12 August, 2026 02:43:46 PM


കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു



കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി പള്ളിത്താഴത്ത് ഷൈനി (57) ആണ് മരിച്ചത്.പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷൈനി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308