായ്പയെടുത്ത് സോമശേഖരൻ ബ്ലേഡുകാരന് പണം നൽകി. ഈ തുക വാങ്ങിയെടുക്കുന്നതിനായാണത്രേ കഴിഞ്ഞയാഴ്ച സോമശേഖരൻ ദില്ലിയ്ക്ക് പോയത്. ഇദ്ദേഹം ആശുപത്രിയിലാണെന്ന് ദില്ലിയിലെ സുഹൃത്താണ് വിളിച്ചറിയിച്ചതെങ്കിലും സംസാരത്തിൽ ഒരു അസ്വഭാവികത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.
-

തെള്ളകം: അമ്പലത്തു വടക്കേതിൽ (ഐക്കരപറമ്പിൽ) എ.വി തോമസ് (89) അന്തരിച്ചു. ഭാര്യ: ചങ്ങനാശ്ശേരി കുരിശുംമൂട് താവളത്തിൽ കുടുംബാംഗം ത്രേസ്യാമ്മ (തെറമ്മ). മക്കൾ: ആൻസി അലക്സ് ( സ്റ്റാഫ് നഴ്സ്, ദുബൈ), മേഴ്സി ജോയി (മേമ - കുവൈറ്റ്), ജോർജ് തോമസ് (ബേബിച്ചൻ), ബെന്നി തോമസ് (അബുദാബി), ജാൻസി തോമസ് (സ്റ്റാഫ് നഴ്സ്, കാരിത്താസ് മാതാ ഹോസ്പിറ്റൽ, തെള്ളകം), മരുമക്കൾ: അലക്സ് സൈമൺ ചിറ്റപ്പശ്ശേരിൽ, തുരുത്തിക്കാട് (ദുബൈ), ജോയി ജോസഫ് പൊങ്ങവനതടത്തിൽ, അമ്മഞ്ചേരി (കെ ഓ സി, കുവൈറ്റ്), ജയ്മോൾ ജോസഫ് പുളിക്കത്തോപ്പിൽ, സംക്രാന്തി (ടീച്ചർ, സെൻ്റ് പോൾസ് ജി എച്ച് എസ്, വെട്ടിമുകൾ), ജയ്ന ജോസഫ് ഓലിക്കൽ, കടുത്തുരുത്തി (സ്റ്റാഫ് നഴ്സ്, അബുദാബി), മധു സെബാസ്റ്റ്യൻ പുത്തൻപുരയിൽ (ഏറ്റുമാനൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തെള്ളകം പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.
-
കോട്ടയം: കോട്ടയം ഡിസിസി വൈസ് പ്രസിഡന്റും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ഇടമറ്റം ഐക്കര വാഴമറ്റം പുത്തുപ്പള്ളിയില്‍ എ.കെ ചന്ദ്രമോഹന്‍ (കെസി നായര്‍ – 72) അന്തരിച്ചു. ഹൃദ്രോഗസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.ഇന്നലെ വൈകുന്നേരവും ളാലം ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട പൊതു പരിപാടിയില്‍ സംബന്ധിച്ച് മടങ്ങിയെത്തി വീട്ടില്‍ വിശ്രമിക്കുമ്പോൾ ആയിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രാത്രി 9 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.കോട്ടയം ഡിസിസി വൈസ് പ്രസിഡന്‍റും ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. സേവാദള്‍ സംസ്ഥാന ഭാരവാഹിയായിരുന്നു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്ബറും ഭരണങ്ങാനം ദേവസ്വം പ്രസിഡന്‍റുമായിരുന്നു. ഭാര്യ വിജയമ്മ പാല ചൊള്ളാനിക്കൽ കുടുംബാംഗമാണ്. മക്കൾ : വിനു (സോഫ്റ്റ്‌വെയർ എൻജിനീയർ ബാംഗ്ലൂർ), വിന്ദു ( കാഞ്ഞിരപ്പള്ളി). മൃതദേഹം ഇന്ന് വൈകുന്നേരം നാലുമണിയോടെ വീട്ടിലെത്തിക്കും സംസ്കാരം ശനിയാഴ്ച.
-

കോട്ടയം: ദക്ഷിണ റയിൽവേ റിട്ട. സ്റ്റേഷൻ സൂപ്രണ്ട് പുതുപ്പള്ളി ഇരവിനല്ലൂർ തുരുത്തിനായപ്പള്ളിൽ കിഴക്കേതിൽ (രാധാഭവൻ) പി.എൻ. രാമചന്ദ്രൻ നായർ (82) യുഎസ്എയിൽ അന്തരിച്ചു. ഭാര്യ: പേരൂർ പടിഞ്ഞാറെകുഴിമറ്റത്തിൽ കുടുംബാംഗം രാധാമണി (തങ്കമണി). മക്കൾ: ശ്യാം നായർ (ചീഫ് പ്രൊഡക്ട് ഓഫീസർ നെറ്റ് ആപ്പ്, യുഎസ്എ), സ്വപ്ന അജയ് (യുഎസ്എ), മരുമക്കൾ: സവിത ഷേണായ് നായർ (യുഎസ്എ), അജയ് കാർത്തിക് (ബംഗളൂരു). സംസ്കാരം പിന്നീട് യുഎസ്എയിൽ.
-
കൊച്ചി: മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ മകളും പ്രൊഫസർ എം. അച്യുതന്റെ പത്നിയുമായ രാധ (86) അന്തരിച്ചു. മകൾ കൊച്ചി നഗരസഭ മുൻ ഡെപ്യൂട്ടി മേയർ ഭദ്രയുടെ ഇടപ്പള്ളിയിലുള്ള കോൺഫിഡന്റ് പ്രൈഡ് ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് രവിപുരത്ത് നടക്കും. ഡോ. നന്ദിനി നായർ (ക്യൂട്ടിസ് ക്ലിനിക്ക് എറണാകുളം) ഡോ നിർമ്മല പിള്ള (പൂന )എന്നിവരാണ് മറ്റു മക്കൾ. പ്രശസ്ത ഓങ്കോളജിസ്റ്റ് മോഹൻ നായർ, ജി.എം. പിള്ള ( സാഹിത്യകാരൻ ജി.മധുസുദനൻ ) ഐ.എ.എസ് ( പൂന) എന്നിവർ മരുമക്കളാണ്.
-
കൊച്ചി: കെനിയ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചു. 80 വയസ്സായിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശ്രീധരീയം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഒടിങ്ക.ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള റെയില ഒടിങ്ക ആറു ദിവസം മുമ്പാണ് ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയത്. ശാരീരികാസ്വാസ്ഥ്യം ഉണ്ടായ ഒടിങ്കയെ ഉടന്‍ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.മകളും കുടുംബാംഗങ്ങളും ഒടിങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒടിങ്കയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും എംബസികളാണ് തീരുമാനമെടുക്കേണ്ടത്. ഒടിങ്ക കൂത്താട്ടുകുളത്ത് ചികിത്സയ്‌ക്കെത്തുന്നത് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.കെനിയന്‍ രാഷ്ട്രീയ നേതാവായ റെയില ഒടിങ്ക 2008 മുതല്‍ 2013 ലാണ് പ്രധാനമന്ത്രിയായത്. 1992 മുതല്‍ 2013 വരെ ലംഗാട്ട മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റ് അംഗമായിരുന്നു. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
-
ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ നൂറോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. എംജിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ തുടങ്ങിയ മുൻനിര താരങ്ങളുടെ ചിത്രങ്ങളിൽ പ്രവർത്തിച്ച ഇദ്ദേഹം രജനീകാന്തിന്റെ മാത്രം 27 ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ചെന്നൈ ആൽവാർപ്പേട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യം.എവിഎം സ്റ്റുഡിയോ നിർമിച്ച നിരവധി ഹിറ്റ് ചിത്രങ്ങൾക്കു പിന്നിൽ ബാബു ഉണ്ടായിരുന്നു. മുരട്ടുകാളൈ, പായുംപുലി, സകലകലാവല്ലഭൻ, തൂങ്കാതെ തമ്പി തൂങ്കാതെ, പോക്കിരിരാജ, പ്രിയ തുടങ്ങിയവ അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച തമിഴ് ചിത്രങ്ങളാണ്. 2001-ൽ പ്രഭു അഭിനയിച്ച 'താലികാത്ത കാളി അമ്മൻ' ആയിരുന്നു അവസാനമായി ക്യാമറ ചലിപ്പിച്ച ചിത്രം.
-
അമൃത്സര്‍: പ്രശസ്ത നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തോള്‍വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വരീന്ദര്‍ സിങ്. എന്നാല്‍, അഞ്ചുമണിയോടെ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു എന്ന് വരീന്ദര്‍ സിങിനോട് അടുപ്പമുള്ളവര്‍ പറഞ്ഞു.സല്‍മാന്‍ ഖാന്റെ 2023-ല്‍ ഇറങ്ങിയ ടൈഗര്‍-3 ചിത്രത്തില്‍ പ്രധാന വേഷമിട്ട വരീന്ദര്‍ സിങ് ഗുമന്‍ 2014-ലെ റോര്‍: ടൈഗേഴ്‌സ് ഓഫ് സുന്ദര്‍ബന്‍സിലും 2012-ല്‍ പുറത്തിറങ്ങിയ കബഡി വണ്‍സ് എഗെയ്ന്‍ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വരീന്ദര്‍ സിങ് ഗുമന്‍ പഞ്ചാബിന്റെ അഭിമാനമാണെന്നും വരീന്ദറിന്റെ മരണം രാജ്യത്തിന് തീരാ നഷ്ടമാണെന്നും വരീന്ദര്‍ സിങ് ഗുമന്റെ വിയോഗത്തില്‍ അനുശോചിച്ച് കേന്ദ്രമന്ത്രി രവനീത് സിങ് ബിട്ടു എക്‌സില്‍ കുറിച്ചു. വരീന്ദര്‍ സിങ് തന്റെ കഠിനാധ്വാനത്തിലൂടെ ഫിറ്റ്‌നെസ് ലോകത്ത് പുതിയ അളവുകോല്‍ സൃഷ്ടിച്ചെന്നും അദ്ദേഹത്തിന്റെ ജീവിതം യുവജനങ്ങള്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
-
കൊച്ചി: ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു. മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. പുലർച്ചെ തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലാണ് അന്ത്യം. സംസ്കാരം നാളെ ശാന്തികവാടത്തിൽ നടക്കും.ദീർഘകാലം രാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ഡോക്ടറായിരുന്നു മാലതി ദാമോദരൻ. ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ മൂത്തമകളാണ് മാലതി. പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. എ ഡി ദാമോദരൻ ആണ് ഭർത്താവ്. ഹരീഷ് ദാമോദരൻ, സുമംഗല ദാമോദരൻ എന്നിവരാണ് മക്കൾ. ഇ എം രാധ, ഇ എം ശ്രീധരന്‍, ഇ എം ശശി എന്നിവര്‍ സഹോദരങ്ങളാണ്.
-
ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് ഗായകനും നടനുമായ സുബിന്‍ ഗാര്‍ഗ് അന്തരിച്ചു. 52 വയസായിരുന്നു. സിംഗപ്പൂര്‍ വെച്ചായിരുന്നു അന്ത്യം. സ്‌കൂബ ഡൈവിംഗിനിടെ ശ്വാസതടസം നേരിടുകയായിരുന്നു. കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സെപ്റ്റംബര്‍ 20നും 21നും നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി സിംഗപ്പൂരെത്തിയതായിരുന്നു സുബിന്‍ ഗാര്‍ഗ്. സ്‌കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ കരയിലെത്തിച്ച് സിപിആര്‍ നല്‍കുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ പ്രതിനിധി അറിയിച്ചു.അസം സ്വദേശിയാണ് സുബിൻ ഗാർഗ്. ഹിന്ദി, ബംഗാളി, അസാമീസ് ഭാഷകളിലെ സിനിമകളില്‍ സുബിൻ പാടിയിട്ടുണ്ട്. ഇമ്രാന്‍ ഹാഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിൽ സുബിൻ ആലപിച്ച 'യാ അലി' എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഗാങ്സ്റ്ററിലെ യാ അലിക്ക് പുറമേ ക്രിഷ് 3-ലെ ദില്‍ തൂ ഹി ബതാ, ഒ ബോന്ദൂ രേ, ഹോരി നാം തുടങ്ങിയവയും ശ്രദ്ധേയമായ ഗാനങ്ങളാണ്. കാഞ്ചന്‍ജുംഗ, മിഷന്‍ ചൈന, ദിനബന്ധു, മോന്‍ ജൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇമ്രാന്‍ ഹാഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിൽ സുബിൻ ആലപിച്ച 'യാ അലി' എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.
-

പേരൂർ: മഞ്ജുള വിഹാറിൽ കെ.എസ്. വിനയകുമാർ (എസ്ബിടി റിട്ട.സ്പെഷ്യൽ അസിസ്റ്റന്റ്-76) അന്തരിച്ചു. പേരൂർ തെക്കേ കുഴിമറ്റത്തിൽ പരേതനായ ശിവരാമൻ നായരുടെയും രത്നമ്മയുടെയും മകനാണ്. ഭാര്യ: പേരൂർ പടിഞ്ഞാറെ കുഴിമറ്റത്തിൽ കുടുംബാംഗം വിജയമ്മ. മക്കൾ: മഞ്ജുള, രഞ്ജിനി (ഇളങ്കാവ് വിദ്യാമന്ദിർ, ഇത്തിത്താനം), സഞ്ജിത് (ദുബായ്), മരുമക്കൾ: വേണുഗോപാൽ, ഇല്ലിക്കാമല, പുതുപ്പളളി (കെ.എസ്. ഈ.ബി, ടി എം ആർ, പള്ളം), ഹരി കെ നായർ (ഇത്തിത്താനം സർവീസ് സഹകരണ ബാങ്ക്), വിബിത വെളിയത്തുനാട്, ആലുവ (ദുബായ്). സംസ്കാരം ബുധനാഴ്ച 2. 30 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.
-
ആറുമാനൂർ: താറാമംഗലത്ത് പരേതരായ ഗോപാലൻ നായരുടെയും സരസമ്മയുടെയും മകൻ കൃഷ്ണകുമാർ റ്റി ജി (62) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2ന്. ഭാര്യ : തങ്കമണി (പോടൂർ, മാറിടം), മക്കൾ : അഖിൽ കുമാർ (സീമൻസ് ബാംഗ്ലൂർ), അശ്വതി (ബഹറിൻ). മരുമകൻ : മനു വാരനാട് (ബഹറിൻ). സഹോദരൻ: രാമചന്ദ്രൻ നായർ (റാം ബൈക്ക് സെന്റർ, ഏറ്റുമാനൂർ)
-

പേരൂർ: പേരുമാലിൽ ഏലിയാമ്മ തോമസ് (84) അന്തരിച്ചു. ഏറ്റുമാനൂർ കളപ്പുരയ്ക്കൽ (വലിയകുളം) കുടുംബാംഗമാണ്. ഭർത്താവ് : പേരുമാലിൽ പരേതനായ പി ഓ തോമസ് (റിട്ട. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥൻ). മക്കൾ: ടെസി തോമസ് (ആസ്ത്രേലിയ), ലിൻസി സാജു (പാറമ്പുഴ), ജോസി തോമസ് (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പി ഡബ്ല്യു ഡി), ടോംസി തോമസ് (കമ്പ്യൂട്ടർ എഞ്ചിനീയർ), മോൻസി തോമസ് (സെക്രട്ടറി, തെള്ളകം പാടശേഖര സമിതി), ജിൻസി ജയിൻ (മരങ്ങാട്ടുപിള്ളി), മരുമക്കൾ: സാജു തോമസ് കൂരോത്ത്, പാറമ്പുഴ (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ), ബിനു ജോസി വയലിൽ വെട്ടിക്കാപ്പുഴ, അയർക്കുന്നം (ടീച്ചർ, ഹോളിക്രോസ് ഹയർ സെക്കന്ററി സ്കൂൾ, തെള്ളകം), ജീന പാബ്ലിയോ മോൻസി (ഫിലിപ്പീൻസ്), ജയിൻ ജി തുണ്ടത്തിൽ (മരങ്ങാട്ടുപിള്ളി). മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് പാറമ്പുഴ ഇരുമ്പനത്തുപടിക്കു സമീപമുള്ള മകൻ ജോസി തോമസിന്റെ വസതിയിലെത്തിക്കും. സംസ്കാരം ശനിയാഴ്ച രാവിലെ 9. 30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പാറമ്പുഴ ബത്‌ലഹേം പള്ളിയിൽ.ഫോൺ: 94466 03565
-
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങിവരുന്നതിനിടെ ട്രെയിനില്‍വെച്ചാണ് പ്രിന്‍സ് ലൂക്കോസിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 3.30ന് തെങ്കാശിക്ക് സമീപംവെച്ചായിരുന്നു സംഭവം. ഉടന്‍ തന്നെ തെങ്കാശിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയില്‍ എത്തിക്കും.
-

ഏറ്റുമാനൂർ : ശക്തിനഗർ നിർമലഭവനിൽ എം വി നിർമല (58) അന്തരിച്ചു. അതിരമ്പുഴ മാതിരമ്പുഴ കുടുംബാംഗമാണ്. പരേതനായ കൃഷ്ണൻകുട്ടിയാണ് ഭർത്താവ്. മക്കൾ: രേവതി, ആതിര (കനറാ ബാങ്ക്, ബാംഗ്ലൂർ), മരുമകൻ: സ്വരാജ് പുത്തൻപറമ്പിൽ (വയലാർ). സംസ്ക്കാരം പിന്നീട്.
-

ബംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് എം.കെ.ചന്ദ്രശേഖർ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച അദ്ദേഹം എയർ കമ്മഡോറായി 1986 ൽ വിരമിച്ചു. തൃശൂർ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകൾ: ഡോ. ദയ മേനോൻ (യുഎസ്എ) മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യു എസ് എ).
-
കുമരകം:പുന്നമടയെ കോരിത്തരിപ്പിച്ച് കുമരകം ബോട്ട് ക്ലബ്ബിന് ഹാട്രിക്ക് വിജയം നേടുന്നതിൽ മുഖ്യ പങ്കുവഹിച്ചു ഒന്നാം തുഴക്കാരൻ മോഹനൻ കാക്കരയം (73) അന്തരിച്ചു. മാസ്മരികമായ തുഴച്ചിൽ പോരാളിയും തുഴത്തുമ്പിലൂടെ ഇന്ദ്രജാല പ്രകടനം തീർത്ത് കുമരകത്തിൻ്റെ തുഴ കരുത്ത് പുന്നമടയിൽ തെളിയിച്ച താരമാണ് മോഹനൻ കാക്കരയം. ഭാര്യ : ലളിതമ്മ തൊടുപുഴ തലശ്ശേരിപറമ്പിൽ കുടുംബാംഗം. മക്കൾ : പരേതനായ രജനീഷ് , രതീഷ്,രഞ്ജിത്ത്. മരുമക്കൾ: സന്ധ്യ (ചെങ്ങളം), രമ്യ (കുമരകം)
-
തിരുവനന്തപുരം: പ്രമുഖ രസതന്ത്ര ശാസ്ത്രജ്ഞനും അധ്യാപകനുമായ തൈക്കാട് ഇലങ്കം നഗര്‍ 102 നെക്കാറില്‍ ഡോ.സി ജി രാമചന്ദ്രന്‍നായര്‍ (93) അന്തരിച്ചു. നെടുമങ്ങാടിന് സമീപത്തെ വൃദ്ധസദനത്തിലാണ് അവസാനം കഴിഞ്ഞിരുന്നത്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയര്‍മാനായിരുന്നു. 1932ല്‍ ആലുവ കുറ്റിപ്പുഴയില്‍ ജനനം.കേരള യൂണിവേഴ്‌സിറ്റി രസതന്ത്രവിഭാഗം തലവന്‍, സയന്‍സ് ഫാക്കല്‍റ്റി ഡീന്‍, അള്‍ജിയേഴ്‌സില്‍ യൂണി. പ്രൊഫസര്‍, യുജിസി ഫെലോ എമരിറ്റസ്, വിഎസ്എസ്സി വിസിറ്റിങ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജര്‍മ്മനിയിലെ മാക് സ്പലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, സ്വദേശി ശാസ്ത്രപുരസ്‌ക്കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.ജര്‍മനിയിലും ബ്രിട്ടണിലും ഉപരിപഠനം നടത്തിയ അദ്ദേഹം കേരള സര്‍വകലാശാലാ രസതന്ത്രവിഭാഗം തലവന്‍, സയന്‍സ് ഫാക്കല്‍റ്റി ഡീന്‍, കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍, അള്‍ജിയേഴ്സ് സര്‍വകലാശാലയില്‍ പ്രൊഫസര്‍, എംജി സര്‍വകലാശാല യുജിസി ഫെലോ എമരിറ്റസ്, വിഎസ്എസ്സി വിസിറ്റിങ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.1988-90 കാലയളവിലാണ് സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നത്. ഇരുന്നൂറിലധികം ശാസ്ത്രലേഖനങ്ങളുടെയും 120-ഓളം ശാസ്ത്ര പ്രബന്ധങ്ങളുടെയും കര്‍ത്താവാണ്. അന്താരാഷ്ട്ര ജേണലുകളിലായി 111 പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറുമായിരുന്നു.ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഥമ ഡയറക്ടറും കവിയുമായ എന്‍.വി. കൃഷ്ണവാരിയര്‍ക്കൊപ്പം മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിനു നിസ്തുലമായ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ അഗ്‌നിച്ചിറകുകള്‍, ഇന്ത്യ 2020 എന്നീ പ്രശസ്ത പുസ്തകങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ശാസ്ത്രപുസ്തകങ്ങള്‍ മലയാളത്തില്‍ വിവര്‍ത്തനംചെയ്ത് പ്രസിദ്ധീകരിക്കുന്നതിനു നേതൃത്വം നല്‍കി.20-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാര്‍, ശാസ്ത്രഭാവനയുടെ വിസ്മയപ്രപഞ്ചം തുടങ്ങി 24 പുസ്തകങ്ങള്‍ മലയാളത്തിലും അഞ്ച് പുസ്തകങ്ങള്‍ ഇംഗ്ലീഷിലും രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, മലയാളം ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. സ്വദേശി ശാസ്ത്രപുരസ്‌കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.ഭാര്യ കെ. ഭാരതിദേവി രണ്ടു മാസം മുന്‍പാണ് മരിച്ചത്. മക്കള്‍: പരേതയായ ഗിരിജ ദീപക്(ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക), ഡോ. രാം കെ. മോഹന്‍(എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍, അമേരിക്ക). മരുമക്കള്‍: ദീപക് നായര്‍(ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സള്‍ട്ടന്റ്), ഡോ. അപര്‍ണാമോഹന്‍(അമേരിക്ക). മൃതദേഹം 25-ന് രാവിലെ 8.30-ന് തൈക്കാട്ടുള്ള വീട്ടിലെത്തിക്കും. സംസ്‌കാരം 10.30-ന് തൈക്കാട് ശാന്തികവാടത്തില്‍.