15 August, 2025 01:46:10 PM
പാലക്കാട് കാണാതായ യുവാവിനെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പട്ടാമ്പി കൊപ്പം പ്രഭാപുരത്ത് തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രഭാപുരം വെള്ളാഞ്ചേരി കുന്നത്ത് വീട്ടിൽ ഗിരീഷാണ് മരിച്ചത്. രാവിലെയാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മുതൽ യുവാവിനെ കാണാനില്ലായിരുന്നു. തോട്ടത്തിൽ രാവിലെ പുല്ല് അരിയാൻ എത്തിയവരാണ് യുവാവ് തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് സമീപത്ത് ഉള്ളവരെ വിവരം അറിയിച്ചു. യുവാവിൻ്റെ ബൈക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരമറിച്ചതിനെ തുടർന്ന് കൊപ്പം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.