• തിരുവനന്തപുരം: പ്രശസ്‍ത സിനിമാ- നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. തിരുവല്ല സ്വദേശിയാണ്. വിദേശത്തുള്ള മകൾ എത്തിയശേഷം സംസ്കാര ചടങ്ങുകളുടെ സമയം തീരുമാനിക്കും. പ്രൊഫഷണൽ നാടക വേദികളിലെ അവിസ്മരണീയ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കാളിദാസ കലാകേന്ദ്രത്തിൻറെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു. കോട്ടയം കുഞ്ഞച്ഛൻ, വെട്ടം, അർത്ഥം, പഴശ്ശിരാജ, ടൈം അടക്കം അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കെ ജി ജോർജ് സംവിധാനം ചെയ്ത കോലങ്ങൾ എന്ന ചിത്രം നിർമിച്ചത് ഡി ഫിലിപ്പും കെ ടി വർ​ഗീസും ചേർന്നായിരുന്നു.


  • പത്തനംതിട്ട: മലയാള മനോരമ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ്പ് (58) അന്തരിച്ചു. മനോരമയിൽ 35 വർഷം സേവനമനുഷ്ഠിച്ച റോയി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചു. പാലക്കാട് കോ ഓർഡിനേറ്റിങ് എഡിറ്ററുമായിരുന്നു. 1987ൽ മനോരമ പത്രാധിപ സമിതിയിൽ ചേർന്നു. പത്തനംതിട്ട പ്രക്കാനം തുണ്ടിയത്ത് പരേതനായ ടി.സി. ഫിലിപ്പോസിന്റെ മകനാണ്. കുമ്പളാംപൊയ്‌ക പുതുച്ചിറ ജോ വില്ലയിൽ പി.ഇ. ഏബ്രഹാമിന്റെ മകൾ ജിജയാണു ഭാര്യ. മക്കൾ: ആൻ, ഫിലിപ്പ്. സംസ്കാരം പിന്നീട്. 



  • തി​രു​വ​ന​ന്ത​പു​രം: മു​ൻ എം​എ​ൽ​എ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ (73) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. ഓ​ച്ചി​റ​യി​ൽ​നി​ന്ന് കാ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വ​ട്ട​പ്പാ​റ എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

    2001 ൽ ​ച​ട​യ​മം​ഗ​ല​ത്തു​നി​ന്ന് നി​യ​മ​സ​ഭാം​ഗ​മാ​യി. ദീ​ർ​ഘ​കാ​ലം മി​ൽ​മ ചെ​യ​ർ​മാ​നാ​യി​രു​ന്നു. മി​ൽ​മ​യു​ടെ വ​ള​ർ​ച്ച​യ്ക്കു വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ ഒ​രാ​ളാ​ണ് പ്ര​യാ​ർ. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റാ​ണ്. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച ഒ​രാ​ൾ കൂ​ടി​യാ​ണ്. ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്.


  • ഗുരുഗ്രാം: പ്രശസ്ത സന്തൂര്‍ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജന്‍ സോപൊരി അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ആശുപത്രിയിലായിരുന്നു. 73 വയസായിരുന്നു. സന്തൂര്‍ വാദകന്‍ എന്നതിലുപരി ഒരേ സമയം സംഗീതജ്ഞനും, എഴുത്തുകാരനും കവിയുമെല്ലാമായിരുന്ന അദ്ദേഹം ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു. ദിവ്യനായ സന്തൂര്‍ വാദകന്‍ (സെയിന്റ് ഒഫ് സന്തൂര്‍) എന്നും തന്ത്രികളുടെ രാജാവ് എന്നുമൊക്കെ അദ്ദേഹത്തെ സംഗീത ലോകം വിശേഷിപ്പിച്ചിരുന്നു.

    രാജ്യം 2004ല്‍ പദ്മശ്രീ നല്‍കി ആദരിച്ചു. സംഗീത നാടക അക്കാഡമി അവാര്‍ഡ് (1992) ജമ്മു കാശ്മീര്‍ ഗവണ്‍മെന്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, ജമ്മു കാശ്മീര്‍ ഗവണ്‍മെന്റ് സിവിലിയന്‍ അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഒഡീഷ ഉത്കല്‍ സര്‍വകലാശാല അദ്ദേഹത്തിന് സാഹിത്യത്തിനുള്ള ഡോക്ടറേറ്റും നല്‍കി ആദരിച്ചിട്ടുണ്ട്. കാശ്മീരിലെ സോപോര്‍ താഴ്വരയില്‍ 1948 ല്‍ ജനിച്ച അദ്ദേഹം അഞ്ചാം വയസിലാണ് അരങ്ങേറ്റം നടത്തിയത്. കൂടാതെ ഈജിപ്ത്, ഇംഗ്ലണ്ട്, ജര്‍മ്മനി, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും അദ്ദേഹം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്


  • തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് (46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയ സംഗീത തമിഴില്‍ 'നാളൈതീര്‍പ്പി'ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

    എ.ആര്‍.റഹ്മാന്റെ സംഗീതസംവിധാനത്തിന്‍ കീഴില്‍ 'മിസ്റ്റർ റോമിയോ'യില്‍ പാടിയ 'തണ്ണീരും കാതലിക്കും' വലിയ ഹിറ്റായി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിലെ 'അമ്പിളിപൂവട്ടം പൊന്നുരുളി'എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. 'പഴശ്ശിരാജ'യിലെ 'ഓടത്തണ്ടില്‍ താളം കൊട്ടും', 'രാക്കിളിപ്പാട്ടി'ലെ 'ധും ധും ധും ദൂരെയേതോ' 'കാക്കക്കുയിലി'ലെ 'ആലാരേ ഗോവിന്ദ','അയ്യപ്പനും കോശിയി'ലെ 'താളം പോയി തപ്പും പോയി' തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. 'കുരുതി'യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.

    കെ.ബി.സുന്ദരാംബാള്‍ അനശ്വരമാക്കിയ 'ജ്ഞാനപ്പഴത്തെ പിഴിന്ത്' അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ സിദ്ധിയും സംഗീതയെ പ്രശസ്തയാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങില്‍ സംഗീത ഈ കീര്‍ത്തനം ആലപിക്കുന്നതിന് സാക്ഷിയായ അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വര്‍ണമാല ഊരി സമ്മാനിച്ചു.

    മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കാസറ്റുകള്‍ക്കുവേണ്ടിയും പാടിയിട്ടുണ്ട്. കര്‍ണാടക സംഗീതജ്ഞ എന്ന നിലയിലും പേരെടുത്ത സംഗീത എല്ലാ പ്രമുഖ ഗായകര്‍ക്കുമൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചു. " അടുക്കളയിൽ പണിയുണ്ട് "എന്ന സിനിമയുടെ സംഗീതസംവിധായകയുമാണ്. കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്‍റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്. സഹോദരങ്ങൾ: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനിൽ.


  • പാലക്കാട് : പ്ലാച്ചിമട സമരനായിക കന്നിയമ്മ അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. പ്ലാച്ചിമട സമരത്തിന്റെ പ്രതീകമായിത്തീർന്ന മയിലമ്മയ്ക്കൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിച്ച വനിതയാണ് കന്നിയമ്മ. എഴുത്തും വായനയും അറിയാത്ത കന്നിയമ്മയ്ക്ക് സമരനാളുകളിൽ കൊക്കകോള വിരുദ്ധസമരത്തെക്കുറിച്ച് പറയാൻ നൂറുനാവായിരുന്നു. 

    രാവിലെമുതൽ സമരപ്പന്തലിൽ ഉണ്ടായിരുന്നു. അടിച്ചുവൃത്തിയാക്കാനും പ്രവർത്തകർക്ക് ഭക്ഷണമുണ്ടാക്കാനും തുടങ്ങി ഏതാവശ്യത്തിനും ഓടിനടന്ന കന്നിയമ്മയ്ക്ക് സമരപ്പന്തൽ തന്നെയായിരുന്നു വീട്. അവിടെവരുന്ന പരിസ്ഥിതിപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും പ്ലാച്ചിമടയിലും സമീപകോളനികളിലുമുള്ള ജനങ്ങളുടെ ദുരിതം കാണിക്കാൻ കൊണ്ടുപോകുന്നത് കന്നിയമ്മയായിരുന്നു.


  • കാസർകോട്: പ്രമുഖ സ്‌പോര്‍ട്ട് ലേഖകനും സുപ്രഭാതം കോഴിക്കോട് യൂനിറ്റില്‍ റിപ്പോര്‍ട്ടറുമായ യു എച്ച് സിദ്ദീഖ് (42) ട്രെയിനില്‍ കുഴഞ്ഞ് വീണ് മരിച്ചു. കെയുഡബ്ല്യുജെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനാൽ പ്രചാരണത്തിനായി കാസര്‍കോടേക്കുള്ള യാത്രക്കിടെ കാഞ്ഞങ്ങാട് വെച്ചാണ് ട്രയിനിൽ കുഴഞ്ഞ് വീണത്. ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആ ശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ പൂന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. ഇടുക്കി വണ്ടിപെരിയാർ സ്വദേശിയാണ്. നേരത്തെ മംഗളം ,തേജസ് പത്രങ്ങളിൽ റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്നു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമിതി അംഗമായിരുന്നു.



  • കൊല്ലം: ഗാനമേള വേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകൻ കൊല്ലം ശരത്ത് (എ.ആർ.ശരത്ചന്ദ്രൻ നായർ-52) അന്തരിച്ചു. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

    തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു. എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തനായിരുന്നു. കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്. അടുത്ത ബന്ധുവിന്റെ അഭ്യർഥനപ്രകാരം ചാന്തുപൊട്ടിലെ 'ആഴക്കടലിന്റെ....' എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതം വന്ന് തളർന്നു വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. 

    സ്ത്രീശബ്ദത്തിൽ പാട്ടുപാടി ഗാനമേളവേദികളിൽ വിസ്മയം തീർത്തിട്ടുണ്ട്. എസ്.ജാനകിയുടെ ശബ്ദം ഭംഗിയായി അദ്ദേഹം അനുകരിക്കുമായിരുന്നു. സരിഗയിൽ നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു.


  • കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠം മഠാധിപതി മൂപ്പിൽ സ്വാമിയാർ വാസുദേവ ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാർ സമാധിയായി. സമാധിയിരുത്തൽ ചടങ്ങുകൾ കോട്ടയം മഠത്തിൽ  ഇന്ന് 3 മണിക്ക് നടക്കും.


  • പാലക്കാട്‌: മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ (89) അന്തരിച്ചു. സംസ്ഥാന ഗവർണർ, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, യു.ഡി.എഫ് കൺവീനർ, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായ ഏക മലയാളിയാണ്. മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി. അരുണാചല്‍, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതല വഹിച്ചു.

    1985 മുതല്‍ 2001 വരെ 16 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. 2001-04 വരെ ധനകാര്യ-എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്നു. 1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

    1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ  ജനിച്ച ശങ്കരനാരായണൻ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ശങ്കരൻ നായരും ലക്ഷ്മിയമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ : രാധ, ഏകമകൾ : അനുപമ.

    പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗം ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

    1977-ൽ തൃത്താലയിൽ നിന്നാണ് ആദ്യമായി കേരള നിയമസഭയിൽ എത്തുന്നത്. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോട് പരാജയപ്പെട്ടു. 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു.



  • കൊച്ചി: തിരക്കഥാകൃത്ത് ജോൺപോൾ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.

    ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ "ഒരു ചെറുപുഞ്ചിരി' എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിർമാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറികൂടിയാണ് അദ്ദേഹം.

    ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു ജോൺപോൾ. ഗാംഗ്സ്റ്റര്‍, സൈറബാനു തുടങ്ങിയ ചിത്രങ്ങളില്‍ ചെറുവേഷം ചെയ്തു. സിനിമയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ഇരുപതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.



  • മാവേലിക്കര : പ്രശസ്ത കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസ്സായിരുന്നു. പാന്‍ക്രിയാസിലെ രോഗബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

    1974ല്‍ ഹരിപ്പാടിന് സമീപം പള്ളിപ്പാടാണ് ബിനുവിന്റെ ജനനം. അച്ഛന്‍ മയിലന്‍, അമ്മ ചെല്ലമ്മ. 2009ല്‍ പുറത്തിറങ്ങിയ പാലറ്റ് ആണ് ബിനുവിന്റെ ആദ്യ കവിതാ സമാഹാരം. അവര്‍ കുഞ്ഞിനെ തേടുമ്പോള്‍ (2013), തമിഴ് കവി എന്‍ ഡി രാജ്കുമാറിന്റെ സമ്പൂര്‍ണ കവിതകള്‍, ഒലിക്കാതെ ഇളവേനല്‍ എന്ന ഇലങ്കന്‍ പെണ്‍ കവിതകള്‍ എന്നിവയാണ് മറ്റു കവിതകള്‍.

    സി സി ചെല്ലപ്പയുടെ ജല്ലിക്കെട്ട് എന്ന നോവല്‍ രാജ്കുമാറുമൊത്ത് മലയാളത്തിലേക്ക് മൊഴിമാറ്റി. അടുത്തിടെ പ്രസിദ്ധീകരിച്ച പാലുവം പെണ്ണ് എന്ന ദീര്‍ഘകാവ്യം ശ്രദ്ധേയമായിരുന്നു. എംജി, മദ്രാസ്, കേരള സര്‍വകലാശാലകള്‍ ബിനുവിന്റെ കവിതകള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ സൗത്ത് ഇന്ത്യന്‍ ദളിത് ആന്തോളജിയിലും ബിനു എം പള്ളിപ്പാടിന്റെ കവിത ഇടംപിടിച്ചു.

    മികച്ച പുല്ലാങ്കുഴല്‍ വാദകന്‍ കൂടിയായ അദ്ദേഹം ബാവുല്‍ ഗായകര്‍ക്കൊപ്പം കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അമ്പിളി കെ ആര്‍ ആണ് ബിനുവിന്റെ ഭാര്യ. മരണാനന്തര ചടങ്ങുകള്‍ ശനിയാഴ്ച 11 മണിക്ക് മാവേലിക്കര പള്ളിപ്പാട് വീട്ടുവളപ്പില്‍ നടക്കും.


  • ഏറ്റുമാനൂര്‍: ശക്തിനഗര്‍ ശക്തി ലെയിനില്‍ ശ്രീനിവാസില്‍ (ഗൗരീശം) റിട്ട കെഎസ്ഈബി ഉദ്യോഗസ്ഥന്‍ എ.രാധാകൃഷ്ണന്‍നായര്‍ (80) അന്തരിച്ചു. ഭാര്യ: കോട്ടയം കുമ്മനം കോണത്ത് ആനന്ദസദനം കുടുംബാംഗം പരേതയായ ബി.ആനന്ദഭായി (ഓമന). മക്കള്‍: ജോജിത്കുമാര്‍ (ദുബായ്), ജിജി, മരുമക്കള്‍: ദിവ്യ ജോജിത്, ശ്രീഭവന്‍, ചേര്‍പ്പുങ്കല്‍ (ദുബായ്), കൃഷ്ണകുമാര്‍, പിച്ചനാട്ട്, കുമരകം (റിട്ട ലഫ്റ്റനന്‍റ്, നേവി, ബംഗളുരു). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.



  • കോട്ടയം: മുൻ മന്ത്രി കോട്ടയം ഈരയിൽക്കടവ് സുധർമ്മയിൽ എം.പി. ഗോവിന്ദൻ നായർ (94) അന്തരിച്ചു. കേരളത്തിലെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻ്റും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു.

    അഡ്വക്കേറ്റ്, കോൺഗ്രസ് പ്രവർത്തകൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാർ അസോസിയേഷനംഗം, അർബൻ ബാങ്ക് അസോസിയേഷനംഗം, എൻ.എസ്.എസ്. പ്രതിനിധിസഭാംഗം, ശങ്കർ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


  • കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായിരുന്ന എം.സി ജോസഫൈന്‍ അന്തരിച്ചു. മൃതദേഹം എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കണമെന്ന്  നേരത്തെ ജോസഫൈന്‍  തീരുമാനിച്ചുറപ്പിച്ചിരുന്നു.

    നിശ്ചയിച്ച പൊതു ദര്‍ശനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം തിങ്കളാഴ്ച രണ്ട് മണിയോടെയാവും മൃതദേഹം നല്‍കുക.വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിയാണ്.
    പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് എ.കെ.ജി ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്ന ജോസഫൈന്‍ ഞായറാഴ്ച ഒരു മണിയോടെയാണ് മരിച്ചത്.

    പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള വളണ്ടിയര്‍ പരേഡിന് ശേഷം മൃതദേഹവുമായി പുറപ്പെടുന്ന ആംബുലന്‍സ് രാത്രി 11 മണിയോടെ വൈപ്പിനിലെ വസതിയിലേക്കെത്തിക്കും. 
    മൃതദേഹത്തെ എം.സ്വരാജിന്‍റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതാക്കള്‍ അനുഗമിക്കും. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സമിതി അംഗവുമായ ജോസഫൈന്‍ പാര്‍ട്ടിയിലെ സുപ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് ആയും ജിസിഡിഎ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 



  • ആലപ്പുഴ: ആലപ്പുഴ രൂപത മുൻ ബിഷപ് ഡോ സ്റ്റീഫൻ അത്തിപ്പൊഴിയിൽ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഭൗതിക ശരീരം അർത്തുങ്കലുള്ള സ്വകാര്യ ആശുപത്രിയിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ നടക്കും.


  • കൊല്ലം: പ്രശസ്ത നാടക - ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും.

    പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളായ തങ്കരാജ്, കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.


    പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്‍, എന്നീ ചിത്രങ്ങൾക്ക് പുറമെ, അണ്ണന്‍ തമ്പി, ഈ മ യൗ, ആമേന്‍, ഹോം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.



  • കോട്ടയം: കടുത്തുരുത്തിയില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല കൊല്ലിയില്‍ വീട്ടില്‍ ഫാത്തിമ നസീര്‍ (15) ആണ് മരിച്ചത്. കടുത്തുരുത്തി മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ പാര്‍ക്ക് കാണാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. കൊടുങ്ങല്ലൂര്‍ ഓറ എഡിഫൈ ഗ്ലോബല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. കൂട്ടുകാരുമൊത്ത് പാര്‍ക്കില്‍ നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു


  • തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന ഡോ.രമ പി (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യ ആണ്. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ.



  • കോയമ്പത്തൂര്‍: ജനം ടിവി എംഡിയും സിഇഒയുമായ ജികെ പിള്ള അന്തരിച്ചു. 71 വയസ്സായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മാനേജ്മെൻറ് വിദഗ്ധനും സാമൂഹിക പ്രവർത്തകനുമാണ്, ആർഎസ്എസ് പാലക്കാട് നഗർ സംഘചാലക് , സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു. 

    1973-ൽ പിലാനിയിലെ ബിറ്റ്‌സ് ബിരുദം നേടിയ ജി.കെ. പിള്ള, പൊതുമേഖലയിലും സ്വകാര്യമേഖലയിലും നേതൃത്വപരമായ സ്ഥാനങ്ങളിൽ മാനുഫാക്‌ചറിംഗ് മേഖലയിൽ 47 വർഷത്തിലേറെ പ്രൊഫഷണൽ അനുഭവസമ്പത്തുള്ള മാനേജുമെന്‍റ് നേതാവാണ്. കഴിഞ്ഞ 8 വർഷമായി വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്നു, 2020 മാർച്ചിൽ വിരമിച്ച ശേഷം, ഇപ്പോൾ വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഉപദേശകനുമാണ്

    ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് പൊതുമേഖലാ കമ്പനികളായ ഹെവി എഞ്ചിനീയറിംഗ് കോർപ്പറേഷൻ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ് ബാംഗ്ലൂർ എന്നിവയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയിരുന്നു.  യുഎസ് സംയുക്ത സംരംഭമായ ഫിഷർ സാൻമാർ ലിമിറ്റഡിന്റെ ചെന്നൈയിലെ ചീഫ് എക്‌സിക്യൂട്ടീവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

    ഇന്നൊവേഷൻ ആൻഡ് ഇൻഡസ്ട്രി അക്കാദമിയ സഹകരണത്തിന്റെ ശക്തമായ വക്താവായ അദ്ദേഹം രാജ്യത്തിന്‍റെ "ആത്മനിർഭർ ഭാരത്" അഭിയാനിൽ ഒരു പ്രധാന പങ്ക് വഹിച്ച് വരികയായിരുന്നു. ദേശീയ അന്തർദേശീയ ഫോറങ്ങളിൽ ധാരാളം അവാർഡുകൾ നേടിയിട്ടുള്ള പിള്ള  ദേശീയ തലത്തിലുള്ള ഹോക്കി കളിക്കാരനുമാണ്


  • കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സഹദേവൻ (ആണ്ടൂർ സഹദേവൻ) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. 72 വയസായിരുന്നു. പാലക്കാട് സ്വദേശിയാണ്. കോഴിക്കാടാണ് താമസം. നാലു പതിറ്റാണ്ടോളമായി മാധ്യമരംഗത്തുളള അദ്ദേഹം കോട്ടയത്തെ മാധ്യമ പഠനസ്ഥാപനമായ മാസ്കോമിൽ അധ്യാപകനായിരുന്നു. ചലച്ചിത്ര നിരൂപകൻ, അധ്യാപകൻ എന്നീ നിലകളിലും ശ്രദ്ധേയനായി. മാതൃഭൂമി, ഇന്ത്യാവിഷൻ എന്നീ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു.



  • കോട്ടയം: മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും  ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ വനിതാ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു. കോട്ടയം ഒളശ്ശയിലെ വെള്ളാപ്പള്ളി ഇടത്തിൽ വീട്ടിൽ വച്ച് ഇന്നു വൈകുന്നേരം കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
           
    ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്രഥമ വനിതാ പ്രസിഡൻ്റായിരുന്നു. 1995 ൽ പുലിക്കുട്ടിശേരി ഡിവിഷനിൽ നിന്നും, 2000 ൽ അയ്മനം ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യവനിതാ പ്രസിഡണ്ടായി. 2010 ൽ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷൻ പ്രതിനിധി ആയി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയും സേവനമനുഷ്ഠിച്ചു. 2015 ൽ പരിപ്പ് ഡിവിഷനിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുകയും 2018 ൽ വീണ്ടും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കുമരകം ഡിവിഷനിൽ നിന്നും കോട്ടയം ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
          
    മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോട്ടയം ഡിസിസി അംഗം, അയ്മനം അഗ്രികൾച്ചറൽ ഡെവലപ്മെൻ്റ് ആൻഡ് ഇംപ്രൂവ്മെൻ്റ് ബാങ്ക് ഡയറക്ടർ ബോർഡംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പരേതനായ വെളളാപ്പള്ളിൽ ബിനു ആണ് ഭർത്താവ്.


  • കോട്ടയം: ബസേലിയസ് കോളേജ് ഫിസിക്സ് വിഭാഗം മുൻ അധ്യാപകനും, പത്താമുട്ടം സെൻ്റ് ഗിറ്റ്സ് എൻജിനീയറിംഗ് കോളേജ് പ്രൊഫസറുമായ കോട്ടയം ചാലുകുന്ന് കരോട്ട് പുത്തൻ പുരയിൽ പ്രൊഫ.സണ്ണിക്കുട്ടി കെ ജോൺ (68) അന്തരിച്ചു .
    പാമ്പാടി കെജി, കോട്ടയം ബസേലിയസ്, പത്താമുട്ടം സെന്‍റ് ഗിറ്റ്സ് കോളേജുകളിലായി നിരവധി ശിഷ്യ സമ്പത്തുള്ള പ്രൊഫ.സണ്ണിക്കുട്ടി കുഴിമറ്റം സ്വദേശിയാണ്. മൃതദേഹം കോട്ടയം എസ് എച്ച് മെഡിക്കൽ സെന്‍റർ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. 



  • സൗത്ത് പാമ്പാടി: കുറ്റിക്കൽ ഉണ്ണികൃഷ്ണ ഭവനിൽ ശശിധരൻ പിള്ളയുടെ മകൻ പ്രജീഷ് എസ് നായർ (ഉണ്ണി - 37) അന്തരിച്ചു. മാതാവ്: നട്ടാശ്ശേരി കിഴക്കേ കുന്നപ്പോട്ട് കുടുംബാംഗം മണിയമ്മ. സഹോദരങ്ങൾ: പ്രീന, പ്രീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. 



  • കുമ്മണ്ണൂർ: കോട്ടയം കുമ്മണ്ണൂര്‍ മണിമലത്താഴെ പരേതനായ ഗോവിന്ദന്‍റെ ഭാര്യ ജാനകി ഗോവിന്ദൻ (75) അന്തരിച്ചു. പനമറ്റം കിഴക്കേതില്‍ കുടുംബാംഗം. മക്കള്‍ രമണി, ഉഷ, ഇന്ദു, ഷൈല, മരുമക്കള്‍ പരേതനായ സാബു (കുമ്മണ്ണൂര്‍), പരേതനായ രാജു (ക്ലാമറ്റം, ഏറ്റുമാനൂര്‍), ബിജു (കൂമ്പാനി), മണി (കല്ലറ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.


  • കോട്ടയം: കുർബ്ബാനയ്ക്ക് എത്തിയ വയോധികൻ പള്ളിമൈതാനിയില്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം കൂരോപ്പട കുട്ടിയാനിക്കൽ ഫിലിപ്പ് (തങ്കച്ചൻ -64)ആണ് കുഴഞ്ഞു വീണു മരിച്ചത്. കോട്ടയം കൂരോപ്പട മാർസ്ലീവാ പള്ളിയിൽ ഇന്ന് രാവിലെ എട്ടരയോടെ എത്തവേ ഫിലിപ്പ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  മൈതാനത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ മണർകാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് നടക്കും.


  • മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റും ചന്ദ്രിക മാനേജിങ് ഡയരക്ടറും സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്‍റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അസുഖ ബാധിതനായി ഫെബ്രുവരി 22 മുതല്‍ അങ്കമാലി ലിററില്‍ ഫ്ലവര്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില ഇന്നലെ മുതല്‍ വഷളായിരുന്നു. ഇന്ന് രാവിലെ മുതല്‍ മരുന്നുകളോട് പ്രതികരിക്കാതായെന്നും ഉച്ചയ്ക്ക് 12.40ന് മരണമടയുകയും ചെയ്‌തെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ.വര്‍ഗീസ് പൊട്ടയ്ക്കല്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.

    പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദത്ത് ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം. പിന്നീട് കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ വെച്ച് 1959 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുന്നാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. പിന്നീട് പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബി കോളജിലും അല്‍പകാലം പഠിച്ചു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളേജില്‍ ചേര്‍ന്ന തങ്ങള്‍ 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കി. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ കൈകളില്‍ നിന്നായിരുന്നു സനദ് ഏറ്റുവാങ്ങി.

    മര്‍ഹൂം ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കെ.സി ജമാലുദ്ധീന്‍ മുസ്ലിയാര്‍, തുടങ്ങിയ പ്രമുഖരാണ് ജാമിഅയിലെ ഉസ്താദുമാര്‍. 1973 ല്‍ സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചപ്പോള്‍ തങ്ങളായിരുന്നു പ്രഥമ പ്രസിഡന്റ്. തന്റെ സഹപാഠിയും ഇപ്പോള്‍ ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വി.സി.യുമായ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ജനറല്‍ സെക്രട്ടറിയുമായിരുന്നു.

    കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാസി സ്ഥാനം വഹിക്കുന്നതും ഹൈദരലി ശിഹാബ് തങ്ങള്‍ 1994ല്‍ നെടിയിരുപ്പ് പോത്ത് വെട്ടിപ്പാറ മഹല്ലിലാണ് ആദ്യമായി ഖാസിയായി ചുമതലയേല്‍ക്കുന്നത്. 1977 ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡന്റായി സ്ഥാപനങ്ങളുടെ കാര്‍മികത്വം വഹിച്ചു തുടങ്ങി. ചെമ്മാട് ദാറുല്‍ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരക്കുണ്ട് ദാറുന്നജാത്ത് തുടങ്ങി കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവികള്‍ വഹിച്ചു. 1990 ല്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലായിരുന്നു അത്. 18 വര്‍ഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി തങ്ങള്‍ ശിഹാബ് തങ്ങളുടെ നിര്യാണ ശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷ പദവിയിലെത്തി. മുസ്‌ലിംലീഗ് ഉന്നതാധികാര സമതി അംഗം, രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു.

    സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ്, സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍
    വയനാട് ഖാസി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ്, എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ്, ജാമിഅ നൂരിയ്യ പ്രസിഡന്റ്, നന്തി ജാമിഅ ദാറുസ്സലാം പ്രസിഡന്റ്, കൊഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളെജസ്(വാഫി,വഫിയ്യ) റെക്ടര്‍, ദാറുല്‍ ഹുദാ ചാന്‍സിലര്‍, എം.ഇ.എ എഞ്ചിനീയറിംങ് കോളെജ് പ്രസിഡന്റ്, സുപ്രഭാതം മുഖ്യരക്ഷാധികാരി, സുന്നീ അഫ്കാര്‍ വാരിക മാനേജിംങ് ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.

    കൊയിലാണ്ടിയിലെ അബ്ദുള്ള ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റയെയാണ് തങ്ങള്‍ വിവാഹം ചെയ്തത്. മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍. സഹോദരങ്ങള്‍: പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് ഖദീജ കുഞ്ഞിബീവി, മുല്ല ബീവി എന്നിവരാണ് സഹോദരങ്ങള്‍.


  • തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ ശോഭാ ശേഖര്‍ (40) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അര്‍ബുദ രോഗബാധിതയായിരുന്നു. 2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്തുവരുന്ന ശോഭാ ശേഖര്‍ 'നേര്‍ക്കുനേര്‍' അടക്കം വിവിധ പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു. തിരുവനന്തപുരം വഴുതക്കാട് ലെനിന്‍ നഗറിലാണ് വീട്. എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന വി സോമശേഖരന്‍ നാടാറാണ് പിതാവ്. മാതാവ്: പരേതയായ പി പ്രഭ. രണ്ട് സഹോദരിമാരുണ്ട്.


  • സിഡ്നി: മുൻ ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരം റോഡ്‌നി മാർഷ്(74) അന്തരിച്ചു. കഴിഞ്ഞ ദിവസം ക്യൂൻസ്ലാൻഡിൽ നടന്ന ഒരു ചാരിറ്റി മത്സരം കാണാൻ പോകുന്നവഴി മാർഷിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. 2016 വരെ ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ സെലക്റ്റർമാരിൽ ഒരാളായിരുന്നു മാർഷ് ഇടംകൈയ്യൻ ബാറ്റ്സ്മാനുമായിരുന്നു. ആസ്‌ത്രേലിയയുടെ വിക്കറ്റ്കീപ്പറായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും മാർഷിന്റെ പേരിലാണ്. ആസ്‌ത്രേലിയക്കായി 1970 മുതൽ 1984 വരെ 96 ടെസ്റ്റ് മത്സരങ്ങളിൽ മാറ്റുരച്ച അദ്ദേഹം 355 പുറത്താക്കലുകൾ നടത്തിയിട്ടുണ്ട്. 92 ഏകദിനങ്ങളിലും മാർഷ് ആസ്‌ത്രേലിയയുടെ ജേഴ്സി അണിഞ്ഞിരുന്നു.വിരമിക്കലിന് ശേഷം ആസ്‌ത്രേലിയയിലെ ഒരു ടെലിവിഷനിൽ കമന്റേറ്ററായിരുന്ന മാർഷ്, ആസ്‌ത്രേലിയൻ നാഷണൽ അക്കാദമിയുടെ കോച്ചായിരുന്നു. 2001 മുതൽ 2005 വരെ ഇംഗ്ലണ്ട് സെലക്റ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.


  • അതിരമ്പുഴ: ചിറയില്‍ പരേതനായ സി.ജെ.ലൂക്കയുടെ ഭാര്യത്രേസ്യാമ്മ ലൂക്ക (96) അന്തരിച്ചു. ഏറ്റുമാനൂര്‍ വെട്ടൂര്‍ കുടുംബാംഗം. മക്കള്‍: തങ്കമ്മ, സണ്ണി, ബാബു, രാജന്‍, അഡ്വ.സി.എല്‍.ജോസഫ്, അനിയന്‍, ജാന്‍സി, സിബി, കൊച്ചുമോള്‍, കൊച്ചുമോന്‍, പരേതനായ തങ്കച്ചന്‍, മരുമക്കള്‍: മോളി ജോണ്‍ മൂഴയില്‍ (മരങ്ങാട്ടുപള്ളി), മോളി എബ്രഹാം ആലഞ്ചേരി (അതിരമ്പുഴ), ലിസി ജോര്‍ജ് പാറയില്‍ (ഏറ്റുമാനൂര്‍), ജയറി ജോസഫ് മനയത്ത് (വൈക്കം), റൂബി തോമസ് പാറയില്‍ (പാലാ), ജോണ്‍ കുറുപ്പംപറമ്പില്‍ (വൈക്കം), സുമ മാത്യു അമ്പാട്ട് (ഏറ്റുമാനൂര്‍), ജോണ്‍ നടയ്ക്കപ്പാടം (ചങ്ങനാശ്ശേരി), ഷിജി ലൂക്ക് മാളികയില്‍ (ചങ്ങനാശ്ശേരി), പരേതനായ ജോസ് നെറ്റിക്കാടന്‍ (ചാലക്കുടി). സംസ്‌കാരം ശനിയാഴ്ച 10ന് അതിരമ്പുഴ സെന്റ് മേരീസ് പൊറോനാ പള്ളിയില്‍.


  • കോട്ടയം: സി.എം.എസ്. കോളജ് വൈസ്  പ്രിൻസിപ്പലും, ഇംഗ്ലിഷ് ഡിപാർട്മെന്‍റ് മേധാവിയുമായ പ്രൊഫ. സിന്നി റേച്ചൽ മാത്യു (52) അന്തരിച്ചു. ഇന്നലെ വൈകിട്ട് ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്നു പുലർച്ചെയോടെ അന്ത്യം സംഭവിച്ചു. കഴിഞ്ഞ 27 വർഷമായി കോട്ടയം സി.എം.എസ് കോളേജിൽ അധ്യാപികയായിരുന്നു. ഭർത്താവ് കോട്ടയം മുട്ടമ്പലം വൈകത്തേട്ട് അനു ജേക്കബ് (ന്യൂ ഇന്ത്യ ഇൻഷുറൻസ് കോട്ടയം), മകൻ നിഖിൽ ജേക്കബ് സക്കറിയ(കാനഡ). സംസ്ക്കാരം പിന്നീട്.





  • കൊ​ച്ചി: ന​ടി കെ​പി​എ​സ്‌​സി ല​ളി​ത (75) അ​ന്ത​രി​ച്ചു. കൊ​ച്ചി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നാ​ട​ക​ത്തി​ലൂ​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​നു തു​ട​ക്കം കു​റി​ച്ച കെ​പി​എ​സി ല​ളി​ത​യ്ക്ക് ര​ണ്ടു ത​വ​ണ മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മലയാളത്തിലും തമിഴിലുമായി 500 ല​ധി​കം സി​നി​മ​ക​ളിൽ അഭിനയിച്ചിട്ടുണ്ട്.

    സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി മു​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ ഭ​ര​ത​നാ​യി​രു​ന്നു ഭ​ർ​ത്താ​വ്. ന​ട​ൻ സി​ദ്ധാ​ർ​ത്ഥ് അ​ട​ക്കം ര​ണ്ട് മ​ക്ക​ൾ ആ​ണു​ള്ള​ത്. ആ​ല​പ്പു​ഴ​യി​ലെ കാ​യം​കു​ളം എ​ന്ന സ്ഥ​ല​ത്താ​ണ് ല​ളി​ത ജ​നി​ച്ച​ത്. ജ​ന​ന നാ​മം മ​ഹേ​ശ്വ​രി അ​മ്മ എ​ന്നാ​യി​രു​ന്നു. പി​താ‍​വ് - ക​ട​യ്ക്ക​ത്ത​റ​ൽ വീ​ട്ടി​ൽ കെ. ​അ​ന​ന്ത​ൻ നാ​യ​ർ, മാ​താ​വ് - ഭാ​ർ​ഗ​വി അ​മ്മ. വ​ള​രെ ചെ​റു​പ്പ കാ​ല​ത്ത് ത​ന്നെ ക​ലാ​മ​ണ്ഡ​ലം ഗം​ഗാ​ധ​ര​നി​ൽ നി​ന്ന് നൃ​ത്തം പ​ഠി​ച്ചു. 10 വ​യ​സു​ള്ള​പ്പോ​ൾ ത​ന്നെ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യി​രു​ന്നു.

    ഗീ​ത​യു​ടെ ബ​ലി ആ​യി​രു​ന്നു ആ​ദ്യ​ത്തെ നാ​ട​കം. പി​ന്നീ​ട് അ​ക്കാ​ല​ത്തെ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ നാ​ട​ക സം​ഘ​മാ​യി​രു​ന്ന കെ​പി​എ​സി​യി​ൽ ചേ​ർ​ന്നു. അ​ന്ന് ല​ളി​ത എ​ന്ന പേ​ർ സ്വീ​ക​രി​ക്കു​ക​യും പി​ന്നീ​ട് സി​നി​മ​യി​ൽ വ​ന്ന​പ്പോ​ൾ കെ​പി​എ​സി എ​ന്ന​ത് പേ​രി​നോ​ട് ചേ​രു​ക​യും ചെ​യ്തു. ആ​ദ്യ സി​നി​മ തോ​പ്പി​ൽ ഭാ​സി സം​വി​ധാ​നം ചെ​യ്ത കൂ​ട്ടു​കു​ടും​ബം എ​ന്ന നാ​ട​ക​ത്തി​ന്‍റെ സി​നി​മാ​വി​ഷ്ക​ര​ണ​ത്തി​ലാ​ണ്. പി​ന്നീ​ട് ഒ​രു പാ​ട് ന​ല്ല സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ക​യു​ണ്ടാ​യി.


  • ഏറ്റുമാനൂര്‍: കോലന്നൂര്‍ പരേതനായ കെ.ജെ.തോമസിന്‍റെ ഭാര്യ ഫിലോമിനാ തോമസ് (78) അന്തരിച്ചു. കാഞ്ഞിരത്താനം താഴത്തുവെങ്ങിണിക്കല്‍ കുടുംബാംഗം. മക്കള്‍: സിവി, സുമോള്‍ (അയര്‍ലണ്ട്), സുബിന്‍ (സെന്റ് തോമസ് കോളേജ്, പാലാ), മരുമക്കള്‍: കെ.സി.കുര്യാക്കോസ്, കൊച്ചുപുരയ്ക്കല്‍ (പട്ടിത്താനം), ജിന്‍സ് ഞൊങ്ങിണിയില്‍ (അതിരമ്പുഴ), ജാനറ്റ് തൂണുങ്കപറമ്പില്‍ (സ്‌ളീവാപുരം), സംസ്‌കാരം തിങ്കളാഴ്ച 3.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഏറ്റുമാനൂര്‍ ക്രിസ്തുരാജാ ദേവാലയ സെമിത്തേരിയില്‍.



  • കോട്ടയം: ചലചിത്ര നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 70 ൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ "ഈശ്വരൻ അറസ്റ്റിൽ" എന്ന നാടകത്തിൽ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് നാല്പത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു.

    കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും, കോട്ടയം ബസേലിയസ് കോളജിലും, കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതൽ എൽ ഐ സി ഉദ്യോഗസ്ഥനായി. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ ആയ ഒരു റോളിൽ  അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്. നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നൽകിയത്. 

    ആദ്യം സിനിമാ ക്യാമറയ്‌ക്ക് മുന്നില്‍ വരുന്നത് 1999 ൽ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ്. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ്‌ മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. ഭാര്യ: മായ, മക്കൾ വിഷ്ണു, വൃന്ദ.


  • മും​ബൈ: സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ബ​പ്പി ല​ഹി​രി (69) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം. "ഡി​സ്കോ കിം​ഗ്' എ​ന്നാ​ണ് ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ഡി​സ്കോ സം​ഗീ​തം ജ​ന​കീ​യ​മാ​ക്കി​യ ഗാ​യ​ക​നാ​ണ് ല​ഹി​രി. എ​ഴു​പ​തു​ക​ളി​ലും എ​ൺ​പ​തു​ക​ളി​ലും ഹി​റ്റാ​യ ഒ​ട്ടേ​റെ ഗാ​ന​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​ണ്. "ഹെ​ൽ​ത്ത് ഡി​സ്കോ ഡാ​ൻ​സ​ർ, ബം​ബൈ സേ ​ആ​യാ മേ​രാ ദോ​സ്ത്' തു​ട​ങ്ങി​യ ഒ​രു​പാ​ട് സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം ആ​ല​പി​ച്ചി​ട്ടു​ണ്ട്.

    2020ലെ ​ബോ​ളി​വു​ഡ് ചി​ത്രം ബാ​ഗി3 ആ​ണ് അ​വ​സാ​ന​മാ​യി പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. 1985 ൽ ​മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള ഫി​ലിം ഫെ​യ​ർ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. ‌ഹി​ന്ദി​ക്ക് പു​റ​മെ ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും ബാ​പ്പി ല​ഹി​രി പാ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​നെ ബ്രീ​ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ധി​കം വൈ​കാ​തെ ഡി​സ്ചാ​ർ​ജ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.


  • കോഴിക്കോട്​: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ (78) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30 ഓടെയാണ്​ മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്​. ഭാരത്​ വ്യാപാരസമിതി അംഗം, വാറ്റ്​ ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ്​ ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക്​ ചെയർമാൻ, ഷോപ്​ ആന്‍റ്​ കോമേഴ്​ഷ്യൽ എസ്റ്റാബ്ലിഷ്​മെന്‍റ്​ ക്ഷേമ നിധി ബോർഡ്​ മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​.

    1944 ഡിസംബർ 25 ന്​ കോഴി​ക്കോട്​ കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദിന്‍റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്​ലാം എൽ.പി. സ്​കൂൾ, മലബാർ ക്രിസ്ത്യൻ കോളജ്​ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ്​ വ്യാപാര മേഖലയിലേക്ക്​ കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്​റ്റോഴ്​സ്​ ഉടമയായിരുന്നു. 1980ൽ മലബാർ ചേംബർ ഓഫ്​ ​കൊമേഴ്​സ്​ ജനറൽ സെക്രട്ടറിയായാണ്​ സംഘടന പ്രവർത്തനത്തിന്​ തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്‍റ്​ ആയി. 1985ൽ സംസ്​ഥാന ജനറൽ സെക്രട്ടറിയായി. കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക്​ ശക്​തമായ നേതൃത്വം നൽകിയ അനിഷേധ്യ നേതാവാണ്​ ടി. നസിറുദ്ദീൻ.



  • കൊച്ചി : വരാപ്പുഴ അതിരൂപത മുൻ വികാരി ജനറലും, അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്‍റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിന്‍റെ ഇപ്പോഴത്തെ വികാരിയുമായ മോൺ. ജോസഫ് പാടിയാരംപറമ്പിൽ ഇന്ന് വെളുപ്പിന് 3.20 ന് അന്തരിച്ചു. വരാപ്പുഴ അതിരൂപതയുടെ ഭരണ നിർവഹണ രംഗത്തും അജപാലന ശുശ്രുഷ മേഖലകളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം മികച്ച സംഘാടകനും  നേതൃത്വ പാടവവുമുള്ള ഒരു വൈദികനായിരുന്നു.

    വരാപ്പുഴ അതിരൂപത വികാരിജനറൽ, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ, സെന്റ്. ജോസഫ് മൈനർ സെമിനാരി റെക്ടർ, പെരുമ്പിള്ളി ക്രിസ്തു ജയന്തി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ, ഹോളി ഏയ്ഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം പറവൂർ ഡോൺ ബോസ്ക്കോ, എറണാകുളം സെന്റ്. ഫ്രാൻസിസ് അസ്സിസി കാത്തീഡ്രൽ, എളംകുളം, എന്നീ സ്ഥലങ്ങളിൽ സഹവികാരിയായും, നെട്ടൂർ, കാക്കനാട്, പറവൂർ, കലൂർ, വെണ്ടുരുത്തി, എറണാകുളം ഇൻഫെന്റ് ജീസസ്, കളമശ്ശേരി സെന്റ്. ജോൺ ഓഫ് ഗോഡ്,   എന്നീ ഇടവകകളിൽ വികാരിയായും  സേവനം ചെയ്തിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കെ എൽ സി എ സ്പെഷ്യൽ ഡയറക്ടർ, ജനറൽ കോർഡിനേറ്റർ ഫോർ മിനിസ്ട്രിസ് ആൻഡ് കമ്മീഷൻസ്, അതിരൂപതാ ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ, അതിരൂപതാ ആലോചന സമിതി അംഗം, ഫൊറോനാ വികാരി തുടങ്ങിയ സേവനങ്ങളും അനുഷ്ഠിച്ചിട്ടുണ്ട്.

    ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.30 വരെ എറണാകുളം സെന്‍റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട്  7 മണി മുതൽ നാളെ രാവിലെ 8 മണി വരെ ഞാറക്കൽ ഗവ. ആശുപത്രിയ്ക്ക് കിഴക്ക് എന്‍ആര്‍എ ലെയിനിലുള്ള അദ്ദേഹത്തിന്‍റെ ഭവനത്തിലും നാളെ രാവിലെ 8.15 മുതൽ 10.30 വരെ പെരുമ്പിള്ളി തിരുക്കുടുംബ ദൈവാലയത്തിലും പൊതുദർശനത്തിന് ശേഷം 10.30 ന് അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്ക്കാരകർമ്മങ്ങൾ ആരംഭിക്കും. 


  • ചെന്നൈ: താമ്പരം വൃന്ദാവന്‍ അവന്യു നമ്പര്‍ 55ല്‍ പി.പങ്കജാക്ഷന്‍ (മണി -65 ) അന്തരിച്ചു. അങ്കമാലി കറുകുറ്റി ആന്തപ്പള്ളില്‍ പരേതനായ പരമേശ്വരന്‍ നായരുടെ മകനാണ്. ഭാര്യ: പേരൂര്‍ തേവിടുമാലിയില്‍ പരേതനായ രാജപ്പന്‍നായരുടെ മകള്‍ കോമളവല്ലി. മക്കള്‍: മിനീഷ്, മിനു, മനീഷ്, മരുമക്കള്‍: സരസ്വതി, വിനോദ്, മാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെന്നൈയില്‍.


  •  
    മുംബൈ: സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ വെന്‍റിലേറ്ററിലേറ്റ് മാറ്റിയിരുന്നു.

    ജനുവരി 8-നാണ് കൊവിഡ് ബാധയെ തുടർന്ന് ലതാമങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് ദിവസം മുൻപ് കൊവിഡ് മുക്തയായെങ്കിലും ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഇന്നലെ ഡോക്ടർമാർ അറിയിച്ചിരുന്നത്. നിരവധി പ്രമുഖർ ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് എത്തുന്ന സാഹചര്യം കൂടി പരിഗണിച്ച് ആശുപത്രിയുടെ സുരക്ഷയും വർധിപ്പിച്ചിരുന്നു. 

    സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, കേന്ദ്രമന്ത്രി പിയുഷ് ഗോയൽ, എംഎൻഎസ് തലവൻ രാജ് താക്കറെ, സുപ്രിയാ സുലേ എംപി തുടങ്ങിയവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ 1929-ലാണ് ലതാ മങ്കേഷ്കറുടെ ജനനം. 1942 മുതൽ അവർ ചലച്ചിത്ര ഗാനരംഗത്ത് സജീവമാണ്. പദ്മഭൂഷണ്, ദാദാ സാഹേബ് ഫാൽക്കെ, മഹാരാഷ്ട്ര ഭൂഷണ്, പദ്മവിഭൂഷണ്, ഭാരത് രത്ന തുടങ്ങിയ ഉന്നത പുരസ്കരാങ്ങൾ അവർക്ക് ലഭിച്ചിട്ടിട്ടുണ്ട്. 1999 മുതൽ 2005 വരെ നോമിനേറ്റഡ് രാജ്യസഭാ അംഗമായും ലതാ മങ്കേഷ്കർ പ്രവർത്തിച്ചു. വിഖ്യാത സംഗീത ആശാ ബോസ്ല സഹോദരിയാണ്.

    ലത മങ്കേഷ്കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. സംഗീത ലോകത്ത് ലതയുടെ  സമാനതകൾ ഇല്ലാത്ത യാത്ര ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.  വരും തലമുറകൾക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്പാടിയുടെ മടക്കം.

    പേര് മാഞ്ഞു പോകാം.. മുഖം മാറി പോകാം.. എന്റെ ശബ്ദം മാത്രം ആയിരിക്കും എന്റെ അടയാളം..... ഗുൽസാറിന്റെ ഈ വരികൾ  ലതയെ കുറിച്ച് തന്നെയാണ്. 

    ഒരു വിദേശ സുഹൃത്ത് ഒരിക്കൽ അമിതാബ് ബച്ചനോട് നിരാശയോടെ പറഞ്ഞത് ഇങ്ങിനെ.ഇന്ത്യയിൽ ഉള്ളതെല്ലാം ഈ നാട്ടിലുമുണ്ട് രണ്ടെണ്ണം ഒഴികെ.താജ് മഹലും പിന്നെ ലത മങ്കേഷ്കരും... തലമുറകളിലേക്ക് പകർന്നൊഴുകിയ വിസ്മയ നാദം..ഇന്നും ഓരോ ഇന്ത്യക്കാരന്റെ ഉള്ളിലും തുടിക്കുന്ന ശബ്ദം.. രാജ്യത്തിന്റെ ചരിത്ര, പൈതൃക സമ്പത്തായ ശബ്ദം.

    ഇൻഡോറിൽ നിന്ന് ഇന്ത്യയുടെ സംഗീത റാണിയിലേക്കുള്ള ലതയുടെ യാത്ര സമാനതകൾ ഇല്ലാത്തതായിരുന്നു.. സംഗീതജ്ഞനായ അച്ഛൻ ദീനനാഥ് മങ്കേഷ്കരുടെ മരണത്തോടെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നു ആ പതിമൂന്നുകാരി. മുംബൈക്ക് വണ്ടി കയറുമ്പോൾ താഴെയുള്ള 4 സഹോദരങ്ങളുടെ വിശപ്പകറ്റണമെന്ന ചിന്ത മാത്രമായിരുന്നു ലതയുടെ ഉള്ളിൽ. യാത്രാകൂലി പോലും കയ്യിൽ ഇല്ലാതെ മഹാനഗരത്തിന്റെ തെരുവുകളിൽ കിലോമീറ്ററുകൾ ഒറ്റക്ക് നടന്ന കാലമുണ്ട് ലതയ്ക്ക്. നേർത്ത ശബ്ദമെന്ന് പരിഹസിച്ച് നിരവധി പേ‍ർ അവർക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു. ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച കാർക്കശ്യത്തിന് പിന്നിൽ ലത താണ്ടിയ ഈ കഠിനവഴികൾ ആണെന്ന് പറയാറുണ്ട് അടുപ്പമുള്ളവർ .

    അഭിനയിച്ചും പാടിയും വിശ്രമമില്ലാതെ ജോലി ചെയ്ത കൊച്ചു ലതയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് പ്രമുഖ സംഗീതജ്ഞൻ ഗുലാം ഹൈദറാണ്. 1948-ൽ മജ്ബൂറിലെ ഹിറ്റ് ഗാനം ലതയെ ഹൈദർ ഏൽപ്പിച്ചത് നിർമ്മാതാവുമായി ഏറെ കലഹിച്ച ശേഷമാണ്.  ശേഷം  കണ്ടത് ചിറകടിച്ചുയർന്ന ഇന്ത്യയുടെ വാനമ്പാടിയെയാണ്.

    പിന്നണി ഗാനരംഗത്ത് നൂർജഹാനും സുരയ്യയും ഷംസാദ് ബീഗവും  കൊടികുത്തിവാണിരുന്ന കാലത്താണ് ലതയുടെ വരവ്. അനുകരണങ്ങൾക്ക് പിന്നാലെ പോകാതെ, പരമ്പരാഗത രീതി വിട്ട് ആലാപനത്തിൽ സ്വന്തം ശൈലി രൂപപ്പെടുത്തിയ ലത സിനിമ ഗാനശാഖക്കാകെ പുത്തനുണർവേകി. പുതിയ പരീക്ഷണങ്ങൾ നടത്താനും പുത്തൻ പ്രവണതകൾ രൂപപ്പെടുത്തിയെടുക്കാനും സംഗീതസംവിധായകർക്ക് ലത പ്രചോദനമായി. ലതക്ക് മുൻപും ശേഷവും എന്ന് സിനിമ വിഭജിക്കപ്പെട്ടു.



  • ഏറ്റുമാനൂര്‍: ശക്തിനഗര്‍ ശക്തി ലെയിനില്‍ ശ്രീനിവാസില്‍ (ഗൗരീശം) റിട്ട കെഎസ്ഈബി ഉദ്യോഗസ്ഥന്‍ എ.രാധാകൃഷ്ണന്‍നായരുടെ ഭാര്യ ബി.ആനന്ദഭായി (ഓമന -72) അന്തരിച്ചു. കോട്ടയം കുമ്മനം കോണത്ത് ആനന്ദസദനം കുടുംബാംഗമാണ്. മക്കള്‍: ജോജിത്കുമാര്‍ (ദുബായ്), ജിജി, മരുമക്കള്‍: ദിവ്യ ജോജിത്, ശ്രീഭവന്‍, ചേര്‍പ്പുങ്കല്‍ (ദുബായ്), കൃഷ്ണകുമാര്‍, പിച്ചനാട്ട്, കുമരകം (റിട്ട ലഫ്റ്റനന്‍റ്, നേവി, ബംഗളുരു). സംസ്കാരം ശനിയാഴ്ച പകല്‍ 2ന് വീട്ടുവളപ്പില്‍.