20 September, 2025 12:34:38 PM
നെയ്യാറ്റിന്‍കരയില്‍ തെങ്ങ് കടപുഴകി വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തെങ്ങ് കടപുഴകി വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര കുന്നത്തുകാലിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികളായ വസന്ത, ചന്ദ്രിക എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നത്തുകാല്‍ കുന്നൂര്‍ക്കോണം ഭാഗത്ത് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. അപകടം നടന്നതിന് തൊട്ടുപിന്നാലെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.