25 September, 2025 09:19:39 AM
ഹോപ്പ് പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലയായി കോട്ടയം

കോട്ടയം: ഹോപ്പ് (HOPE) പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലയായി കോട്ടയം. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരെയും, പരീക്ഷയിൽ പരാജയപ്പെട്ട് തുടർപഠനം മുടങ്ങിയവരെയും കൈപിടിച്ചുയർത്തുന്നതിലേക്കായി കേരള പോലീസ് 2017 ൽ ആവിഷ്കരിച്ച പദ്ധതിയാണ് ഹോപ്പ്. 2024-25 അധ്യയനവർഷം സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവച്ച ജില്ലകൾക്കാണ് ട്രോഫികൾ സമ്മാനിച്ചത്. കോട്ടയം ജില്ലയിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 139 പേരിൽ 126 പേർ പരീക്ഷ എഴുതുകയും 93 പേരെ വിജയത്തിൽ എത്തിക്കുവാനും കഴിഞ്ഞു. പോലീസ് ട്രെയിനിങ് കോളേജിൽ വച്ച് നടന്ന എസ്.പി.സി ശില്പശാലയിൽ എഡിജിപി ശ്രീജിത്ത് ഐ.പി.എസ്ൽ നിന്നും എസ്.പി.സി കോട്ടയം ജില്ല അഡീഷണൽ നോഡൽ ഓഫീസർ സബ് ഇൻസ്പെക്ടർ ജയകുമാർ. ഡി ട്രോഫി ഏറ്റുവാങ്ങി.







