09 August, 2025 12:26:53 PM


സാങ്കേതിക വിജ്ഞാനം കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി- മന്ത്രി വി.എൻ. വാസവൻ



കോട്ടയം: സാങ്കേതിക വിജ്ഞാനവും അതിൻ്റെ പ്രയോഗങ്ങളും കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പോലും വലിയ മാറ്റങ്ങളാണുണ്ടാക്കുന്നതെന്ന് തുറമുഖം- സഹകരണം - ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കോട്ടയം ബി.സി.എം. കോളജിൽ നടന്ന 'വിജ്ഞാന കോട്ടയം സ്കില്ലിംഗ് ഇനിഷ്യേറ്റീവ്  ടുവേർഡ്സ്  നോളജ് ഇക്കണോമി ' ജില്ലാതല ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവര സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി ഉദ്പാദനരംഗത്ത് അതിവേഗത്തിലുള്ള മാറ്റങ്ങളാണുണ്ടാകുന്നത്. ആഗോളീകരണവും ഉദാരവൽക്കരണവും തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കി. ആർട്സ്, സയൻസ് വിഷയങ്ങൾ പഠിക്കുന്നവർക്കുൾപ്പെടെ ആധുനിക സാങ്കേതിക വിജ്ഞാനം നൽകി തൊഴിൽ സാധ്യതകളിലേക്കു കൊണ്ടു വരാം എന്നതാണ് വിജ്ഞാന കേരളം പദ്ധതിയിലൂടെ ചിന്തിക്കുന്നതെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സാങ്കേതിക വൈദഗ്ദ്യം ഉണ്ടെങ്കിൽ തൊഴിൽ അവസരങ്ങളുമായി കമ്പനികൾ മുന്നോട്ടു വരുന്ന അവസ്ഥയുണ്ട്. വിദേശത്തും സ്വദേശത്തം ജോലി ലഭിക്കുന്നതിനുള്ള അവസരങ്ങളാണ് വിജ്ഞാന കേരളം മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം അഡ്വൈസറും മുൻ മന്ത്രിയുമായ  ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. എം. ജി. സർവകലാശാലാ സിൻഡിക്കേറ്റംഗം അഡ്വ. റെജി സഖറിയ, ബി.സി.എം. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.വി. തോമസ്, വിജ്ഞാന കോട്ടയം ജില്ലാ കോ ഓർഡിനേറ്റർമാരായ ഡോ. എ.യു. അനീഷ് , ഡോ. എബിൻ എം. മാനുവൽ എന്നിവർ പ്രസംഗിച്ചു. ഡോ. സുമേഷ് ദിവാകരൻ ( സി.ഇ.ടി.തിരുവനന്തപുരം), ഡോ. ബ്രിജേഷ് ജോൺ ( മരിയൻ കോളജ് കുട്ടിക്കാനം), ഡോ. പി.എം. റിയാസ് (കെ-ഡിസ്ക്) എന്നിവർ ക്ലാസ്സെടുത്തു. ഡോ. പി. എസ്. റീജ, ഡോ. നീതു വർഗീസ്, ഡോ. തോമസ് കെ. അലക്സ്, ഡോ. എബിൻ എം.മാനുവൽ എന്നിവർ നേതൃത്വം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926