
-
കോട്ടയം: സി.എം.എസ്. കോളജ് വൈസ് പ്രിൻസിപ്പലും, ഇംഗ്ലിഷ് ഡിപാർട്മെന്‍റ് മേധാവിയുമായ പ്രൊഫ. സിന്നി റേച്ചൽ മാത്യു (52) അന്തരിച്ചു. ഇന്നലെ വൈകിട്ട് ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്നു പുലർച്ചെയോടെ അന്ത്യം സംഭവിച്ചു. കഴിഞ്ഞ 27 വർഷമായി കോട്ടയം സി.എം.എസ് കോളേജിൽ അധ്യാപികയായിരുന്നു. ഭർത്താവ് കോട്ടയം മുട്ടമ്പലം വൈകത്തേട്ട് അനു ജേക്കബ് (ന്യൂ ഇന്ത്യ ഇൻഷുറൻസ് കോട്ടയം), മകൻ നിഖിൽ ജേക്കബ് സക്കറിയ(കാനഡ). സംസ്ക്കാരം പിന്നീട്.
-
കൊച്ചി: നടി കെപിഎസ്സി ലളിത (75) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി 500 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.സംഗീത നാടക അക്കാദമി മുൻ അധ്യക്ഷയായിരുന്നു. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥ് അടക്കം രണ്ട് മക്കൾ ആണുള്ളത്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാവ് - കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് - ഭാർഗവി അമ്മ. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെപിഎസി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.
-
ഏറ്റുമാനൂര്‍: കോലന്നൂര്‍ പരേതനായ കെ.ജെ.തോമസിന്‍റെ ഭാര്യ ഫിലോമിനാ തോമസ് (78) അന്തരിച്ചു. കാഞ്ഞിരത്താനം താഴത്തുവെങ്ങിണിക്കല്‍ കുടുംബാംഗം. മക്കള്‍: സിവി, സുമോള്‍ (അയര്‍ലണ്ട്), സുബിന്‍ (സെന്റ് തോമസ് കോളേജ്, പാലാ), മരുമക്കള്‍: കെ.സി.കുര്യാക്കോസ്, കൊച്ചുപുരയ്ക്കല്‍ (പട്ടിത്താനം), ജിന്‍സ് ഞൊങ്ങിണിയില്‍ (അതിരമ്പുഴ), ജാനറ്റ് തൂണുങ്കപറമ്പില്‍ (സ്‌ളീവാപുരം), സംസ്‌കാരം തിങ്കളാഴ്ച 3.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഏറ്റുമാനൂര്‍ ക്രിസ്തുരാജാ ദേവാലയ സെമിത്തേരിയില്‍.
-
കോട്ടയം: ചലചിത്ര നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 70 ൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ "ഈശ്വരൻ അറസ്റ്റിൽ" എന്ന നാടകത്തിൽ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് നാല്പത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു.കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും, കോട്ടയം ബസേലിയസ് കോളജിലും, കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതൽ എൽ ഐ സി ഉദ്യോഗസ്ഥനായി. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ ആയ ഒരു റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്. നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നൽകിയത്.ആദ്യം സിനിമാ ക്യാമറയ്‌ക്ക് മുന്നില്‍ വരുന്നത് 1999 ൽ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ്. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ് മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. ഭാര്യ: മായ, മക്കൾ വിഷ്ണു, വൃന്ദ.
-
മുംബൈ: സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. "ഡിസ്കോ കിംഗ്' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ സിനിമയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ലഹിരി. എഴുപതുകളിലും എൺപതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. "ഹെൽത്ത് ഡിസ്കോ ഡാൻസർ, ബംബൈ സേ ആയാ മേരാ ദോസ്ത്' തുടങ്ങിയ ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.2020ലെ ബോളിവുഡ് ചിത്രം ബാഗി3 ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. 1985 ൽ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ബാപ്പി ലഹിരി പാടിയിട്ടുണ്ട്. കഴിഞ്ഞ വർഷം കോവിഡ് ബാധയെ തുടർന്ന് അദ്ദേഹത്തിനെ ബ്രീച് കാൻഡി ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അധികം വൈകാതെ ഡിസ്ചാർജ് ചെയ്യപ്പെട്ടിരുന്നു.
-
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ (78) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്. ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആന്‍റ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമ നിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.1944 ഡിസംബർ 25 ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദിന്‍റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്ലാം എൽ.പി. സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു. 1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടന പ്രവർത്തനത്തിന് തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്‍റ് ആയി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അനിഷേധ്യ നേതാവാണ് ടി. നസിറുദ്ദീൻ.
-
കൊച്ചി : വരാപ്പുഴ അതിരൂപത മുൻ വികാരി ജനറലും, അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്‍റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിന്‍റെ ഇപ്പോഴത്തെ വികാരിയുമായ മോൺ. ജോസഫ് പാടിയാരംപറമ്പിൽ ഇന്ന് വെളുപ്പിന് 3.20 ന് അന്തരിച്ചു. വരാപ്പുഴ അതിരൂപതയുടെ ഭരണ നിർവഹണ രംഗത്തും അജപാലന ശുശ്രുഷ മേഖലകളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം മികച്ച സംഘാടകനും നേതൃത്വ പാടവവുമുള്ള ഒരു വൈദികനായിരുന്നു.വരാപ്പുഴ അതിരൂപത വികാരിജനറൽ, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ, സെന്റ്. ജോസഫ് മൈനർ സെമിനാരി റെക്ടർ, പെരുമ്പിള്ളി ക്രിസ്തു ജയന്തി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ, ഹോളി ഏയ്ഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം പറവൂർ ഡോൺ ബോസ്ക്കോ, എറണാകുളം സെന്റ്. ഫ്രാൻസിസ് അസ്സിസി കാത്തീഡ്രൽ, എളംകുളം, എന്നീ സ്ഥലങ്ങളിൽ സഹവികാരിയായും, നെട്ടൂർ, കാക്കനാട്, പറവൂർ, കലൂർ, വെണ്ടുരുത്തി, എറണാകുളം ഇൻഫെന്റ് ജീസസ്, കളമശ്ശേരി സെന്റ്. ജോൺ ഓഫ് ഗോഡ്, എന്നീ ഇടവകകളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കെ എൽ സി എ സ്പെഷ്യൽ ഡയറക്ടർ, ജനറൽ കോർഡിനേറ്റർ ഫോർ മിനിസ്ട്രിസ് ആൻഡ് കമ്മീഷൻസ്, അതിരൂപതാ ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ, അതിരൂപതാ ആലോചന സമിതി അംഗം, ഫൊറോനാ വികാരി തുടങ്ങിയ സേവനങ്ങളും അനുഷ്ഠിച്ചിട്ടുണ്ട്.ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.30 വരെ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 7 മണി മുതൽ നാളെ രാവിലെ 8 മണി വരെ ഞാറക്കൽ ഗവ. ആശുപത്രിയ്ക്ക് കിഴക്ക് എന്‍ആര്‍എ ലെയിനിലുള്ള അദ്ദേഹത്തിന്‍റെ ഭവനത്തിലും നാളെ രാവിലെ 8.15 മുതൽ 10.30 വരെ പെരുമ്പിള്ളി തിരുക്കുടുംബ ദൈവാലയത്തിലും പൊതുദർശനത്തിന് ശേഷം 10.30 ന് അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്ക്കാരകർമ്മങ്ങൾ ആരംഭിക്കും.
-
ചെന്നൈ: താമ്പരം വൃന്ദാവന്‍ അവന്യു നമ്പര്‍ 55ല്‍ പി.പങ്കജാക്ഷന്‍ (മണി -65 ) അന്തരിച്ചു. അങ്കമാലി കറുകുറ്റി ആന്തപ്പള്ളില്‍ പരേതനായ പരമേശ്വരന്‍ നായരുടെ മകനാണ്. ഭാര്യ: പേരൂര്‍ തേവിടുമാലിയില്‍ പരേതനായ രാജപ്പന്‍നായരുടെ മകള്‍ കോമളവല്ലി. മക്കള്‍: മിനീഷ്, മിനു, മനീഷ്, മരുമക്കള്‍: സരസ്വതി, വിനോദ്, മാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെന്നൈയില്‍.
-
മുംബൈ: സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ വെന്‍റിലേറ്ററിലേറ്റ് മാറ്റിയിരുന്നു.ജനുവരി 8-നാണ് കൊവിഡ് ബാധയെ തുടർന്ന് ലതാമങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് ദിവസം മുൻപ് കൊവിഡ് മുക്തയായെങ്കിലും ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഇന്നലെ ഡോക്ടർമാർ അറിയിച്ചിരുന്നത്. നിരവധി പ്രമുഖർ ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് എത്തുന്ന സാഹചര്യം കൂടി പരിഗണിച്ച് ആശുപത്രിയുടെ സുരക്ഷയും വർധിപ്പിച്ചിരുന്നു.സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, കേന്ദ്രമന്ത്രി പിയുഷ് ഗോയൽ, എംഎൻഎസ് തലവൻ രാജ് താക്കറെ, സുപ്രിയാ സുലേ എംപി തുടങ്ങിയവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ 1929-ലാണ് ലതാ മങ്കേഷ്കറുടെ ജനനം. 1942 മുതൽ അവർ ചലച്ചിത്ര ഗാനരംഗത്ത് സജീവമാണ്. പദ്മഭൂഷണ്, ദാദാ സാഹേബ് ഫാൽക്കെ, മഹാരാഷ്ട്ര ഭൂഷണ്, പദ്മവിഭൂഷണ്, ഭാരത് രത്ന തുടങ്ങിയ ഉന്നത പുരസ്കരാങ്ങൾ അവർക്ക് ലഭിച്ചിട്ടിട്ടുണ്ട്. 1999 മുതൽ 2005 വരെ നോമിനേറ്റഡ് രാജ്യസഭാ അംഗമായും ലതാ മങ്കേഷ്കർ പ്രവർത്തിച്ചു. വിഖ്യാത സംഗീത ആശാ ബോസ്ല സഹോദരിയാണ്.ലത മങ്കേഷ്കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. സംഗീത ലോകത്ത് ലതയുടെ സമാനതകൾ ഇല്ലാത്ത യാത്ര ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. വരും തലമുറകൾക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്പാടിയുടെ മടക്കം.പേര് മാഞ്ഞു പോകാം.. മുഖം മാറി പോകാം.. എന്റെ ശബ്ദം മാത്രം ആയിരിക്കും എന്റെ അടയാളം..... ഗുൽസാറിന്റെ ഈ വരികൾ ലതയെ കുറിച്ച് തന്നെയാണ്.ഒരു വിദേശ സുഹൃത്ത് ഒരിക്കൽ അമിതാബ് ബച്ചനോട് നിരാശയോടെ പറഞ്ഞത് ഇങ്ങിനെ.ഇന്ത്യയിൽ ഉള്ളതെല്ലാം ഈ നാട്ടിലുമുണ്ട് രണ്ടെണ്ണം ഒഴികെ.താജ് മഹലും പിന്നെ ലത മങ്കേഷ്കരും... തലമുറകളിലേക്ക് പകർന്നൊഴുകിയ വിസ്മയ നാദം..ഇന്നും ഓരോ ഇന്ത്യക്കാരന്റെ ഉള്ളിലും തുടിക്കുന്ന ശബ്ദം.. രാജ്യത്തിന്റെ ചരിത്ര, പൈതൃക സമ്പത്തായ ശബ്ദം.ഇൻഡോറിൽ നിന്ന് ഇന്ത്യയുടെ സംഗീത റാണിയിലേക്കുള്ള ലതയുടെ യാത്ര സമാനതകൾ ഇല്ലാത്തതായിരുന്നു.. സംഗീതജ്ഞനായ അച്ഛൻ ദീനനാഥ് മങ്കേഷ്കരുടെ മരണത്തോടെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നു ആ പതിമൂന്നുകാരി. മുംബൈക്ക് വണ്ടി കയറുമ്പോൾ താഴെയുള്ള 4 സഹോദരങ്ങളുടെ വിശപ്പകറ്റണമെന്ന ചിന്ത മാത്രമായിരുന്നു ലതയുടെ ഉള്ളിൽ. യാത്രാകൂലി പോലും കയ്യിൽ ഇല്ലാതെ മഹാനഗരത്തിന്റെ തെരുവുകളിൽ കിലോമീറ്ററുകൾ ഒറ്റക്ക് നടന്ന കാലമുണ്ട് ലതയ്ക്ക്. നേർത്ത ശബ്ദമെന്ന് പരിഹസിച്ച് നിരവധി പേർ അവർക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു. ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച കാർക്കശ്യത്തിന് പിന്നിൽ ലത താണ്ടിയ ഈ കഠിനവഴികൾ ആണെന്ന് പറയാറുണ്ട് അടുപ്പമുള്ളവർ .അഭിനയിച്ചും പാടിയും വിശ്രമമില്ലാതെ ജോലി ചെയ്ത കൊച്ചു ലതയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് പ്രമുഖ സംഗീതജ്ഞൻ ഗുലാം ഹൈദറാണ്. 1948-ൽ മജ്ബൂറിലെ ഹിറ്റ് ഗാനം ലതയെ ഹൈദർ ഏൽപ്പിച്ചത് നിർമ്മാതാവുമായി ഏറെ കലഹിച്ച ശേഷമാണ്. ശേഷം കണ്ടത് ചിറകടിച്ചുയർന്ന ഇന്ത്യയുടെ വാനമ്പാടിയെയാണ്.പിന്നണി ഗാനരംഗത്ത് നൂർജഹാനും സുരയ്യയും ഷംസാദ് ബീഗവും കൊടികുത്തിവാണിരുന്ന കാലത്താണ് ലതയുടെ വരവ്. അനുകരണങ്ങൾക്ക് പിന്നാലെ പോകാതെ, പരമ്പരാഗത രീതി വിട്ട് ആലാപനത്തിൽ സ്വന്തം ശൈലി രൂപപ്പെടുത്തിയ ലത സിനിമ ഗാനശാഖക്കാകെ പുത്തനുണർവേകി. പുതിയ പരീക്ഷണങ്ങൾ നടത്താനും പുത്തൻ പ്രവണതകൾ രൂപപ്പെടുത്തിയെടുക്കാനും സംഗീതസംവിധായകർക്ക് ലത പ്രചോദനമായി. ലതക്ക് മുൻപും ശേഷവും എന്ന് സിനിമ വിഭജിക്കപ്പെട്ടു.
-
ഏറ്റുമാനൂര്‍: ശക്തിനഗര്‍ ശക്തി ലെയിനില്‍ ശ്രീനിവാസില്‍ (ഗൗരീശം) റിട്ട കെഎസ്ഈബി ഉദ്യോഗസ്ഥന്‍ എ.രാധാകൃഷ്ണന്‍നായരുടെ ഭാര്യ ബി.ആനന്ദഭായി (ഓമന -72) അന്തരിച്ചു. കോട്ടയം കുമ്മനം കോണത്ത് ആനന്ദസദനം കുടുംബാംഗമാണ്. മക്കള്‍: ജോജിത്കുമാര്‍ (ദുബായ്), ജിജി, മരുമക്കള്‍: ദിവ്യ ജോജിത്, ശ്രീഭവന്‍, ചേര്‍പ്പുങ്കല്‍ (ദുബായ്), കൃഷ്ണകുമാര്‍, പിച്ചനാട്ട്, കുമരകം (റിട്ട ലഫ്റ്റനന്‍റ്, നേവി, ബംഗളുരു). സംസ്കാരം ശനിയാഴ്ച പകല്‍ 2ന് വീട്ടുവളപ്പില്‍.
-
കൊച്ചി: വൈറ്റിലയില്‍ ബൈക്കിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം വൈഷ്ണവി നിവാസിൽ വിജയൻ നായരാ(61)ണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ വൈറ്റില ജനത ഭാഗത്ത് വച്ച് റോഡിലൂടെ നടന്ന് പോകുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ വൈറ്റില വെൽകെയറിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റി. രാത്രി ഒൻപതരയോടെ മരിച്ചു. പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ:ബീന, മകൾ: വൈഷ്ണവി.
-
മരട്: തോട്ടത്തിപറമ്പ് സഫ്ദർ ഹാഷ്മി ലൈനിൽ ഓളാട്ടുപുറത്ത് ഓ.എഫ്.തോമസ് (72) അന്തരിച്ചു. വർഷങ്ങൾക്കുമുൻപ് സിപിഐഎം തോട്ടത്തി പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. അമ്മ: മേരി, ഭാര്യ: ചിന്നമ്മ തോമസ്, മക്കൾ : ജോയ്‌സി, ജോജോ, മരുമക്കൾ; ബിജു, നെഫ്സി, സഹോദരങ്ങൾ : ബേബി, എൽസി, ഗബ്രിയേൽ, ജോർജ്ജ്, പരേതനായ ജോണി
-
അതിരമ്പുഴ: റിട്ട പോലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ അതിരമ്പുഴ കോട്ടമുറി ഭാഗത്ത് കോട്ടയില്‍ കെ.കെ.വാസുദേവന്‍ (75) അന്തരിച്ചു. ഭാര്യ: കല്ലറ നീരോഴിക്കല്‍ കുടുംബാംഗം ലളിതാംബിക. മക്കള്‍: അരവിന്ദ്കുമാര്‍ (സബ് ഇന്‍സ്പെക്ടര്‍, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍), അമ്പിളി. വി (വെള്ളൂര്‍), അരുണ്‍കുമാര്‍ (ആസ്ട്രേലിയ), മരുമക്കള്‍: ബീന അരവിന്ദ് (കാലായ്ക്കല്‍, വൈക്കം), ലാല്‍ പൈന്താറ്റില്‍ (പൈന്താറ്റില്‍ വെസല്‍സ്, വെള്ളൂര്‍), ദിവ്യ അരുണ്‍, പിറവം (ആസ്ട്രേലിയ). സംസ്കാരം നാളെ 11ന് വീട്ടുവളപ്പില്‍.
-
ഏറ്റുമാനൂർ: എസ്ബിഐ പൂജപ്പുര എൽ എച് ഒ ചീഫ് മാനേജർ കോട്ടയം ഒളശ്ശ വസന്തീമന്ദിരത്തിൽ വി സി രഞ്ജൻ (59)തിരുവനന്തപുരത്ത് അന്തരിച്ചു. ഏറ്റുമാനൂർ നെല്ലിപള്ളിൽ കുടുംബാംഗമാണ്. കോട്ടയത്തും പരിസരത്തും എസ് ബി ടി, എസ്ബിഐ ശാഖകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നടത്തി.
-
തിരുവനന്തപുരം : കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെ നഴ്സിംഗ് ഓഫീസർ കോവിഡ് ബാധിച്ച് മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ പി.എസ് സരിത (46) ആണ് മരിച്ചത്. കല്ലറ സിഎഫ്എൽടിസിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സരിതയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സരിത വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വര്‍ക്കല താലൂക്കാശുപത്രിയില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് കല്ലറയില്‍ പുതുതായി തുടങ്ങിയ സിഎഫ്എല്‍ടിസിയില്‍ സരിതയ്ക്ക് ഡ്യൂട്ടി ലഭിച്ചതും അങ്ങോട്ട് മാറിയതും.
-
പേരൂർ : കോട്ടയം പേരൂർ പൂവക്കുളത്ത് പരേതനായ എ എം എബ്രഹാമിന്റെ ഭാര്യ സാറാമ്മ എബ്രഹാം (84) അന്തരിച്ചു. മക്കൾ: ജോയി (ജോയ്സ് കാറ്ററേഴ്സ്, കോട്ടയം), ലിസി, ജേക്കബ് (പാലക്കാട്), രാജു (തൃശ്ശൂർ), ബാബു, ഷാജി (ജോയ്സ് കാറ്ററേഴ്സ്, കോട്ടയം). സംസ്കാരം ഇന്ന് 4ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പേരൂർ മർത്തശ്മൂനി പള്ളിയിൽ.
-
കോട്ടയം: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (70) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മലയാളത്തിലും തമിഴിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. "സ്വാമി സംഗീതമാലപിക്കും", "എന്മനം പൊന്നമ്പലം", "എല്ലാ ദുഃഖവും തീര്‍ത്തുതരൂ" തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായി.കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ആലപ്പി രംഗനാഥിന് സമ്മാനിച്ചത്. ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രിയിൽ നിന്ന് പ്രശസ്തി പത്രം അടങ്ങിയ പുരസ്കാരം ഏറ്റുവാങ്ങി. ഇതിനു പിന്നാലെയാണ് കോവിഡ് ബാധിതനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരു പിടി ഭക്തിഗാനങ്ങൾക്ക് പുറമേ നാടക - ചലച്ചിത്ര മേഖലയിലെ സംഗീത ഗാന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളുമാണ് ആലപ്പി രംഗനാഥിനെ ഹരിവരാസനം പുരസ്കാരത്തിന് അർഹനാക്കിയത്.
-
തെളളകം : അമ്പലത്തു വടക്കേൽ പരേതനായ വിജയകുമാറിന്റെ ഭാര്യ രാധാമണി (69) അന്തരിച്ചു. ശവദാഹം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. പരേത പേരൂർ എരുമേലി കുടുംബാംഗം ആണ് മക്കൾ: സുരേഷ് കുമാർ (തെളളകം എൻഎസ്എസ് കരയോഗം ജോയിന്റ് സെക്രട്ടറി ), സന്ധ്യമോൾ
-
പനങ്ങാട് : പ്രദീപ് ഭവൻ രവീന്ദ്രനാഥക്കുറുപ്പിൻ്റെ ഭാര്യ കെ.എൻ. രാജമ്മ (80) അന്തരിച്ചു. ചേപ്പനം കടപ്പിള്ളിൽ കുടുംബാംഗം. നെട്ടൂർ എസ്സ് വി യു പി സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്വവസതിയിൽ.
-
തൃശൂര്‍: മണ്ണൂത്തി രാജീവ്ഗാന്ധിനഗറില്‍ പരേതനായ പട്ടാണി ബാബുജാന്‍റെ മകന്‍ ഷെയ്ക് ഹുസൈന്‍ (റിട്ട. സീനിയര്‍ കൃഷി ഓഫീസര്‍ - 76) അന്തരിച്ചു. ഭാര്യ: ചാന്ദ്ബീവി (റിട്ട. വ്യവസായ ഓഫീസര്‍), മക്കള്‍: സജന, ഷാഹിദ്. ഖബറടക്കം ഇന്ന് 12.30ന് കാളത്തോട് ഖബര്‍സ്ഥാനില്‍.
-
അതിരമ്പുഴ: ഏറ്റുമാനൂര്‍ ഗവ. ഐടിഐ റിട്ട. ഗ്രൂപ്പ് ഇൻസ്ട്രക്ടറും ഏറ്റുമാനൂർ ഹിന്ദു മത പാഠശാല സംഘം സെക്രട്ടറിയുമായ അതിരമ്പുഴ പുതിയവീട്ടിൽ പി.ജി.ബാലകൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രിക ബാലകൃഷ്ണൻ (70) അന്തരിച്ചു. തിരുവഞ്ചൂർ പുത്തേട്ട് കുടുംബാംഗമാണ്. മക്കൾ: സുനിൽകുമാർ (യു.കെ.), സുനിത (അധ്യാപിക, ഗവ ടൗൺ യുപി സ്കൂൾ, കോട്ടയം), മരുമക്കൾ: അമ്പിളി കല്ലറ (യു.കെ.) അരുൺകുമാർ, കോട്ടയം (പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി). സംസ്കാരം നടത്തി.
-
തിരുവനന്തപുരം: സ്വാതന്ത്രസമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സ്റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യകാല നേതാക്കളിൽ ഒരാളാണ്. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന ഇദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.തിരുവനന്തപുരം കോർപറേഷനിലെ ആദ്യ കൗൺസിലർമാരിൽ ഒരാളായിരുന്നു അയ്യപ്പൻ പിള്ള. 1942-ലാണ് അദ്ദേഹം തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറരയോെ അന്ത്യം സംഭവിക്കുകയായിരുന്നു.
-
നീലിമംഗലം: കോട്ടയം നീറിക്കാട് കളപ്പുരയ്ക്കല്‍ പരേതനായ കെ.സി.മാണിയുടെ ഭാര്യ ഏലിയാമ്മ മാണി (88) അന്തരിച്ചു. സംക്രാന്തി അടിച്ചിറയില്‍ വീട്ടില്‍ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: പ്രൊഫ.ജൂലിയറ്റ് മാണി (ബിസിഎം കോളേജ്, കോട്ടയം), പരേതനായ റോബര്‍ട്ട് മാണി, ആല്‍ബര്‍ട്ട് മാണി, കെ.എം.മാനുവല്‍,കെ.എം അഗസ്റ്റിന്‍, പരേതനായ ബ്രദര്‍ പയസ് മാണി (സിഎഫ്‌ഐസി), സ്റ്റീഫന്‍ മാണി (അബുദാബി), ഡോ.പീറ്റര്‍ കെ മാണി (ബിസിഎം കോളേജ്, കോട്ടയം). മരുമക്കള്‍: തോമസ് ബാബു (റിട്ട ജോയിന്റ് കമ്മീഷണര്‍, റബ്ബര്‍ ബോര്‍ഡ്), ആലീസ് ആല്‍ബര്‍ട്ട് (കുമരകം), ബീന മാനുവല്‍ (കൊട്ടിയം), അമ്മാള്‍ അഗസ്റ്റിന്‍ (മള്ളൂശ്ശേരി), ബിമോള്‍ സ്റ്റീഫന്‍ (ഏറ്റുമാനൂര്‍), ലിജി പീറ്റര്‍ (അധ്യാപിക). സംസ്‌കാരം പിന്നീട്.
-
അതിരമ്പുഴ: കോട്ടയം അതിരമ്പുഴ കുടിലിൽ മാത്യൂസ് ജോൺ (തങ്കച്ചൻ - 61) അന്തരിച്ചു. ഭാര്യ അരുണ, മകൻ ക്രിസ്റ്റി (കാനഡ). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സഹോദരൻ രാജുവിന്‍റെ അതിരമ്പുഴ ഗവണ്മെന്‍റ് ആശുപത്രിക്ക് സമീപമുള്ള വസതിയിലെ ശുശ്രൂഷയ്ക്ക്ശേഷം അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിൽ.
-
ഒറ്റപ്പാലം: ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്‍റെ പിതാവ് മായന്നൂർ മേച്ചേരി വീട്ടിൽ എ.എം. ജോസ് (82) അന്തരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവൺമെന്‍റ് ഹൈസ്ക്കൂൾ റിട്ടയേഡ് അധ്യാപകനാണ്. ഭാര്യ ലില്ലി ജോസ്. ലിജു, ലിന്‍റോ എന്നിവർ ആണ് മറ്റു മക്കൾ. ലീന, ടി.ഐ. ഇഗ്നേഷ്യസ്, നിഷ എന്നിവർ മരുമക്കളാണ്. സംസ്കാരം ഇന്ന് മൂന്നു മണിക്ക് ഒറ്റപ്പാലം സെന്‍റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
-
ആലുവ: പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ. യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.
മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന അഗപ്പെ ഡയഗ്നോസ്റ്റിക് ചെയർമാനായ പ്രഫ.എം.വൈ.യോഹന്നാൻ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് റിട്ട. പ്രിൻസിപ്പലാണ്. 100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവു കൂടിയാണ്. കോലഞ്ചേരിയിലെ കടയിരുപ്പിൽ ഇടത്തരം കാർഷിക കുടുംബത്തിലാണ് പ്രഫ.എം.വൈ.യോഹന്നാൻ ജനിച്ചത്.
സ്വകാര്യ വിദ്യാർഥിയായി പഠനം നടത്തി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യൂണിവേഴ്സിറ്റി റാങ്കോടെ ബിഎഡ് പൂർത്തിയാക്കി.1964ൽ സെന്റ് പീറ്റേഴ്സ് കോളജിൽ അധ്യാപകനായി ചേർന്നു. 33 വർഷം ഇതേ കോളജിൽ അധ്യാപകനായി ജോലി ചെയ്തു. 1995ൽ പ്രിൻസിപ്പലായി നിയമിതനായി. രണ്ടുവർഷത്തിനുശേഷം വിരമിച്ചു. 'സ്വമേധയാ സുവിശേഷ സംഘം' എന്ന മിഷനറി സംഘത്തിലെ സജീവ അംഗമായിരുന്നു. പതിനേഴാം വയസ്സുമുതൽ സുവിശേഷപ്രഘോഷണ രംഗത്തു സജീവമായി.
-
തിരുവനന്തപുരം: ചലച്ചിത്ര നടൻ ജി.കെ പിളള അന്തരിച്ചു. 97 വയസായിരുന്നു. മലയാള സിനിമയിൽ ഏറ്റവും മുതിർന്ന നടനായിരുന്നു അദ്ദേഹം.1954ൽ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് ജി.കെ പിളള എന്ന ജി.കേശവപിളള മലയാള സിനിമയിലേക്കെത്തിയത്.തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിൽ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവിൽ ഇദ്ദേഹത്തോടൊപ്പം പ്രേംനസീർ, ഭരത് ഗോപി, ശോഭന പരമേശ്വരൻ നായർ തുടങ്ങിയവർ ഈ സ്‌കൂളിൽ പഠിച്ചിരുന്നു.ജി കെ പിള്ളയുടെ അഭിനയജീവിതം 67 വർഷം നീണ്ടുനിന്നു. കളിക്കൂട്ടുകാരനായ പ്രേംനസീർ നായകനായ സിനിമകളിലാണ് ജി.കെ പിളള വില്ലനായി ഏറ്റവും കൂടുതൽ അഭിനയിച്ചതും. സിനിമയിൽ പ്രേംനസീറാണ് പ്രചോദനം. പട്ടാളജീവിതം ഉപേക്ഷിച്ചാണ് സിനിമാപ്രവേശം. 14ാം വയസ്സിൽ സ്വാതന്ത്ര്യസമരക്കാർക്കൊപ്പം കൂടിയ വിദ്യാർത്ഥി. കർക്കശക്കാരനായ അച്ഛന്റെ എതിർപ്പിനെ തുടർന്ന് എങ്ങോട്ടെന്നില്ലാതെ പലായനം. ചെന്നെത്തിയത് ബ്രിട്ടീഷ് പട്ടാളത്തിൽ. സ്വാതന്ത്ര്യാനന്തരം വർഗീയകലാപങ്ങളിൽ മരിച്ചുവീണ മനുഷ്യരെ എടുത്തുമാറ്റാനും ലഹളക്കാരെ അടിച്ചമർത്താനും നിയോഗിക്കപ്പെട്ടവരിൽ ജി കെയും ഉണ്ടായിരുന്നു. 'പത്മശ്രീ' തുടങ്ങിയ പുരസ്‌കാരങ്ങൾ പടിവാതിൽവരെ എത്തി പിൻവലിഞ്ഞ ചരിത്രമുളള കലാകാരനാണ്.പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം നാട്ടിലും കോടാമ്പക്കത്തുമായുളള ഏറെ അലച്ചിലുകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ1954 ൽ 'സ്‌നേഹസീമ' എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നി ചിത്രങ്ങളിൽ വേഷമിട്ടു. കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്‌പ്രസ് എന്നിവയിൽ പ്രധാന വില്ലൻ ജി.കെ. പിള്ളയായിരുന്നു. ജി.കെ. പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ഘനഗാഭീര്യമുളള ശബ്‌ദവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. തുടർന്ന് പ്രേംനസീർ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി. വടക്കൻപാട്ട് ചിത്രങ്ങളിലെ വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്. 350 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്നു അദ്ദേഹം. അതിനു ശേഷം വളരെ കുറച്ചു സിനിമകളിലെ ജി കെ പിള്ള അഭിനയിച്ചിട്ടുള്ളൂ,. 1972ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനും അസിസ്റ്റന്റ് എഡിറ്ററുമായി ജി കെ പിള്ള പ്രവർത്തിച്ചു. 2005മുതലാണ് ജി കെ പിള്ള ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. കടമറ്റത്തു കത്തനാർ ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയൽ. തുടർന്ന് വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ ജി കെ പിള്ള അഭിനയിച്ചു. 2011-14 കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'കുങ്കുമപ്പൂവ്' എന്ന സീരിയലിൽ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.ജി കെ പിള്ളയുടെ ഭാര്യ പരേതയായ ഉത്പലാക്ഷിയമ്മ. മക്കൾ: പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.
-
അതിരമ്പുഴ: ഏറ്റുമാനൂർ കെ എൻ ബി ഓഡിറ്റോറിയം മാനേജർ അതിരമ്പുഴ കുറ്റിക്കാട്ട് കെ എം രവീന്ദ്രൻ (66 ) അന്തരിച്ചു. ഭാര്യ രമാദേവി കല്ലറ മായാസദനം കുടുംബാംഗം. മക്കൾ: നിഖിൽ (ഓസ്ട്രേലിയ ), നീതു ( ദുബായ്), മരുമക്കൾ : അനുശ്രീ കിടങ്ങൂർ (ഓസ്ട്രേലിയ), അരുൺ കുരോപ്പട (ദുബായ് ). സംസ്കാരം നടത്തി. സഞ്ചയനം ജനുവരി 5 ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
-
ചെന്നൈ: പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ (94) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കമൽഹാസൻ ബാലതാരമായി അഭിനയിച്ച "കണ്ണും കരളും' ആണ് ആദ്യ മലയാള സിനിമ. മലയാളത്തിൽ ഏറ്റവുമധികം സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകനാണ്. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, ഓടയിൽ നിന്ന്, അടിമകൾ, അച്ഛനും ബാപ്പയും, കരകാണാക്കടല്‍, പണി തീരാത്ത വീട് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സിനിമകൾ സംവിധാനം ചെയ്തു. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു.പാലക്കാട് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായി 1931ൽ സേതുമാധവൻ ജനിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. തമിഴ്നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വികോടോറിയ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി. സംവിധായകൻ കെ.രാംനാഥിന്റെ സഹായിയായിട്ടാണ് സിനിമയിൽ എത്തിയത്. എൽ.വി. പ്രസാദ്, എ .എസ്.എ. സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെ നിന്ന് സംവിധാനം പഠിച്ചു. 1960ൽ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
-
കോഴിക്കോട്: നാദാപുരത്ത് പോലീസ് സബ് ഇന്‍സ്പെക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം കംട്രോള്‍ റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ളപറമ്പത്ത് കെ പി രതീഷ് (44) ആണ് മരിച്ചത്. ഷട്ടില്‍ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ എസ് ഐ രതീഷ് കുഴഞ്ഞുവീണത്. ഉടന്‍ കക്കട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് : പരേതനായ നാണു. മാതാവ്: ജാനു, ഭാര്യ: ഷാനിമ, മകള്‍: ഹാഷിമ.
-
തിരുവനന്തപുരം: മലയാളികൾക്ക് നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അഞ്ച് പതിറ്റാണ്ടോളം മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ബിച്ചു തിരുമല എന്ന ബി. ശിവശങ്കരൻ നായരാണ് സംഗീതത്തിന്റെ ലോകത്തോട് വിടപറഞ്ഞത്. നാന്നൂറിലേറെ സിനിമകളിലായി ആയിരത്തോളം ഗാനങ്ങളാണ് ബിച്ചു തിരുമലയുടെ തൂലികയിൽനിന്നു പിറന്നത്. സിനിമാ ഗാനങ്ങളും ലളിത-ഭക്തി ഗാനങ്ങളുമായി അയ്യായിരത്തിലേറെ ഗാനങ്ങൾ രചിച്ചു.1972ൽ പുറത്തിറങ്ങിയ ഭജഗോവിന്ദം സിനിമയിലൂടെയാണ് ചലച്ചിത്രഗാനരംഗത്തേയ്ക്ക് എത്തിയത്. 1981ലും 1991ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടി. സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി1941 ഫെബ്രുവരി 13ന് സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായാണ് ബിച്ചു തിരുമല ജനിച്ചത്. പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകൻ ദർശൻ രാമൻ എന്നിവരാണ് സഹോദരങ്ങൾ. പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. പ്രമുഖ സംഗീതസംവിധായകനായ എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും ബിച്ചു തിരുമലയാണ്.രാകേന്ദുകിരണങ്ങൾ (അവളുടെ രാവുകൾ), വാകപ്പൂമരം ചൂടും (അനുഭവം), ഒരു മയിൽപ്പീലിയായ് ഞാൻ ജനിച്ചുവെങ്കിൽ (അണിയാത്ത വളകൾ), വെള്ളിച്ചില്ലും വിതറി (ഇണ), മൈനാകം (തൃഷ്ണ), ശ്രുതിയിൽ നിന്നുയരും (തൃഷ്ണ), തേനും വയമ്പും (തേനും വയമ്പും), ഓലത്തുമ്പത്തിരുന്നൂയലാടും (പപ്പയുടെ സ്വന്തം അപ്പൂസ്), പാൽനിലാവിനും (കാബൂളിവാല) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളാണ് ബിച്ചു തിരുമലയുടെ തൂലികയിൽനിന്നു പിറന്നത്.
-
കോട്ടയം: ദീപിക മുന്‍ സീനിയർ ഫോട്ടോഗ്രാഫര്‍ കോട്ടയം എസ്എച്ച് മൗണ്ട് കളരിയാമാക്കല്‍ കെ.ജെ. ജോസ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യ: പാലാ കണ്ണംകുളം കുടുംബാംഗം അമ്മിണി, മക്കള്‍: അജോ (ഫോട്ടോഗ്രാഫര്‍, കൊച്ചി), ആശ, ആന്‍റോ, മരുമകന്‍: സിറിള്‍ ജോസ്, മടുക്കനില്‍ക്കുംകാല, മുടിയൂര്‍ക്കര (മനോരമ ന്യൂസ്, അരൂര്‍). സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10ന് കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ.
-
കൊച്ചി: ചായക്കടയിലെ വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തി ശ്രദ്ധേയനായ കൊച്ചിയിലെ ബാലാജി ഹോട്ടലുടമ കെ ആർ വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിലായിരുന്നു കട നടത്തിയിരുന്നത്. 2007ല്‍ ഈജിപ്തിലേക്കായിരുന്നു കൊച്ചുപറമ്പില്‍ കെ ആര്‍ വിജയന്‍ എന്ന ബാലാജിയുടെ ആദ്യ വിദേശ യാത്ര. ഭാര്യയ്ക്കൊപ്പം ഇതിനോടകം മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം നടത്തിയ ലോക യാത്രകളാണ് വിജയനെ മലയാളികൾക്ക് സുപരിചിതനാക്കിയത്. ചായ കടയിലെ സമ്പാദ്യവും ചിട്ടി പിടിച്ചു കിട്ടിയ പണവും ചിലപ്പോൾ കെഎസ്എഫ്ഇയിൽ നിന്നെടുത്ത വായ്പകളുമായി അവർ ലോക സഞ്ചാരത്തിനായി ഇറങ്ങുമായിരുന്നു. തിരികെ വന്നു ആ കടം വീട്ടാനായി അധ്വാനിക്കും. ആ കടം വീടി കഴിഞ്ഞാൽ പിന്നെ അടുത്ത യാത്രക്കുള്ള തയാറെടുപ്പുകളായിരിക്കും.
2008 ല്‍ ഭാര്യക്കൊപ്പം വിശുദ്ധനാട്ടിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കോവിഡിനെതുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാ വര്‍ഷവും കുറഞ്ഞത് രണ്ടു രാജ്യങ്ങളെങ്കിലും സന്ദര്‍ശിക്കുക പതിവായിരുന്നു. 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഏറ്റവും മനോഹരം ന്യൂസിലന്‍ഡും സ്വിറ്റ്സര്ലന്ഡുമാണെന്ന് വിജയന്‍ നിസംശയം പറയുമായിരുന്നു. വിജയന്റെ ശ്രീബാലാജി കോഫി ഹൗസില്‍ പല പ്രമുഖരും ചായ കുടിക്കാനെത്തിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസും ചായക്കട സന്ദര്‍ശിച്ചിരുന്നു.
-
ചെന്നൈ: നടനും സംവിധായകനുമായ ആര്‍ എന്‍ ആര്‍ മനോഹര്‍ (61) അന്തരിച്ചു. ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ എസ് രവികുമാറിന്‍റെ ബാന്‍റ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ സൂര്യന്‍ ചന്ദ്രന്‍ എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചു.ഐ വി ശശി സംവിധാനം ചെയ്ത കോലങ്ങള്‍ എന്ന തമിഴ്ചിത്രത്തിലൂടെയാണ് മനോഹര്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ഐ.വി ശശിയുടെ സംവിധാന സഹായി കൂടിയായി പ്രവര്‍ത്തിച്ചു. ദില്‍, വീരം, സലിം, മിരുതന്‍, ആണ്ടവന്‍ കട്ടലൈ, കാഞ്ചന 3, അയോഗ്യ, കാപ്പാന്‍, കൈതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. വിശാലിന്‍റെ വീരമേ വാഗൈ സൂഡും ആണ് അവസാന ചിത്രം. 2009 ല്‍ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മനോഹര്‍ അരങ്ങേറ്റം കുറിച്ചത്. നന്ദ, ഷംന കാസിം, സന്താനം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 2011 ല്‍ വെല്ലൂര്‍ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തു.
-
ആലപ്പുഴ: വെള്ളക്കെട്ടിൽ വീണ് വയോധിക മരിച്ച നിലയിൽ. നീരേറ്റുപുറം കുമ്മാട്ടി സ്വദേശി അന്ന (75) ആണ് മരിച്ചത്. അന്നയുടെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്നു അൽവാസിയുടെ വീട്ടിലാണ് അന്നയും മകനും താമസിച്ചിരുന്നത്. രാത്രി വീടിന്റെ പടിക്കെട്ട് ഇറങ്ങുമ്പോൾ വെള്ളത്തിൽ വീണെന്നാണ് സംശയം.
-
പേരൂർ: ഹരീഷ് ഭവനിൽ (വാട്ടപ്പള്ളിൽ) ചന്ദ്രശേഖര പണിക്കർ (68) അന്തരിച്ചു. ഭാര്യ: നട്ടശ്ശേരി മഠത്തിൽപറമ്പിൽ പരേതയായ നിർമ്മല ചന്ദ്രൻ, മക്കൾ : ഹരീഷ് ചന്ദ്രൻ (റേഷൻ കട, ചെറുവാണ്ടൂർ), രേഷ്മ ചന്ദ്രൻ (അധ്യാപിക, മംഗളം എഞ്ചിനീയറിംഗ് കോളേജ്, ഏറ്റുമാനൂർ), മരുമക്കൾ: മീരാ ഹരീഷ്, പ്രശാന്ത് (വീരു ഡ്രഗ്സ്, കോട്ടയം). സംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ.
-
കോഴിക്കോട്: നടി കോഴിക്കോട് ശാരദ(75) അന്തരിച്ചു. അസുഖബാധിതയായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി എൺപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ നാടകങ്ങളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സംസ്കാരം പിന്നീട്.
-
കോല്‍ക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് മന്ത്രിയും തൃണമൂൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ സുബ്രത മുഖര്‍ജി (75) അന്തരിച്ചു. ഹൃദയാഘാതം മൂലം കോൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 25നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തധമനിയിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ഈ ആഴ്ച ആദ്യം അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബ്രത, വ്യാഴാഴ്ച രാത്രി 9.22 ന് ആണ് മരണം സംഭവിക്കുന്നത്.വ്യക്തിപരമായി വളരെ വലിയൊരു നഷ്ടമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. "അദ്ദേഹം ഇനി നമ്മോടൊപ്പമില്ലെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. അത്രയേറെ അർപ്പണബോധമുള്ള പാർട്ടി നേതാവായിരുന്നു അദ്ദേഹം. വ്യക്തിപരമായി എനിക്കൊരു നഷ്ടമാണ്'- മമത പറഞ്ഞു. വീട്ടില്‍ കാളി പൂജ ചടങ്ങ് നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി മരണ വാര്‍ത്ത അറിയുന്നത്. പിന്നാലെ ആശുപത്രിയിലേക്ക് എത്തിച്ചേരുകയും ചെയ്തു. ബംഗാളിലെ പഞ്ചായത്തിന്റെയും മറ്റ് മൂന്ന് വകുപ്പുകളുടെയും മന്ത്രിയായിരുന്ന സുബ്രത മുഖര്‍ജി, ഇടതുമുന്നണി അധികാരത്തിലിരുന്ന 2000 മുതല്‍ 2005 വരെ കോല്‍ക്കത്ത മേയറായിരുന്നു. 1998 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്ന സമയം മുതല്‍ മമതയോടൊപ്പം സുബ്രതയുണ്ടായിരുന്നു.
-
ബംഗളൂരു: കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാർ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. വീട്ടിലെ ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ കുഴഞ്ഞുവീണതിനെ തുടർന്നാണ് പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിഹാസ താരം രാജ്കുമാറിന്റെ മകനാണ് പുനീത്. ടെലിവിഷൻ അവതാരകനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. പവർ സ്റ്റാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമായിരുന്നു. 29 സിനിമകളിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ പുനീത് 'ബേട്ടഡ് ഹൂവു' എന്ന ചിത്രത്തിലൂടെ 1985 മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് രണ്ട് തവണ നേടി. അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
-
തിരുവഞ്ചൂർ: പെരുമ്പള്ളിലായ താഴത്തിളയടത്ത് പരേതനായ പരമേശ്വരൻ കർത്തായുടെ (കുഴിപ്പുരയിടം) മകൾ പി.കെ. സരസമ്മ (83) അന്തരിച്ചു. സഹോദരങ്ങൾ: കുട്ടിയമ്മ (പാലക്കാട് ), പരേതരായ ചെല്ലമ്മ, പരമേശ്വരൻ നായർ , പൊന്നമ്മ. സംസ്കാരം നാളെ രാവിലെ 11ന് പൂവത്തുംമൂട്ടിലുള്ള കുടുംബ വീട്ടിൽ.